Ko‌lukkumalai: നിങ്ങൾ കണ്ടിട്ടുണ്ടോ കൊളുക്കുമലയിലെ സൂര്യോദയം?; കാണാത്തവർ വേ​ഗം വിട്ടോ

Ko‌lukkumalai Sunrise: സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. മീശപ്പുലിമല, തിപ്പാടമല, തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ് കാണപ്പെടുന്നത്. സൂര്യോദയം കാണാനാ​ഗ്രഹമുള്ളവർക്ക് അവിടെ ടെൻറ് കെട്ടി താമസിക്കാനും അനുമതിയുണ്ട്.

Ko‌lukkumalai: നിങ്ങൾ കണ്ടിട്ടുണ്ടോ കൊളുക്കുമലയിലെ സൂര്യോദയം?; കാണാത്തവർ വേ​ഗം വിട്ടോ

Ko‌lukkumalai Sunrise

Published: 

08 Nov 2025 16:21 PM

പകലും രാത്രിയും ഒരുപോലെ വിസ്മയാനുഭവം പകരുന്ന അതിസുന്ദരമായ സ്ഥലമാണ് കൊളുക്കുമല. കൊളുക്കുമലയിലെ സൂര്യോദയം ലോകപ്രശസ്തമാണ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസേന ഇവിടേക്ക് ഒഴുകിയെത്തുന്നത്. പുലർകാല സൂര്യൻറെ ആദ്യത്തെ പൊൻകിരണങ്ങൾ തൊട്ടുണർത്തുന്നത് കൊളുക്കുമലയെയാണ്. സൂര്യോദയം കാണാനാ​ഗ്രഹമുള്ളവർക്ക് അവിടെ ടെൻറ് കെട്ടി താമസിക്കാനും അനുമതിയുണ്ട്.

ഭൂമിയിലെ സ്വർഗ്ഗം എന്നാണ് സഞ്ചാരികൾ കൊളുക്കുമലയെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം എന്ന പേരും കൊളുക്കുമലയ്ക്ക് സ്വന്തമാണ്. മൂന്നാറിൽനിന്നും 38 കിലോമീറ്റർ ദൂരെയാണ്‌ മനോഹരമായ കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ചിന്നക്കനാൽ- സൂര്യനെല്ലി വഴി ജീപ്പുമാർഗമാണ്‌ കൊളുക്കുമലയിൽ എത്തുക. ആ യാത്രയുടെ അനുഭൂതിയും ഒന്നു വേറെതന്നെയാണ്. ചെങ്കുത്തായ വളഞ്ഞു പുളഞ്ഞുകിടക്കുന്ന ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര അല്പം സാഹസികത ഇഷ്ടമുള്ളവർക്ക് മറക്കാനാകാത്ത ഒരനുഭവമായിരിക്കും.

Also Read: ദൂരെ നിന്നല്ല അടുത്ത് നിന്ന് കാണാം…; ചെറുതോണി ഡാം നടന്നാസ്വദിക്കാൻ അവസരം

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്. 1930ൽ തമിഴ്‌നാട്‌ സ്വദേശികളാണ് ഇവിടെ ഫാക്‌ടറി സ്‌ഥാപിച്ചത്‌. ഇവിടെ ഉത്‌പാദിപ്പിക്കുന്ന തേയില ഉപയോഗിച്ചുണ്ടാക്കുന്ന ചായ ഏറെ പ്രശസ്‌തവുമാണ്‌. പൂർണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയാണ്‌ ഇതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മീശപ്പുലിമല, തിപ്പാടമല, തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ് കാണപ്പെടുന്നത്.

അതിനാൽ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് ഒരു കൂട്ടം സാഹസികതയും കാഴ്ച്ചകളുമാണ്. രാത്രിവേളകൾ കൂടുതൽ ആനന്ദകരമാക്കാൻ സന്ദർശകർക്കായി ക്യാംപ് ഫയർ, ലൈവ് മ്യൂസിക്, സിപ് ലൈൻ, ബാർബിക്യു തുടങ്ങിയവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ രാത്രിയും പകലും ഇവിടെ ഒരുപോലെ ആസ്വാദ്യകരമാണ്.

കൊളുക്കുമലയിലെ സൂര്യോദയം

രാവിലെ 4.45, 5, മണിയോടെ പുറപ്പട്ടാൽ മാത്രമേ പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൗന്ദര്യത്തിൽ സൂര്യോദയം കാണുവാൻ കഴിയുകയുള്ളൂ. സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്ക് കൊളുക്ക് മലയിൽ എത്താൻ ഒരുപാട് വഴികൾ ഉണ്ട്. വിദേശിയരുടെ ഉൾപ്പെടെ ഇഷ്ടപെട്ട ട്രെക്കിംഗ് പാതയാണ് പാപ്പാത്തിചോല കൊളുക്ക് മല റൂട്ട്. നവംബർ മുതൽ ഫെബ്രുവരി വരെ ഉള്ള തണുപ്പ് കാലമാണ് ഇവിടേക്ക് യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സമയം. കോടമൂടിയ മലനിരകൾക്കിടയിൽ മൂടി പരസ്പരം കാണാൻ പോലും പറ്റില്ല .

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും