AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munnar Tourism: മലയാളികളുടെ കശ്മീർ; ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിൽ മൂന്നാറും

Kerala's Hill Station Munnar: കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഉന്നതിയിൽ സ്ഥിതി ചെയ്യുന്ന മനോഹ​രമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. പ്രകൃതിയുടെ വശ്യതയും മനോഹാരിതയും ഏറ്റവും പൂർണതയിൽ അറിയാൻ മൂന്നാറിലേക്ക് തന്നെ പോകണം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,600 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Munnar Tourism: മലയാളികളുടെ കശ്മീർ; ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിൽ മൂന്നാറും
Munnar Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 15 Sep 2025 13:50 PM

ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ (Munnar). 2025ലെ ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിലാണ് മൂന്നാറും ഇടംപിടിച്ചിരിക്കുന്നത്. മൂന്നാറിലെ മനോഹരമായ തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ, തണുത്ത കാലാവസ്ഥ എന്നിവയാണ് ഇവിടേക്കാ ആളുകളെ ആകർഷിക്കുന്നത്. കൂടാതെ പ്രകൃതി നിരീക്ഷകർക്കും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ടയിടമാണ് മൂന്നാർ. ദിവസേന നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

മൂന്നാറിന് പുറമെ, കാമറൂൺ ഹൈലാൻഡ്സ് (മലേഷ്യ), ഖാവോ യായ് (തായ്‌ലൻഡ്), പുൻകാക് (ഇന്തോനേഷ്യ), ഫുജികവാഗുചിക്കോ (ജപ്പാൻ), കെൻ്റിങ് (തായ്‌വാൻ), സാപ (വിയറ്റ്നാം), പ്യോങ്ചാങ്-ഗൺ (ദക്ഷിണ കൊറിയ) എന്നിവിടങ്ങളാണ് ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ സ്ഥലങ്ങൾ.

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാർ. കൂടാതെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഉന്നതിയിൽ സ്ഥിതി ചെയ്യുന്ന മനോഹ​രമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. പ്രകൃതിയുടെ വശ്യതയും മനോഹാരിതയും ഏറ്റവും പൂർണതയിൽ അറിയാൻ മൂന്നാറിലേക്ക് തന്നെ പോകണം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,600 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മടിതട്ടിലുള്ള സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര മറക്കാൻ സാധിക്കുന്നതല്ല.

വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, വ്യൂപോയിന്റുകൾ, പച്ചക്കറി തോ‌ട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സാഹസിക വിനോദങ്ങൾ എന്നിവയെല്ലാം ആസ്വദിക്കാനായി മൂന്നാറിലേക്ക് ഓടിയെത്താം. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഏറ്റവും ആരാധകരേറെയുള്ള സസ്യജാലം.

മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ:

ഇരവികുളം ദേശീയോദ്യാനം: വംശനാശഭീഷണി നേരിടുന്ന നീലഗിരി താർ, ആനമുടി കൊടുമുടിയുടെ മനോഹരമായ കാഴ്ചകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇത്.

മാട്ടുപ്പെട്ടി അണക്കെട്ട്: മനോഹരമായ കുന്നുകൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലുള്ള ഒരു പ്രശസ്തമായ ബോട്ടിംഗ് സ്ഥലമാണിത്.

തേയിലത്തോട്ടങ്ങളും ടീ മ്യൂസിയവും: അനന്തമായ പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും മൂന്നാറിന്റെ തേയില കൃഷി പൈതൃകത്തെ പിന്തുടരുന്ന ഒരു മ്യൂസിയവുമാണിത്.