GST Price Cut: ജിഎസ്ടി പരിഷ്കരണം തുണച്ചു; റെയിൽനീർ കുടിവെള്ളത്തിന് വിലകുറച്ച് റെയിൽവേ
Rail Neer Price Cut: റെയിൽനീർ കുടിവെള്ള ബോട്ടിലുകൾക്ക് വിലകുറച്ച് റെയിൽവേ. റെയിൽനീറിൻ്റെ 500 മില്ലി, ഒരു ലിറ്റർ ബോട്ടിലുകൾക്ക് വിലകുറച്ചിട്ടുണ്ട്.
റെയിൽനീർ കുടിവെള്ളത്തിന് വിലകുറച്ച് റെയിൽവേ. ജിഎസ്ടി പരിഷ്കരണത്തെ തുടർന്നാണ് വിലകുറച്ചത്. 500 മില്ലി റെയിൽനീർ കുടിവെള്ളത്തിന് ഇനി 9 രൂപ മാത്രം നൽകിയാൽ മതിയാവും. നേരത്തെ 10 രൂപയായിരുന്നു 500 മില്ലി റെയിൽനീർ കുടിവെള്ളത്തിൻ്റെ വില. ഒരു ലിറ്റർ ബോട്ടിലിന് ഇനി 15 രൂപയ്ക്ക് പകരം 14 രൂപ നൽകിയാൽ മതിയാവും.
Also Read: Movie Location: മലയാള സിനിമകളെ സുന്ദരമാക്കിയ സ്ഥലങ്ങൾ; ഒരിക്കലെങ്കിലും കാണണം
സെപ്തംബർ 20നാണ് റെയിൽവേ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്തംബർ 22 മുതൽ പുതുക്കിയ വില നിലവിൽ വരും. റെയിൽനീർ അല്ലാതെ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് ബോട്ടിലുകളുടെ വിലയിലും ഇതേ മാറ്റമുണ്ട്. 15 രൂപയുടെ ഒരു ലിറ്റർ ബോട്ടിലിന് ഇനിമുതൽ 14 രൂപയും 500 മില്ലിയുടെ ബോട്ടിലിന് 10 രൂപയ്ക്ക് പകരം 9 രൂപയും നൽകിയാൽ മതിയാവും.
ഐആർസിടിസി നിർമ്മിച്ച് വിതരണം ചെയ്യുന്ന കുടിവെള്ള ബ്രാൻഡാണ് റെയിൽനീർ. യാത്രക്കാർക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ റെയിൽനീർ കുടിവെള്ളം ബ്രാൻഡ് ആരംഭിച്ചത്. രാജ്യമെമ്പാടുമുള്ള റെയിൽനീർ പ്ലാൻ്റുകളിലാണ് ഈ ബോട്ടിലുകൾ പാക്ക് ചെയ്യുന്നത്.