AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Famous Waterfalls: മഴക്കാലം വരവായ്! കേരളത്തിൽ കണ്ടിരിക്കേണ്ട മനോഹരമായ വെള്ളച്ചാട്ടങ്ങൾ ഇവയാണ്

Kerala Famous Waterfalls: കേരളത്തിലെ പല ജില്ലകളിലുള്ള വെള്ളച്ചാട്ടങ്ങൾ അതിമനോഹരമാണ്. അവയിൽ അപകടകരമായതും അല്ലാത്തതുമുണ്ട്. അതിരപ്പിള്ളി, വാഴച്ചൽ, മീൻമുട്ടി, സൂച്ചിപാറ തുടങ്ങി നമ്മുടെ കേരളത്തിൽ കാണാൻ അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

Famous Waterfalls: മഴക്കാലം വരവായ്! കേരളത്തിൽ കണ്ടിരിക്കേണ്ട മനോഹരമായ വെള്ളച്ചാട്ടങ്ങൾ ഇവയാണ്
WaterfallsImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 May 2025 21:18 PM

കേരളത്തിൽ മഴക്കാലം വന്നെത്തിയിരിക്കുന്നു. വറ്റിവരണ്ടുകിടന്ന പുഴകളിലും അരുവികളിലും ഇനി മഴവെള്ളം തെന്നിപ്പായുന്ന കാഴ്ച്ചയാണ് കാണാൻ പോകുന്നത്. കേരളത്തിലെ പല ജില്ലകളിലുള്ള വെള്ളച്ചാട്ടങ്ങൾ അതിമനോഹരമാണ്. അവയിൽ അപകടകരമായതും അല്ലാത്തതുമുണ്ട്. അതിരപ്പിള്ളി, വാഴച്ചൽ, മീൻമുട്ടി, സൂച്ചിപാറ തുടങ്ങി നമ്മുടെ കേരളത്തിൽ കാണാൻ അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് മഴക്കാലത്ത് പ്രത്യേക ഭം​ഗിയാണ്. ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടം നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. നിരവധി സിനിമാ ചിത്രീകരണത്തിന് സാക്ഷിയായ ഒരിടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം.

വാഴച്ചൽ വെള്ളച്ചാട്ടം

ഷോളയാർ വനനിരകളുടെ അരികിലുള്ള രണ്ട് പ്രശസ്തമായ വെള്ളച്ചാട്ടങ്ങളാണ് അതിരപ്പിള്ളിയും വാഴച്ചാലും. തൃശ്ശൂരിലെ ഷോളയാർ ഫോറസ്റ്റ് റേഞ്ചിൽ സ്ഥിതി ചെയ്യുന്ന രണ്ട് വെള്ളച്ചാട്ടങ്ങളും ചാലക്കുടി നദിയുടെ ഭാഗമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇതിലും മനോഹരമായ ഒരു വെള്ളച്ചാട്ടം വേറെയില്ല.

മീൻമുട്ടി വെള്ളച്ചാട്ടം

വയനാട് ജില്ലയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വയനാടിൻ്റെ നിബിഡ വനാന്തരങ്ങളുടെ മനംമയക്കുന്ന കാഴ്ചയും അതിനോടൊപ്പം വെള്ളച്ചാട്ടത്തിൻ്റെ കുളിർകാറ്റും അതിമനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട കേരളത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.

സൂച്ചിപാറ വെള്ളച്ചാട്ടം

വയനാട്ടിലെ മേപ്പാടിക്ക് സമീപമാണ് മൂന്ന് തട്ടുകളിലായി താഴേക്ക് ഒഴുകുന്ന സൂച്ചിപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 300 അടി മുകളിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നത്. ട്രെക്കിം​ഗ് ആ​ഗ്രഹിക്കുന്ന ഏതൊരാൾക്കും പോകാൻ പറ്റിയ മനോഹരമായ സ്ഥലമാണ് ഈ വെള്ളച്ചാട്ടം. മഴക്കാലത്ത് അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

തുഷാരഗിരി വെള്ളച്ചാട്ടം

കേരളത്തിലെ പച്ചപുതച്ച പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം പ്രകൃതിരമണീയമായ ഒരിടമാണ്. സാഹസിതയ്ക്കും അതിമനോഹരമായ സ്ഥലമാണിത്. തുഷാരഗിരി എന്ന പേരിൻ്റെ അർത്ഥം മഞ്ഞുമൂടിയ പർവതങ്ങൾ എന്നാണ്.
ട്രെക്കിങ്ങിനായി എത്തുന്നവർക്കുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ കോർത്തിണക്കിയാണ് തുഷാരഗിരിയെന്ന് വിളിക്കുന്നത്.