AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Airport: ബെംഗളൂരു വിമാനത്താവളം ഇനി ‘ജെൻ സി’ വൈബിൽ, യാത്രക്കാർക്ക് സൗകര്യങ്ങളേറെ

Bengaluru Airport's New Gen Z Inspired Social Lounge: ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിയുന്ന ഒരു സോഷ്യൽ സ്പേസ് ആണിത്. നാഷണൽ ലെവൽ മത്സരത്തിലൂടെയാണ് ഈ സോഷ്യൽ ലോഞ്ചിന്റെ പേര് പോലും തിരഞ്ഞെടുത്തത്.

Bengaluru Airport: ബെംഗളൂരു വിമാനത്താവളം ഇനി ‘ജെൻ സി’ വൈബിൽ, യാത്രക്കാർക്ക് സൗകര്യങ്ങളേറെ
Bengaluru Airport
Nithya Vinu
Nithya Vinu | Updated On: 22 Jan 2026 | 10:30 PM

യാത്രക്കാർക്ക് പുത്തൻ സൗകര്യങ്ങളുമായി ബെം​ഗളൂരു വിമാനത്താവളം. ഇനി പഴയ ബോറൻ വെയ്റ്റിം​ഗ് ഏരിയകൾക്ക് വിട. ജെൻ സി പിള്ളേരെ ലക്ഷ്യമിട്ട് സബ്ബ് വേ ഡൈനറും കഫേയും ഒക്കെയായി ഒരു പുതിയ അനുഭവം ഒരുക്കുകയാണ് ബെംഗളൂരു എയർപോർട്ടിലെ പുതിയ ‘ഗേറ്റ് സെഡ്’ ലോഞ്ച്. ടെർമിനൽ 2-ൽ (T2) 080 ഇന്റർനാഷണൽ ലോഞ്ചിന് സമീപമാണ് രാജ്യത്തെ ആദ്യത്തെ ഇത്തരത്തിലുള്ള സോഷ്യൽ ലോഞ്ച് പ്രവർത്തനമാരംഭിച്ചത്.

യാത്രയെന്നത് വെറും യാത്രയല്ല, അതൊരു ലൈഫ്‌സ്റ്റൈൽ ആണെന്ന് വിശ്വസിക്കുന്നവർക്കായി ബെംഗളൂരു എയർപോർട്ട് നൽകുന്ന ഏറ്റവും പുതിയ അപ്‌ഗ്രേഡാണ് ഈ ലോഞ്ച്. പുതിയ കാലത്തെ യാത്രികരുടെ അഭിരുചികൾക്കനുസരിച്ചാണ് ഇതിന്റെ രൂപകൽപ്പന. വെറുമൊരു വിശ്രമമുറി എന്നതിലുപരി, ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിയുന്ന ഒരു സോഷ്യൽ സ്പേസ് ആണിത്. നാഷണൽ ലെവൽ മത്സരത്തിലൂടെയാണ് ഈ സോഷ്യൽ ലോഞ്ചിന്റെ പേര് പോലും തിരഞ്ഞെടുത്തത്.

 

ഗേറ്റ് സെഡ് – പ്രത്യേകതകൾ എന്തെല്ലാം?

 

ബബിൾ & ബ്രൂ: യാത്രയ്ക്ക് മുൻപ് മനസ്സ് റിലാക്സ് ചെയ്യാൻ പറ്റിയ ഒരു മോഡേൺ കഫേ-ബാർ.

സബ്‌വേ ഡൈനർ: റെട്രോ സ്റ്റൈലിലുള്ള ഈ ഭക്ഷണശാലയിൽ ലൈവ് കൗണ്ടറുകൾ സജ്ജമാണ്.

ദി സിപ്പിംഗ് ലോഞ്ച്: കൂട്ടുകാരുമായി ചില്ല് ചെയ്യാനും പാനീയങ്ങൾ ആസ്വദിക്കാനും പറ്റിയ ശാന്തമായ ഒരിടം.

ALSO READ: ബിരിയാണി മുതൽ ഗുലാബ് ജാമുൻ വരെ! ഈ ട്രെയിനിലെ ഭക്ഷണം കഴിക്കാൻ ആരും ഒന്ന് കൊതിച്ചുപോകും

ആംഫിസോൺ: സിനിമകൾ, സ്പോർട്സ് മത്സരങ്ങൾ എന്നിവ കാണാനും പോപ്പ്-അപ്പ് ഇവന്റുകൾ സംഘടിപ്പിക്കാനും കഴിയുന്ന ആധുനിക ആംഫി തിയേറ്റർ.

ജോലി ചെയ്യുന്നവർക്കായി ഹൈ-സ്പീഡ് ‘വൈഫൈയും’ചാർജിംഗ് പോയിന്റുകളും ഇവിടെയുണ്ട്. യാത്രക്കാരെ സഹായിക്കാനായി എഐ അധിഷ്ഠിത നാവിഗേഷൻ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

വെറുമൊരു വെയിറ്റിംഗ് ഏരിയ എന്നതിലുപരി, ആളുകൾക്ക് പരസ്പരം സംസാരിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഓപ്പൺ ഡിസൈനാണ് ഇതിന്റേത്.