KSRTC budget tourism: കുറഞ്ഞ ചിലവിൽ കൂടുതൽ സ്ഥലം കാണാം … നവംബറിലെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം

KSRTC Palakkad Budget Tourism Announces: പ്രത്യേക ആകർഷണമായ നെഫർറ്റി (ആഡംബര കപ്പൽ) യാത്ര നവംബർ 16, 20, 30 എന്നീ തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയ്ക്ക് 3,530 രൂപ ആണ് നിരക്ക്. നവംബർ 16-നും 30-നും രാവിലെ 11 മണിക്കും 20-ന് ഉച്ചയ്ക്ക് 12 മണിക്കുമാണ് യാത്ര പുറപ്പെടുക.

KSRTC budget tourism: കുറഞ്ഞ ചിലവിൽ കൂടുതൽ സ്ഥലം കാണാം ... നവംബറിലെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം

കെഎസ്ആര്‍ടിസി ബസ്‌

Published: 

24 Oct 2025 | 04:50 PM

പാലക്കാട്: വിനോദസഞ്ചാരികളെ ആകർഷിച്ച് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട് ഡിപ്പോ നവംബർ മാസത്തെ ഉല്ലാസയാത്രകളുടെ വിവരങ്ങൾ പുറത്തുവിട്ടു. നവംബർ 1 മുതൽ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ആരംഭിക്കും. നവംബർ മാസത്തെ ആദ്യ യാത്ര ഗവിയിലേക്കാണ്. നവംബർ 1, 9, 15, 22 എന്നീ തീയതികളിൽ രാത്രി 10 മണിക്ക് യാത്ര തിരിക്കും. ഒരു പകലും രണ്ട് രാത്രികളുമുള്ള ഈ ട്രിപ്പിന് ഒരാൾക്ക് 2,800 രൂപ ആണ് നിരക്ക്.

ഏറ്റവും കൂടുതൽ ദിവസങ്ങളിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത് നെല്ലിയാമ്പതിയിലേക്കാണ്. നവംബർ 2, 8, 9, 16, 22, 23, 30 തീയതികളിൽ രാവിലെ 7 മണിക്ക് പുറപ്പെടുന്ന ഈ ഏകദിന യാത്രയ്ക്ക് വെറും 480 രൂപ മാത്രം മതിയാകും. കൂടാതെ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള ഏകദിന ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. നവംബർ 8-ന് പുലർച്ചെ 4.30-നും 15, 23 തീയതികളിൽ പുലർച്ചെ 5.30-നുമാണ് യാത്ര പുറപ്പെടുക. ഒരാൾക്ക് 830 രൂപ ആണ് ഈ യാത്രയുടെ ചാർജ്.

പ്രത്യേക ആകർഷണമായ നെഫർറ്റി (ആഡംബര കപ്പൽ) യാത്ര നവംബർ 16, 20, 30 എന്നീ തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയ്ക്ക് 3,530 രൂപ ആണ് നിരക്ക്. നവംബർ 16-നും 30-നും രാവിലെ 11 മണിക്കും 20-ന് ഉച്ചയ്ക്ക് 12 മണിക്കുമാണ് യാത്ര പുറപ്പെടുക.

 

മറ്റു പ്രധാന പാക്കേജുകൾ ഇവയാണ്

 

  • നിലമ്പൂർ പാക്കേജ്: നവംബർ 11-ന് പുലർച്ചെ 5.30-ന് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 560 രൂപയാണ് ചാർജ്.
  • സൈലന്റ് വാലി: നവംബർ 8, 19 തീയതികളിൽ രാവിലെ 6 മണിക്ക് യാത്ര തിരിക്കും. ചാർജ് 1,490 രൂപ.
  • മൂന്നാർ/മാമലക്കണ്ടം: നവംബർ 8, 22 തീയതികളിൽ രാവിലെ 7 മണിക്ക് പുറപ്പെടുന്ന ഈ രണ്ട് പകലും രണ്ട് രാത്രികളുമുള്ള യാത്രയ്ക്ക് 1,570 രൂപ ആണ് നിരക്ക്.
  • ഇല്ലിക്കൽകല്ല്: നവംബർ 8, 16, 23, 30 എന്നീ തീയതികളിൽ പുലർച്ചെ 5 മണിക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 780 രൂപ ഈടാക്കും.

ഈ യാത്രകളിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 9447837985, 8304859018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow Us
രാജ്യത്തെ മാറ്റിമറിച്ച 10 ഇന്ത്യൻ വനിതകൾ
തൈര് വെറുതെ തേച്ചാൽ മുടി വളരില്ല, ശരിയായ രീതി ഇതാ
കൂൺ കൃഷി എങ്ങനെ തുടങ്ങാം? അതും കുറഞ്ഞ ചെലവിൽ !
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി