Travelling With Pet: വളർത്തുമൃഗങ്ങളെയും കൊണ്ടാണോ യാത്ര? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Travelling With Pet: മനുഷ്യരെ പോലെ യാത്ര അവർക്കും ഒരു ആശ്വാസമാണ്. എന്നാൽ വളർത്തുമൃഗങ്ങളെ കൂടെ കൂട്ടുമ്പോൾ പല കാര്യങ്ങളും അറിഞ്ഞിരിക്കണം. ഗതാഗത നിയമങ്ങൾ, അവർക്ക് നൽകേണ്ട ഭക്ഷണങ്ങൾ, താമസം തുടങ്ങി നിരവധി കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. അത്തരത്തിൽ യാത്രയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുണ്ട്. കാരണം നമ്മൾ യാത്ര ചെയ്യുമ്പോൾ വീട്ടിലെ ഒരംഗത്തെപോലെ കാണുന്ന പൂച്ചയോ നായയോ കൂടെയില്ലാതിരിക്കുമ്പോൾ പലർക്കും അതൊരു വിഷമമാണ്. മനുഷ്യരെ പോലെ യാത്ര അവർക്കും ഒരു ആശ്വാസമാണ്. എന്നാൽ വളർത്തുമൃഗങ്ങളെ കൂടെ കൂട്ടുമ്പോൾ പല കാര്യങ്ങളും അറിഞ്ഞിരിക്കണം. ഗതാഗത നിയമങ്ങൾ, അവർക്ക് നൽകേണ്ട ഭക്ഷണങ്ങൾ, താമസം തുടങ്ങി നിരവധി കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. അത്തരത്തിൽ യാത്രയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
യാത്രാ നിയമങ്ങൾ അറിയുക
നിങ്ങൾ ഏത് മാർഗമാണോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് അതിലെ നിയമങ്ങൾ അറിഞ്ഞിരിക്കണം. വിമാനം, ട്രെയിൻ, ബസ് തുടങ്ങി ഓരോന്നിനും വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട അതിൻ്റേതായ നിയമങ്ങളുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ആരോഗ്യവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, കാരിയറുകൾ എന്നിങ്ങനെയുള്ള നിയമങ്ങളാണ് പ്രധാനമായുമുള്ളത്. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ വാക്സിനേഷൻ രേഖകളുടെ ഒരു കോപ്പി എപ്പോഴും കൈവശം ഉണ്ടായിരിക്കണം.
ഉറപ്പുള്ള ഒരു കാരിയർ
സുരക്ഷിതവും നന്നായി വായുസഞ്ചാരമുള്ളതുമായ ഒരു കാരിയർ യാത്രയിൽ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ വളർത്തുമൃഗത്തിന് ഏറ്റവും സുരക്ഷിതവും സുഗമവുമായ യാത്ര ആസ്വദിക്കാൻ സഹായിക്കും. അതിനുള്ളിൽ അവയ്ക്ക് ഇരിക്കാനും നിൽക്കാനും സുഖമായി തിരിയാനും മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുക.
പെറ്റ് ട്രാവൽ കിറ്റ്
വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ എല്ലാം കരുതുന്ന ഒന്നാണ് പെറ്റ് ട്രാവൽ കിറ്റ്. വെള്ളം, ഭക്ഷണം, പാത്രങ്ങൾ, പൂപ്പ് ബാഗുകൾ, വെറ്റ് വൈപ്പുകൾ, ഗ്രൂമിംഗ് വസ്തുക്കൾ, ആവശ്യമായ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബോർഡിംഗ് സമയങ്ങളിലോ ഗതാഗതക്കുരുക്കിൽപ്പെടുമ്പോഴോ ഈ കിറ്റ് നിങ്ങൾക്ക് ഉപയോഗപ്രദമാകും.
യാത്രയ്ക്ക് മുമ്പ് വ്യായാമം
നന്നായി വ്യായാമം പരിശീലിപ്പിച്ച വളർത്തുമൃഗങ്ങൾ യാത്ര ചെയ്യാൻ അനുയോജ്യമാണ്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ നായയെ വേഗത്തിൽ നടക്കാനും പരിസ്ഥിതിയുമായി ഇണങ്ങി ചേരാനുള്ള ഒരു അന്തരീക്ഷം വളർത്തിയെടുക്കുക. ഇത് യാത്രയ്ക്കിടയിലുള്ള മറ്റ് അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിനുള്ള ഇടവേളകൾ
നമ്മളെപ്പോലെ തന്നെ, വളർത്തുമൃഗങ്ങൾക്കും ഇടയ്ക്കിടെ ഭക്ഷണവും വെള്ളവും ആവശ്യമാണ്. യാത്രയ്ക്ക് തൊട്ടുമുമ്പ് അവയ്ക്ക് കട്ടിയുള്ളതോ വയറ് നിറയുന്ന തരത്തിലോ ഭക്ഷണം നൽകുന്നത് ഒഴിവാക്കുക. ഇത് യാത്രയിൽ ചർദ്ദിക്കാൻ ഉണ്ടാക്കാൻ കാരണമാകും. പകരം, ഒരു മണിക്കൂർ മുമ്പ് അവയ്ക്ക് ലഘുഭക്ഷണം നൽകുകയും പതിവായി ഇടവേളകൾ നിശ്ചയിച്ച് മാത്രം ഭക്ഷണവും വെള്ളവും നൽകാനും ശ്രമിക്കുക.