Kerala weather warning: നവംബറെത്തിയത് മഴയുമായി! നാല് ദിവസം യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
IMD Issues Yellow Alert Across Kerala Districts: കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബര്‍ ഒന്ന്) നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ മുന്നറിയിപ്പ്. നവംബര്‍ മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നവംബര്‍ നാലിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നവംബര്‍ അഞ്ചിന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിലെല്ലാം നേരിയതോ, മിതമായ തോതിലോ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം.
മുന്നറിയിപ്പ്
അതേസമയം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 60-100 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55-75 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും ഇന്ന് സാധ്യതയുണ്ട്.
Also Read: Kerala Weather Update: കേരളപ്പിറവിയിൽ മഴ തകർക്കും! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ജില്ലകളിൽ
നാളെ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60-100 കി.മീ വേഗത്തില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 55-75 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നലോടു കൂടിയ മഴ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ നാലു വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെങ്കില്‍ വാതിലും ജനലും അടച്ചിടണം. സുരക്ഷിതമായ കെട്ടിടത്തിനുള്ളില്‍ തുടരണം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ മുതല്‍ ജാഗ്രത പാലിക്കണം.
English Summary
The Indian Meteorological Department has issued a yellow alert for Kerala over the next four days. Today’s alert covers Pathanamthitta, Alappuzha, Kottayam, and Idukki districts. Rain warnings will continue across various northern and central districts through November 4.