Nilambur: തേക്കിൻ്റെ സാമ്രാജ്യം: ബ്രിട്ടീഷുകാരെ മോഹിപ്പിച്ച നിലമ്പൂരിൻ്റെ കാനന ചരിത്രം അറിയാം

Nilambur The Land Of Teak: ബ്രിട്ടീഷ് അധിനിവേശ കാലത്ത് ലണ്ടനിലെ കൊട്ടാരങ്ങൾക്കും കപ്പലുകൾക്കും പോലും ആഢംബരം പകരാൻ ഇവിടുത്തെ തേക്കിൻ തടികളാണ് കടൽ കടന്നിട്ടുള്ളത്. എന്നാൽ തേക്കിൻ്റെ സാമ്രാജ്യമായ നിലമ്പൂരിലെ ഈ കാനനഭം​ഗിക്ക് പിന്നിൽ ഒരു കഥയുണ്ട്.

Nilambur: തേക്കിൻ്റെ സാമ്രാജ്യം: ബ്രിട്ടീഷുകാരെ മോഹിപ്പിച്ച നിലമ്പൂരിൻ്റെ കാനന ചരിത്രം അറിയാം

Nilambur

Published: 

28 Feb 2026 | 01:51 PM

മലപ്പുറത്തിൻ്റെ ഹൃദയഭാഗത്ത്, പശ്ചിമഘട്ടത്തിൻ്റെ തണലിൽ ഉറങ്ങിക്കിടക്കുന്ന ഒരു പച്ചവിരിച്ച ഹരിതഭാ​ഗമാണ് നിലമ്പൂർ. കേവലം ഒരു വിനോദസഞ്ചാര കേന്ദ്രമെന്നതിന് അപ്പുറം ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേക്കിൻ തടികളുടെ ഈറ്റില്ലമാണ് നിലമ്പൂർ. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ലണ്ടനിലെ കൊട്ടാരങ്ങൾക്കും കപ്പലുകൾക്കും പോലും ആഢംബരം പകരാൻ ഇവിടുത്തെ തേക്കിൻ തടികളാണ് കടൽ കടന്നിട്ടുള്ളത്. എന്നാൽ തേക്കിൻ്റെ സാമ്രാജ്യമായ നിലമ്പൂരിലെ ഈ കാനനഭം​ഗിക്ക് പിന്നിൽ ഒരു കഥയുണ്ട്.

1840-കളിൽ മലബാർ കളക്ടറായിരുന്ന എച്ച് വി കാനോലിയാണ് ഇന്ന് നാം അറിയപ്പെടുന്ന നിരമ്പൂർ തേക്കിൻ തോട്ടങ്ങളുടെ പിന്നിലെ കാരണക്കാരൻ. അന്നത്തെ സബ് കൺസർവേറ്റർ ചാത്തു മേനോൻ്റെ നേതൃത്വത്തിലാണ് അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തത്. അങ്ങനെ ചാലിയാർ പുഴയുടെ തീരത്ത് നട്ടുപിടിപ്പിച്ചതാണ് ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടമായ കാനോലി പ്ലോട്ട്. ഇന്നും തലയുയർത്തി നിൽക്കുന്ന ‘കാനിംഗ്’ എന്ന ഭീമൻ തേക്ക് മരം നിലമ്പൂരിൻ്റെ ചരിത്രത്തിന് പിന്നിലെ ഏക സാക്ഷിയാണ്.

ALSO READ: എയർ കണ്ടീഷൻ പൊലൊരു ന​ഗരം; ബം​ഗളൂരുവിലെ ഈ കുളിരിന് പിന്നിലെ രഹസ്യം ഇതാണ്?

മരങ്ങൾക്കായി ഒരു മ്യൂസിയമുണ്ടെങ്കിൽ അതാണ് നിലമ്പൂർ. തേക്കിൻ്റെ ഉത്ഭവം മുതൽ അതിൻ്റെ ഉപയോഗങ്ങൾ വരെ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിലമ്പൂർ വനസൗന്ദര്യം ആസ്വദിക്കണമെങ്കിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെ തന്നെ നടന്നു നീങ്ങണം. താഴെ ഒഴുകുന്ന തെളിനീരും ചുറ്റും നമ്മെ പൊതിയുന്ന വൻമരങ്ങളും മനസ്സിന് തരുന്ന കുളിർമ പറഞ്ഞറിയിക്കാനാകാത്തതാണ്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് നിലമ്പൂരിലെ തേക്ക് വനങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. അവിടെയുള്ള കാനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, അഡ്യൻപാറ വെള്ളച്ചാട്ടം, നെടുങ്കയം വനം എന്നിവ ഒറ്റയാത്രയിൽ കാണേണ്ട കാഴ്ച്ചകളാണ്. ഷൊർണ്ണൂരിൽ നിന്ന് ട്രെയിൻ വഴിയോ റോഡ് മാർഗ്ഗമോ ഇവിടേക്ക് സുഖമായി എത്തിച്ചേരാം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചരിത്രമറിയാൻ നിങ്ങൾ നിലമ്പൂരിൻ്റെ മണ്ണിൽ എത്തേണ്ടതുണ്ട്.

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്