Kannur Kunjiparamba Cave: ലോകയിൽ ചന്ദ്രയ്ക്ക് സൂപ്പർ പവർ ലഭിച്ചത് ഈ ഗുഹയിൽ നിന്ന്; കുഞ്ഞിപ്പറമ്പ് ഗുഹ കാണാൻ പോയാലോ
Kerala Kannur Kunjiparamba Cave: കണ്ണൂരിൽ നിന്ന് 46 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്താം. ഗുഹയ്ക്കുള്ളിൽ മുകളിൽ ഒരു വലിയ ദ്വാരമുണ്ട്. അതിലൂടെയാണ് പ്രകാശം ഉള്ളിലേക്ക് കയറുന്നത്. പുറത്ത് എത്ര ചൂടുണ്ടെങ്കിലും ഉള്ളിൽ ഗുഹയ്ക്കുള്ളിൽ നല്ല തണുപ്പാണ്.

Kunjiparamba Cave
മലയാള സിനിമ ഇതുവരെ കാണാത്ത സ്ത്രീ കഥാപാത്രത്തെ സമ്മാനിച്ച ചിത്രമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ വൺ -ചന്ദ്ര. ദൃശ്യഭംഗിയും മറ്റ് ചിത്രീകരണ രീതിയും കാഴ്ച്ചകാരനെ പിടിച്ചുലയ്ക്കുന്ന തരത്തിലാണ് കാണാൻ സാധിക്കുക. ഈ സിനിമയിലെ ദൃശ്യഭംഗിക്കു മനോഹാരിത കൂട്ടിയ ഒരു നമ്മുടെ കേരളത്തിലാണെന്ന് എത്ര പേർക്കറിയാം? ചിത്രം പിറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ സ്ഥലാമാണ് കണ്ണൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ.
ഇപ്പോൾ ‘ലോക’ സിനിമയോടൊപ്പം ആളുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് ഈ ഗുഹ. 500 മീറ്ററോളം നീളമുള്ളതാണ് ഈ ഗുഹ. അഞ്ചു മുതൽ പതിനഞ്ചു മീറ്റർ ഉയരവും ഈ പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയ്ക്കുണ്ട്. ഉള്ളിലേക്ക് കയറുമ്പോൾ പല സ്ഥലങ്ങളിലും ഉയരവും നീളവും വീതിയും എല്ലാം വ്യത്യാപ്പെടുന്നു.
പ്രദേശവാസികൾക്കിടയിൽ ‘മിനി ഗുണാ കേവ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. പയ്യാവൂരിന് അടുത്ത് ഇരട്ടി–പേരാവൂറിലെ ചന്ദനയ്ക്കാം പാറയ്ക്കടുത്താണ് കുഞ്ഞിപ്പറമ്പ് ഗുഹ സ്ഥിതി ചെയ്യുന്നത്. അതേസമയം, സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ഈ ഗുഹ നിൽക്കുന്നത്. വേനൽക്കാലത്താണ് ഇവിടേക്ക് ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നത്.
കണ്ണൂരിൽ നിന്ന് 46 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്താം. ഗുഹയ്ക്കുള്ളിൽ മുകളിൽ ഒരു വലിയ ദ്വാരമുണ്ട്. അതിലൂടെയാണ് പ്രകാശം ഉള്ളിലേക്ക് കയറുന്നത്. പുറത്ത് എത്ര ചൂടുണ്ടെങ്കിലും ഉള്ളിൽ ഗുഹയ്ക്കുള്ളിൽ നല്ല തണുപ്പാണ്. ഗുഹയ്ക്കുള്ളിൽ ധാരാളം വവ്വാലുകൾ വസിക്കുന്നുണ്ട്. പ്രദേശവാസികൾ സാമൂഹിക വിരുദ്ധരുടെ സാനിധ്യവും ഇവിടെ ചൂണ്ടികാട്ടിയിരുന്നു.