KSRTC Vintage Bus: പഴമയുടെ പച്ചപ്പിൽ അനന്തപുരി കാണാം; കെഎസ്ആർടിസി വിൻ്റേജ് ബസ് നിരക്കും റൂട്ടും അറിയാം

KSRTC Vintage Bus Travel Guide: തിരുവനന്തപുരം നഗരത്തിൻ്റെ തിരക്കുകളിലൂടെ ഓടുമ്പോഴും നിങ്ങളെ ഒരു നിമിഷം പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു അത്ഭുതമുണ്ട്. അതാണ് കെഎസ്ആർടിസിയുടെ പച്ചനിറത്തിലുള്ള വിന്റേജ് ബസ്. ചുവപ്പ് ബസ്സുകൾക്കിടയിൽ, തനിമയാർന്ന പച്ച നിറത്തിലുള്ള ഈ ബസ് ഇന്ന് അനന്തപുരിയിലെ ഏറ്റവും വലിയ ആകർഷണമാണ്.

KSRTC Vintage Bus: പഴമയുടെ പച്ചപ്പിൽ അനന്തപുരി കാണാം; കെഎസ്ആർടിസി വിൻ്റേജ് ബസ് നിരക്കും റൂട്ടും അറിയാം

KSRTC Vintage Bus

Published: 

15 Mar 2026 | 09:46 PM

പഴയകാലത്തെ അത്ര പെട്ടെന്ന് ഒന്നും മനസ്സിൽ നിന്ന് പലർക്കും മായിക്കാൻ കഴിയില്ല. ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത അവർ കാണാത്ത ഓർമ്മകളെ വീണ്ടും തഴുകിയുണർത്തുകയാണ് നമ്മുടെ കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിൻ്റെ തിരക്കുകളിലൂടെ ഓടുമ്പോഴും നിങ്ങളെ ഒരു നിമിഷം പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു അത്ഭുതമുണ്ട്. അതാണ് കെഎസ്ആർടിസിയുടെ പച്ചനിറത്തിലുള്ള വിന്റേജ് ബസ്. ചുവപ്പ് ബസ്സുകൾക്കിടയിൽ, തനിമയാർന്ന പച്ച നിറത്തിലുള്ള ഈ ബസ് ഇന്ന് അനന്തപുരിയിലെ ഏറ്റവും വലിയ ആകർഷണമാണ്.

നൊസ്റ്റാൾജിയയും വിനോദസഞ്ചാരവും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ തിരുവനന്തപുരത്ത് എത്താവുന്നതാണ്. കെഎസ്ആർടിസി വിന്റേജ് ബസ്സിനെക്കുറിച്ചുള്ള ചില കൗതുകകരമായ വിവരങ്ങൾ അറിയാം. നഗരത്തിലെ പൈതൃക വഴികളിലൂടെ ഒരു പഴയകാല ഓർമ്മകൾ നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇനി പച്ച ബസ്സിൽ ധൈര്യമായി കയറാം. ഇന്നത്തെ തലമുള പഴയ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പച്ച നിറത്തിലുള്ള ബസ് ഇന്ന് തിരുവനന്തപുരത്തെ വീഥികളിലൂടെ കുതിച്ചുപായുകയാണ്.

Also Read: മേഘങ്ങൾ തൊട്ടുരുമ്മുന്ന വിസ്മയം; കോട്ടയത്തിൻ്റെ കിരീടമായ ഇല്ലിക്കൽ കല്ല്

പ്രധാന റൂട്ടും സ്റ്റോപ്പുകളും

പേരൂർക്കടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് ദിവസവും ഒമ്പത് സർവീസുകളാണ് വിൻ്റേജ് ബസിനുണ്ടാവുക. ദിവസവും രാവിലെ 7.15 മുതൽ വൈകുന്നേരം 5.35 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അര മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് യാത്ര. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, പാളയം പള്ളി & ഗണപതി ക്ഷേത്രം, മ്യൂസിയം & മൃഗശാല, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കവടിയാർ കൊട്ടാരം പരിസരം എന്നിവടങ്ങളിലാണ് വിൻ്റേജ് ബസിൻ്റെ പ്രധാന സ്റ്റോപ്പുകൾ.

ടിക്കറ്റ് നിരക്ക് അറിയാം

വിന്റേജ് ലുക്ക് പോലെ തന്നെ സാധാരണക്കാരന് താങ്ങാവുന്ന നിരക്കിലാണ് ബസ് സർവീസ് നടത്തുന്നത്. മിനിമം ചാർജ് വെറും 10 രൂപ മുതൽ യാത്ര ആരംഭിക്കാം. നഗരം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ ഓർഡിനറി ബസിൻ്റെ അതേ നിരക്കിൽ ഈ പൈതൃക യാത്ര ആസ്വദിക്കാം എന്നത് മറ്റൊരു ആകർഷണമാണ്.

Follow Us
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
അടുക്കള ജനാലയിൽ പുതിനത്തോട്ടം; തഴച്ചു വളരാൻ ചെയ്യേണ്ടത്
ഒരു ടൂത്ത് ബ്രഷ് എത്ര നാൾ ഉപയോഗിക്കാം?
മുടികൊഴിച്ചിൽ തടയാൻ ചിക്കൻ സാലഡ്! ഇത് കഴിച്ചാൽ മതി
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി
ആനപ്പുറത്ത് കയറേണ്ടത് എങ്ങനെയാണെന്ന് കണ്ടോ?