Kollengode: കൊല്ലങ്കോട് കാണാൻ ഒരുപാടുണ്ട്; വേഗം വീട്ടോളൂ, കാത്തിരിക്കുന്നത് അതിശയകരമായ ഗ്രാമം
Palakkad Kollengode Village: ഉദിച്ചുയരുന്ന സൂര്യനെ വരവേൽക്കാൻ നിൽക്കുന്ന പാടങ്ങൾ, വൈകുന്നേരമാകുമ്പോൾ സൂര്യ കിരണങ്ങളെ യാത്രയയ്ക്കാൻ ഒരുങ്ങുന്ന തെങ്ങിൻ തോപ്പുകളും മലനിരകളും. എന്നും കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ച്ചയാണ് ഇതെല്ലാം. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
മലയോര കാഴ്ചകൾക്ക് ഏത് കാലാവസ്ഥയിലും ഒരു പ്രത്യേക ഭംഗിയാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തുറക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് ഓടിയെത്തുന്ന അതിമനോരാഹരമായ കാഴ്ചകളിൽ ഒന്നാണ് പാലക്കാട്ടെ കൊല്ലങ്കോട് എന്ന അതിമനോഹരമായ ഗ്രാമം. ഒരുപാട് മലയാള സിനിമകൾ പശ്ചാത്തലമൊരുക്കിയ ഹരിതാഭമായ ഗ്രാമമാണ് കൊല്ലങ്കോട്. ഇന്നും പ്രകൃതി ഭംഗി ഒട്ടും ചോരാതെ സ്ഥലമാണിത്.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് കൊല്ലങ്കോട്. കൃഷി ചെയ്താണ് ഈ ഗ്രാമത്തിലെ ആളുകളുടെ പ്രധാന വരുമാനമാർഗം. അതുകൊണ്ട് തന്നെ കണ്ണെത്താ ദൂരത്തെ നെൽപ്പാടങ്ങളും, ദൂരത്ത് തെങ്ങും, പാലക്കാടിന്റെ മാത്രം അഹങ്കാരമായ പനയുമൊക്കെ ഈ ഗ്രാമത്തിൻ്റെ പ്രത്യേക ഭംഗികളാണ്.
മഴക്കാലം ആയാൽ നെല്ലിയാമ്പതി മലകളിൽ ഒക്കെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ കാണാം. പച്ചപ്പ് നിറഞ്ഞ മലകൾക്കിടയിലൂടെ പാൽ പോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ കാണാൻ പ്രത്യേക ഭംഗിയാണ്. ജൂൺ, ജൂലൈ മാസമാണ് കൊല്ലങ്കോട് പോകാൻ ഏറ്റവും നല്ല സമയം. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, ഒരു സ്ഥലമാണ് കൊല്ലങ്കോട് ഗ്രാമം.
പണ്ടുകാലത്ത് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു ഈ പ്രദേശം. കേരളത്തിന്റെ ഗ്രാമത്തനിമ നിലനിർത്തുന്ന സുന്ദരമായ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമാണ് ഈ ഗ്രാമം. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെയുള്ള പല കാഴ്ച്ചകളും തമിഴ്നാടിൻ്റെ പ്രതീതിയുണർത്തുന്നതാണ്. കാരണം ഇത് കേരള തമിഴ്നാട് അതിർത്തി പ്രദേശമാണ്. അതിരാവിലെയും വൈകുന്നേരവുമുള്ള കാഴ്ച്ചകളാണ് ഏറ്റവും മനോഹരം.
ഉദിച്ചുയരുന്ന സൂര്യനെ വരവേൽക്കാൻ നിൽക്കുന്ന പാടങ്ങൾ, വൈകുന്നേരമാകുമ്പോൾ സൂര്യ കിരണങ്ങളെ യാത്രയയ്ക്കാൻ ഒരുങ്ങുന്ന തെങ്ങിൻ തോപ്പുകളും മലനിരകളും. എന്നും കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ച്ചയാണ് ഇതെല്ലാം.