Ooty Flower Show: ഊട്ടിക്ക് പോകാം… ഒപ്പം വർണാഭമായ പുഷ്പമേളയും കാണാം; എപ്പോൾ എന്നുവരെ സന്ദർശിക്കാം?

Ooty 127th Flower Show: ഹോർട്ടിക്കൾച്ചർ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്രവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൂക്കളുടെ സ്റ്റാളുകളും മേളയ്ക്ക് മാറ്റ് കൂട്ടുന്നു. മേളയുടെ ഭാ​ഗമായി മെയ് 23 മുതൽ 26 വരെ 65-ാമത് ഫ്രൂട്ട് ഷോയും കൂനൂരിലെ സിംസ് പാർക്കിൽ നടക്കും.

Ooty Flower Show: ഊട്ടിക്ക് പോകാം... ഒപ്പം വർണാഭമായ പുഷ്പമേളയും കാണാം; എപ്പോൾ എന്നുവരെ സന്ദർശിക്കാം?

Ooty Flower Show

Published: 

16 May 2025 11:56 AM

ഊട്ടി: ലോകപ്രശസ്തമായ 127ാമത് ഊട്ടി പുഷ്പമേളയ്ക്ക് ​ഗംഭീര തുടക്കം. സസ്യോദ്യാനത്തിൽ നടക്കുന്ന മേള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്. മേളയ്ക്ക് തുടക്കമായതോടെ ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. ഒരു ലക്ഷത്തിലധികം പൂക്കൾക്കൊണ്ടൊരുക്കിയ മഹാവിസ്മയം കാണാൻ ഈ മാസം 25 വരെ സമയമുണ്ട്.

രണ്ടു ലക്ഷം കാർനേഷ്യം, ജമന്തി പൂക്കൾകൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃകയാണ് ഇത്തവണത്തെ പുഷ്പമേളയിലെ പ്രധാന ലക്ഷ്യം. എട്ടടി ഉയരത്തിൽ 50400 പൂക്കൾകൊണ്ട് ഒരുക്കിയ അരയന്നം, ആന, ഊഞ്ഞാൽ, സിംഹാസനം, സെൽഫി സ്‌പോട്ട് തുടങ്ങി വേറെയുമുണ്ട് ആകർഷണീയമായ കാഴ്ച്ചകൾ.

ഹോർട്ടിക്കൾച്ചർ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്രവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൂക്കളുടെ സ്റ്റാളുകളും മേളയ്ക്ക് മാറ്റ് കൂട്ടുന്നു. മേളയുടെ ഭാ​ഗമായി മെയ് 23 മുതൽ 26 വരെ 65-ാമത് ഫ്രൂട്ട് ഷോയും കൂനൂരിലെ സിംസ് പാർക്കിൽ നടക്കും.

ഷോ നടക്കുന്ന സ്ഥലങ്ങളിലേക്ക് എപ്പോഴും പോയി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും. സന്ദർശന തീയതികൾ, വേദി, വിവിധ വിഭാഗങ്ങളിലായി ആവശ്യമായ ടിക്കറ്റുകളുടെ എണ്ണം (മുതിർന്നവർ, കുട്ടികൾ, ക്യാമറ മുതലായവ), വ്യക്തിഗത വിവരങ്ങൾ എന്നിവ മാത്രം നൽകിയാൽ മതിയാകും. ഒരിക്കൽ ബുക്ക് ചെയ്‌ത ടികറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.

ടിക്കറ്റ് നിരക്കുകൾ ഇപ്രകാരം

മുതിർന്നവർക്ക് – 100 രൂപ
5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് – 50 രൂപ
സ്റ്റിൽ ക്യാമറ – 50 രൂപ
വീഡിയോ ക്യാമറ – 100 രൂപ
ഫോട്ടോഷൂട്ട് – 5000 രൂപ

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ