KSRTC Cruise Travel: കെഎസ്ആർടിസിയിലൂടെ കപ്പൽ യാത്ര; ട്രിപ്പ് നവംബർ 5ന്, ഉടൻ ബുക്ക് ചെയ്യാം

KSRTC Nefertiti Cruise Travel: കേരളത്തിൽ നിന്നുള്ള യാത്രാ പ്രേമികൾക്ക് അറബിക്കടലിൽ മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആർടിസി മുന്നോട്ട് വയ്ക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ കോട്ടയം യൂണിറ്റാണ് ആഡംബര ക്രൂയിസ് യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 5-ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തുനിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ആരംഭിക്കുന്നതാണ്. ആകെ 40 യാത്രക്കാർക്കാണ് ഈ പേക്കേജിൽ പങ്കെടുക്കാൻ അവസരം.

KSRTC Cruise Travel: കെഎസ്ആർടിസിയിലൂടെ കപ്പൽ യാത്ര; ട്രിപ്പ് നവംബർ 5ന്, ഉടൻ ബുക്ക് ചെയ്യാം

Ksrtc Nefertiti Cruise Travel

Published: 

01 Nov 2026 | 01:33 PM

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ അറബിക്കടലിലൂടെയുള്ള ആഡംബര കപ്പൽ യാത്ര ‘നെഫർറ്റിറ്റി’ (Nefertiti Luxury Cruise) 2026 നവംബർ അഞ്ചിനാണ് നടക്കുന്നത്. കെഎസ്ആർടിസി ബസിൽ കയറി കൊച്ചിയിലെത്തി കടലിൽ ആഡംബര കപ്പലിൽ കയറാൻ കിട്ടുന്ന ഒരു കിടിലൻ അവസരമാണിത്. കേരള കോസ്റ്റൽ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ആഡംബരക്കപ്പലായ നെഫർറ്റിറ്റിയിലാണ് അറബിക്കടലിലൂടെയുള്ള അഞ്ചുമണിക്കൂർ യാത്രയൊരുക്കുന്നത്.

കേരളത്തിൽ നിന്നുള്ള യാത്രാ പ്രേമികൾക്ക് അറബിക്കടലിൽ മനോഹരമായ ഒരു സായാഹ്നം ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആർടിസി മുന്നോട്ട് വയ്ക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ കോട്ടയം യൂണിറ്റാണ് ആഡംബര ക്രൂയിസ് യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 5-ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തുനിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ആരംഭിക്കുന്നതാണ്. ആകെ 40 യാത്രക്കാർക്കാണ് ഈ പേക്കേജിൽ പങ്കെടുക്കാൻ അവസരം.

ALSO READ: മൂന്നാറിൽ തണുപ്പ് തുടങ്ങി മക്കളേ… താപനില 10 ഡി​ഗ്രിയിൽ താഴെ; വേ​ഗം വിട്ടോളൂ

കൊച്ചിയിലേക്ക് പോകുന്ന ഈ ബസിലെ യാത്രക്കാർക്കായി വലയൊരു ആഡംബര ക്രൂയിസാണ് ഒരുങ്ങുന്നത്. വൈകുന്നേരം 4 മണി മുതൽ രാത്രി 8.30 വരെ നീളുന്നതാണ് ക്രൂയിസ് യാത്ര. ആഡംബര സൗകര്യങ്ങളും വിനോദ പരിപാടികളും ആഘോഷങ്ങളും നിറഞ്ഞ നാലര മണിക്കൂർ നീളുന്ന കടൽയാത്രയായിരിക്കും ഇത്. കപ്പലിൽ തത്സമയ സംഗീത വിരുന്ന്, ഡിജെ, തീയേറ്റർ, ഡിന്നർ ബുഫ, കുട്ടികൾക്കുള്ള പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു.

യാത്രയുടെ മറ്റ് വിവരങ്ങൾ

കെഎസ്ആർടിസിയുടെ ഈ പാക്കേജിലൂടെ നെഫെർറ്റിറ്റി കപ്പലിൽ യാത്ര ചെയ്യുന്നവർക്ക് അത്യാധുനിക സൗകര്യങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാനാകും. മുതിർന്നവർക്ക് 2,780 രൂപയും, 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 1,180 രൂപയും ആണ് ടിക്കറ്റ് നിരക്ക്. സീറ്റുകൾ പരിമിതമായതിനാൽ, 9447564109 അല്ലെങ്കിൽ 9207379008 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

വിജ്ഞാന ദർശിനി പദ്ധതിയുമായി കെഎസ്ആർടിസി

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ‘വിജ്ഞാന ദർശിനി’ പദ്ധതിയുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. സാംസ്‌കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം കുറഞ്ഞ ചെലവിൽ പഠനവും വിനോദവും സമന്വയിപ്പിക്കാം.

തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർത്ഥികൾക്ക് ഒരേസമയം യാത്ര ചെയ്യാനാകും.

English Summary:

KSRTC Budget Tourism Cell Kottayam announces Nefertiti luxury cruise trip offers an unforgettable evening on the Arabian Sea on November 5.

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം