AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Travel News: ഇതൊക്കെയാണ് കണ്ട് പഠിക്കേണ്ടത്… 86കാരിയായ ഭാര്യയുമായി 90കാരൻ്റെ യാത്ര; അതും വാനിൽ

Viral Couple Travel: ഓരോ വർഷവും വാങ്ങും ഭാര്യയും കുറഞ്ഞത് 20,000 കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലാകട്ടെ രണ്ട് മൂന്നെണ്ണം നീണ്ട യാത്രകളായിരിക്കും. കാരണം മാസങ്ങളാണ് ആ യാത്രയുടെ കാലയളവ്.

Viral Travel News: ഇതൊക്കെയാണ് കണ്ട് പഠിക്കേണ്ടത്… 86കാരിയായ ഭാര്യയുമായി 90കാരൻ്റെ യാത്ര; അതും വാനിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 08 Nov 2025 21:39 PM

പ്രായമെത്രയായാലും യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരെ സംബന്ധിച്ച് അതൊരു പ്രത്യേക അനുഭൂതിയാണ്. അങ്ങനെ തൻ്റെ 90ാമത്തെ വയസിലും പ്രായത്തെ കാറ്റിൽ പറത്തി 86 കാരിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നയാളാണ് സോഷ്യൽ മീഡിയയിലെ താരം. വടക്കൻ ചൈനയിൽ നിന്നുള്ള ഒരു 90 വയസുകാരനും ഭാര്യയുമാണ് തങ്ങളുടെ വാർദ്ധക്യത്തെ മനോഹരമാക്കാൻ യാത്രയെന്ന ആശയം തിരഞ്ഞെടുത്തത്.

20 കൊല്ലം മുമ്പ് വാങ്ങിയ ഒരു വാനിൽ തന്റെ ഭാര്യയോടൊപ്പം രാജ്യത്തുടനീളം നടത്തിയ യാത്രയാണ് അദ്ദേഹത്തെ ആളുകൾക്കിടയിൽ പ്രശസ്തി നേടി കൊടുത്തത്. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ യാത്ര തുടരുകയാണ്. ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലെ ഹോഹോട്ടിൽ നിന്നുള്ള വാങ് റുയിസെൻ റോഡ് ട്രിപ്പ് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി 2003 -ലാണ് ആദ്യത്തെ വാൻ വാങ്ങുന്നത്.

അതിനുശേഷം, ഭാര്യ ഷാങ്ങിനൊപ്പം ചൈനയിലുടനീളം യാത്രകൾ ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. ഓരോ വർഷവും വാങ്ങും ഭാര്യയും കുറഞ്ഞത് 20,000 കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലാകട്ടെ രണ്ട് മൂന്നെണ്ണം നീണ്ട യാത്രകളായിരിക്കും. കാരണം മാസങ്ങളാണ് ആ യാത്രയുടെ കാലയളവ്.

ALSO READ: നിങ്ങൾ കണ്ടിട്ടുണ്ടോ കൊളുക്കുമലയിലെ സൂര്യോദയം?; കാണാത്തവർ വേ​ഗം വിട്ടോ

വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിൻജിയാങ്, തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടിബറ്റിലെ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിനോടകം വാങ്ങും ഷാങ്ങും കണ്ടുകഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാനും ഓരോ സ്ഥലങ്ങളെയും അറിഞ്ഞുകൊണ്ട് ജീവിതം വിശാലമാക്കാനും വേണ്ടിയാണ് തങ്ങളുടെ ഈ യാത്ര ലക്ഷ്യമിടുന്നതെന്നാണ് ഇവർ പറയുന്നത്.

ചൈനയിലെ പ്രശസ്തമായ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു കഴിഞ്ഞതായും ദമ്പതികൾ പറയുന്നു. അതേസമയം, യാത്രകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇരുവരുടെയും ജീവിതം. 1951 -ൽ, കൊറിയൻ യുദ്ധകാലത്ത് പീപ്പിൾസ് വളണ്ടിയർ ആർമിയിൽ ഡ്രൈവറായും മെഷീൻ റിപ്പയർമാനായും സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് വാങ്. ആ ജീവിതത്തെ കുറിച്ച് അധികം സംസാരിക്കാൻ അദ്ദേഹം പലപ്പോഴും തയ്യാറായിട്ടില്ല എന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ആറ് വർഷത്തേക്ക് കൂടി തന്റെ ലൈസൻസ് പുതുക്കിയതായും വാങ് പറഞ്ഞു. താൻ എപ്പോഴും വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിക്കുന്നതെന്നും കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒരു റോഡപകടം പോലും ഉണ്ടായിട്ടില്ലെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ശ്രമിച്ചപ്പോൾ, പ്രായം കാരണം മിക്ക ഡ്രൈവിംഗ് സ്‌കൂളുകളും അപേക്ഷ നിരസിച്ചതായും അദ്ദേഹം ഓർമ്മിച്ചു. ഇപ്പോഴത്തെ ശാരീരികാവസ്ഥ കണക്കാക്കുമ്പോൾ ഒരു ദിവസം ആറോ ഏഴോ മണിക്കൂർ മാത്രമെ അദ്ദേഹത്തിന് വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.