Muthalamada: ഇവിടെ കാറ്റിലും മാമ്പഴത്തിൻ്റെ മണമാണ്! കേരളത്തിൻ്റെ മാംഗോ സിറ്റിയിലെ മധുരക്കാഴ്ചകൾ കാണാം

Muthalamada Mango City: ഇന്ത്യയിൽ തന്നെ വളരെ നേരത്തെ മാമ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ സീസണിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇവിടുത്തെ മാമ്പഴങ്ങൾക്ക് വലിയ ഡിമാൻഡാണ്.

Muthalamada: ഇവിടെ കാറ്റിലും മാമ്പഴത്തിൻ്റെ മണമാണ്! കേരളത്തിൻ്റെ മാംഗോ സിറ്റിയിലെ മധുരക്കാഴ്ചകൾ കാണാം

Muthalamada

Published: 

22 Jan 2026 | 01:55 PM

കേരളം മുഴുവൻ മാമ്പഴക്കാലത്തിനായി കാത്തിരിക്കുമ്പോൾ, പാലക്കാടൻ മണ്ണിൽ മധുരം നേരത്തെ വിരുന്നെത്തും. സംസ്ഥാനത്ത് ഏറ്റവും ആദ്യം മാവ് പൂവിടുന്നതും മാങ്ങ വിളയുന്നതും നമ്മുടെ മാംഗോ സിറ്റിയായ മുതലമടയിലാണ്. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മാവിൻ തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇപ്പോൾ തോട്ടങ്ങൾ മിക്കതും പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ചയാണെങ്കിലും, ചില അപൂർവ്വ ഇനങ്ങളിൽ വിളവെടുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തോട്ടങ്ങളിൽ നിന്ന് നേരിട്ട് അല്ഫോൻസയും സിന്ദൂരവും നുകരാൻ ആഗ്രഹിക്കുന്നവർക്ക് മുതലമടയിലേക്ക് വണ്ടി തിരിക്കാം.

മാമ്പഴ ന​ഗരം മുതലമട

കേരളത്തിലെ മാമ്പഴ നഗരം (Mango City of Kerala) എന്നറിയപ്പെടുന്നത് പാലക്കാട് ജില്ലയിലെ മുതുകുളം ഉൾപ്പെടുന്ന മുതലമട (Muthalamada) എന്ന സ്ഥലമാണ്. ദക്ഷിണേന്ത്യയുടെ മാമ്പഴക്കലവറ എന്നൊരു പേരും ഇതിനുണ്ട്. ഇന്ത്യയിൽ തന്നെ വളരെ നേരത്തെ മാമ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ സീസണിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇവിടുത്തെ മാമ്പഴങ്ങൾക്ക് വലിയ ഡിമാൻഡാണ്.

ALSO READ: സ്കോട്ട്ലൻഡ് കാണാൻ നേരെ കർണാടകയിലേക്ക് വിട്ടോ; യാത്ര പ്ലാൻ ചെയ്യേണ്ടത്

അൽഫോൺസ, ബംഗനപ്പള്ളി, സിന്ദൂരം, നീലം, മാൽഗോവ തുടങ്ങി നിരവധി ഇനം മാമ്പഴങ്ങൾ ഇവിടെ വലിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും മുതലാമടയിൽ നിന്നാണ് മാമ്പഴം കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം മാവ് പൂവിടുന്നതും മാങ്ങ വിളയുന്നതും മുതലമടയിൽ ആണ് ആണ്. ഹെക്ടർ കണക്കിന് മാവ് തോട്ടങ്ങളാണ് മുതലമടയിൽ ഉള്ളത്. ഇപ്പോൾ പ്രധാനമായും മാവ് പൂവിടുന്ന സമയമാണെങ്കിലും അപൂർവ്വ മാവുകളിൽ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു.

മതലമടയിൽ എന്തുണ്ട് കാണാൻ

നിങ്ങൾ ഒരു സിനിമ പ്രേമി ആണെങ്കിൽ, മുതലമട റെയിൽവേ സ്റ്റേഷനിൽ കാലുകുത്തുമ്പോൾ ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെടും. ‘ഒരു യാത്രാമൊഴി’യിലെ വിരഹവും, ‘വെട്ട’ത്തിലെ തമാശകളും, ‘മേഘ’ത്തിലെ കുളിർമയുമെല്ലാം മലയാളിക്ക് സമ്മാനിച്ച അതേ സ്റ്റേഷൻ. എന്നാൽ ഇവിടുത്തെ കാഴ്ചകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല. ഈ നാടിന് ആ പേര് ലഭിച്ചതിന് പിന്നിലൊരു കഥയുണ്ട്. പണ്ട് മുതലകൾ ധാരാളമുണ്ടായിരുന്ന ‘ആമക്കുണ്ട്’ എന്നറിയപ്പെട്ടിരുന്ന ഒരു കുളം ഇവിടെയുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഈ കുളമാണ് ‘മുതലമട’ എന്ന പേരിന് നിദാനമായത്. സിനിമയും ചരിത്രവും മനോഹരമായി ഒത്തുചേരുന്ന ഒരിടമാണ് മുതലമട.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ