AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Flight Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് വിമാനമില്ല, സർവീസ് തുടരുന്നത് ഇവ മാത്രം

Iran-Israel Conflict Travel Alert: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 26 വിമാനങ്ങളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. കൊച്ചി , കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിക്ക വിമാനങ്ങളും റദ്ദാക്കി. ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.

Kerala Flight Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് വിമാനമില്ല, സർവീസ് തുടരുന്നത് ഇവ മാത്രം
Travel AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 02 Mar 2026 | 12:51 PM

ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വിമാന സർവീസുകൾ ദുരിതത്തിൽ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്നും (2026 മാർച്ച് 2) വലിയ പ്രതിസന്ധിയിലാണ്. ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിക്ക സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.

മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്ക് കേരളത്തിൽ നിന്ന് 100ലധികം വിമാനങ്ങളാണ് പ്രതിദിനം സർവീസ് നടത്തുന്നത്. പ്രവാസികളെയടക്കം വലിയ രീതിയിലാണ് സംഘർഷം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 26 വിമാനങ്ങളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. കൊച്ചി , കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിക്ക വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ്, എമിറേറ്റ്‌സ് തുടങ്ങിയ വിമാനക്കമ്പനികളുടെ ദുബായ്, മസ്‌കറ്റ്, സലാല, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് തടസ്സപ്പെട്ടിരിക്കുന്നത്.

ALSO READ: യുദ്ധഭീതി: കേരളത്തിലെ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ നിർത്തിവെച്ചു

യാത്രക്കാർക്കായി ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകൾ

ഇൻഡിഗോ: മിഡിൽ ഈസ്റ്റ് വ്യോമപാത ഉപയോഗിക്കുന്ന ഇൻഡിഗോയുടെ ഇരുന്നൂറോളം വിമാനങ്ങൾ ഇന്ന് രാത്രി 11:59 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

എയർ ഇന്ത്യ: യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇസ്രയേൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് രാത്രി 11:59 വരെ സസ്പെൻഡ് ചെയ്തിരിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള ചില വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്: വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം 110-ലധികം സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഗൾഫ് നാടുകളിലേക്കുള്ള യാത്രക്കാരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ റദ്ദാക്കൽ ഇത് ബാധിച്ചിരിക്കുന്നത്.

സ്പൈസ് ജെറ്റ്: ഇന്ന് യുഎഇയിലേക്ക് പുറപ്പെടാനിരുന്ന എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

2. വിമാനത്താവളങ്ങളിലെ സ്ഥിതി

കൊച്ചി വിമാനത്താവളം: ദോഹ, ദുബായ്, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള മിക്ക സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ശ്രീലങ്കയിലേക്കും സിംഗപ്പൂർ അടക്കമുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ഓടുന്നുണ്ട്.

തിരുവനന്തപുരം: ഷാർജ, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

കോഴിക്കോട് – കണ്ണൂർ: ദുബായ്, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ ഭൂരിഭാഗവും റദ്ദാക്കി.

യാത്രക്കാർ ശ്രദ്ധിക്കാൻ

വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈനിന്റെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.

നിലവിൽ റദ്ദാക്കിയ സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലേക്കും ലണ്ടനിലേക്കും പോകുന്ന ചില വിമാനങ്ങൾ റോം വഴി വഴിതിരിച്ചുവിട്ടിട്ടുള്ളതിനാൽ യാത്രാസമയത്തിൽ മാറ്റമുണ്ടാകും.

 

Follow Us