Luggage Rule: ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു, പിഴ അടയ്ക്കേണ്ടി വരും! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Indian Railway, luggage weight rule: നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ സോണുകളിലെ തിരഞ്ഞെടുത്ത 11 സ്റ്റേഷനുകളിലാണ് ഈ നിയമങ്ങൾ തുടക്കത്തിൽ നടപ്പിലാക്കുക.

Luggage Rule: ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു, പിഴ അടയ്ക്കേണ്ടി വരും! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം

Published: 

20 Aug 2025 11:57 AM

ട്രെയിൻ യാത്രക്കാർക്കായി പുതിയ ലഗേജ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വിമാനത്താവള ശൈലിയിലുള്ള രീതികൾ കൊണ്ടുവരുന്നു. തിരഞ്ഞെടുത്ത ചില സ്റ്റേഷനുകളിൽ ലഗേജുകൾക്ക് അനുവദനീയമായ ഭാര നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് അധിക പിഴകൾ ഈടാക്കും. കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കിൽ പോലും വലിയ ലഗേജുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

യാത്രക്കാരുടെ സുരക്ഷയും ജനക്കൂട്ടവും കണക്കിലെടുത്താണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ബുക്ക് ചെയ്യാതെ ആരെങ്കിലും കൂടുതൽ ലഗേജ് കൊണ്ടുപോകുകയാണെങ്കിൽ, യാത്രക്കാരനിൽ നിന്ന് പിഴ ഈടാക്കും. ലഗേജിന്റെ ഭാരം മാത്രമല്ല, ലഗേജിന്റെ വലുപ്പവും പ്രധാനമാണ്.  ബാഗിന്റെ വലുപ്പം മാനദണ്ഡങ്ങൾ കവിയുന്നുവെങ്കിൽ, പിഴ ചുമത്തും.

പുതിയ ലഗേജ് പരിധി

ഫസ്റ്റ് എസി: 70 കിലോ

സെക്കൻഡ് എസി: 50 കി.ഗ്രാം

തേർഡ് എസി/സ്ലീപ്പർ: 40 കി.ഗ്രാം

ജനറൽ/2S: 35 കി.ഗ്രാം

നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ സോണുകളിലെ തിരഞ്ഞെടുത്ത 11 സ്റ്റേഷനുകളിലാണ് ഈ നിയമങ്ങൾ തുടക്കത്തിൽ നടപ്പിലാക്കുക.  പുനർനിർമ്മിച്ച സ്റ്റേഷനുകളിൽ പ്രീമിയം സിംഗിൾ ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, യാത്രാ ഉപകരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ ഈ കടകളിൽ വിൽക്കുമെന്നാണ് വിവരം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും