AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Road Trip: ഇക്കൊല്ലത്തെ ഓണം ദാ ഈ വഴികളിലൂടെ…; വരുന്ന അവധിക്ക് പ്ലാൻ ചെയ്യാം നല്ലൊരു റോഡ് ട്രിപ്പ്

Onam 2025 Road Trip: സാധാരണയായി, ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബർ ആദ്യ വാരത്തിനും ഇടയിലാണ് ഓണം ആഘോഷിക്കുന്നത്. ഈ ആഘോഷത്തിൽ പങ്കുചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വേ​ഗം ബാ​ഗ് പാക് ചെയ്തോളൂ. കേരളത്തിന്റെ മനോഹാരിതയ്ക്കൊപ്പം ഓണത്തിൻ്റെ കിടിലൻ വൈബും അറിഞ്ഞൊരു യാത്ര പോകാം.

Onam Road Trip: ഇക്കൊല്ലത്തെ ഓണം ദാ ഈ വഴികളിലൂടെ…; വരുന്ന അവധിക്ക് പ്ലാൻ ചെയ്യാം നല്ലൊരു റോഡ് ട്രിപ്പ്
Road TripImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 20 Aug 2025 21:25 PM

പച്ചപ്പും നിറഞ്ഞ നെൽപ്പാടങ്ങളും, പൂക്കളുടെ വശ്യമാർന്ന സുഗന്ധത്തിനിടയിലൂടെയും ഒരു യാത്ര. എത്ര അതിമനോഹരമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഓണക്കാലത്ത് കേരളത്തിന് ഒരു പ്രത്യേക ഭം​ഗിയാണ്. കാരണം മഹാബലി തമ്പുരാനെ വരവേൽക്കാനൊരുങ്ങുകയാണ് നാടെങ്ങും. ഓണാഘോഷങ്ങൾക്കിടയിലും ചിലർ യാത്രകൾ ഒഴിവാക്കാറില്ല. ഓണാവധിക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്കായാലും പല പ്രദേശങ്ങളിലെ കാഴ്ച്ചകൾ വളരെ മനോഹരമാണ്. അത്തരത്തിൽ ഇത്തവണത്തെ ഓണത്തിന് നിങ്ങൾ കാണേണ്ടതും പോകേണ്ടതുമായ ചില വഴികൾ ഏതെല്ലാമെന്ന് നോക്കിയാലോ.

സാധാരണയായി, ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബർ ആദ്യ വാരത്തിനും ഇടയിലാണ് ഓണം ആഘോഷിക്കുന്നത്. ഈ ആഘോഷത്തിൽ പങ്കുചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വേ​ഗം ബാ​ഗ് പാക് ചെയ്തോളൂ. കേരളത്തിന്റെ മനോഹാരിതയ്ക്കൊപ്പം ഓണത്തിൻ്റെ കിടിലൻ വൈബും അറിഞ്ഞൊരു യാത്ര പോകാം. അതും ഈ റൂട്ടുകളിലൂടെ. ഓണക്കാലത്ത് കേരളത്തിലൂടെയുള്ള യാത്രയെ വെറും യാത്രയെന്ന് മാത്രം വിശേഷിപ്പിക്കാനാവില്ല കാരണം, അത് പല നാടുകളിലെ ഓണാരവങ്ങിളുടെ ഇടയിലൂടെയുള്ള യാത്ര കൂടിയാണ്.

കൊച്ചി → തൃശൂർ → പാലക്കാട് → മലമ്പുഴ വഴിയാണ് ആദ്യ ട്രിപ്പ്

കൊച്ചി: ഓണക്കാലത്ത് വർണ്ണാഭമായ പൂക്കള മത്സരങ്ങളും അതിശയകരമായ പുഷ്പാലങ്കാരങ്ങളും കൊണ്ട് കൊച്ചിയിൽ ആകെയൊരു ഉത്സവമേളമാണ്. കഥകളിയും മോഹിനിയാട്ടവും ഉൾപ്പെടെ നിരവധി മനോഹരമായ സാംസ്കാരിക പ്രകടനങ്ങൾ കാണാൻ ഫോർട്ട് കൊച്ചിയിലേക്ക് പോകാം. റെസ്റ്റോറന്റുകളിൽ നിന്ന് വിപുലമായഓണം സദ്യയും ഇക്കൂട്ടത്തിൽ കഴിക്കാം.

തൃശൂർ: കൊച്ചി സന്ദർശിച്ച ശേഷം, ഓണാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മറ്റൊരു മികച്ച സ്ഥലമായ തൃശൂർ നഗരത്തിലേക്ക് പോകാം. കേരളത്തിലെ പ്രശസ്തമായ പുലികളി ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഓണത്തിന്റെ നാലാം ദിവസം, തൃശൂർ സ്വരാജ് റൗണ്ടിൽ, നൃത്തം ചെയ്യുന്ന പുലികളെ കാണാൻ ദേശത്തിൻ്റെ നാനാ ഭാ​ഗത്തും നിന്നും ആളുകളെത്തും.

പാലക്കാട്: പാലക്കാട്, ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം ചെണ്ടമേളം പോലുള്ള പരമ്പരാഗത കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ക്ഷേത്രങ്ങളിലെ ആഘോഷങ്ങളാണ്. ഗ്രാമങ്ങളിൽ രസകരമായ കളികളും മറ്റുമായി പാലക്കാടുകാർ ഓണം ആഘോഷിക്കുന്നു. കേരളത്തിന്റെ പരമ്പരാഗതമായ ഓണത്തല്ല് കാണണമെങ്കിൽ, പാലക്കാട്ടേക്ക് പോകണം. കയ്യാംകളി അല്ലെങ്കിൽ അവിട്ടത്തല്ല് എന്നും ഇത് അറിയപ്പെടുന്നു.

മലമ്പുഴ: ഓണക്കാലത്ത് മലമ്പുഴയിലെ ഉദ്യാനങ്ങൾ പൂക്കളാൽ നിറഞ്ഞ് ആകർഷണീയമായി നിൽക്കും. നാടോടി നൃത്തങ്ങളും കേരളത്തിന്റെ പരമ്പരാഗത സംഗീതവും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ വൈകുന്നേരങ്ങളിൽ ഇവിടെയുള്ള ഉൾപ്രദേശങ്ങളിൽ കാണാം.

ആലപ്പുഴ → കുമരകം → കോട്ടയം → തിരുവനന്തപുരം വഴി മറ്റൊരു ട്രിപ്പ്

ആലപ്പുഴ: യാത്രയിൽ ഓണക്കാലത്ത് നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു സ്ഥലമാണ് ആലപ്പുഴ. ആലപ്പിയുടെ മനോഹരമായ കായലുകളിലൂടെയുള്ള സഞ്ചാരമാണ് പ്രധാനം. കൂടാതെ ഓണനാളുകളിൽ അരങ്ങേറുന്ന വള്ളംകളിയും ആസ്വദിക്കാം.

കുമരകം: മികച്ച ഹോട്ടലുകളും റിസോർട്ടുകളും ഉള്ള കുമരകം കേരളത്തിലെ വിനോദസഞ്ചാരികളുടെ പറുദീസകളിൽ ഒന്നാണ്.

കോട്ടയം: കോട്ടയത്ത്, ഓണം വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. പരമ്പരാഗത ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും പത്ത് ദിവസത്തെ ആഘോഷം ഉൾക്കൊള്ളുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവമാണ് ഒരു പ്രധാന ആകർഷണം.

തിരുവനന്തപുരം: വേറിട്ട ഓണാഘോഷത്തിൻ്റെ ഭാ​ഗമാകാൻ നിങ്ങൾക്ക് തിരുവനന്തപുരത്തേക്ക് വരാം. നഗരം ദീപങ്ങളും, അലങ്കാരങ്ങളും, എന്നിങ്ങനെ തിരുവനന്തപുരത്തെ ഓണം വൈബ് വേറെ ലെവലാണ്. തിരുവോണ ദിനത്തിൽ, തെക്കൻ കേരളത്തിൻ്റെ ഓണസദ്യയും ആസ്വദിക്കാം.