Munnar KSRTC Travel: കുറഞ്ഞ ചെലവിൽ നീലക്കുറിഞ്ഞി കണ്ടുമടങ്ങാം: കെഎസ്ആർടിസി ബസുകൾ ഈ സമയത്ത്

KSRTC Travel To Neelakurinji Spots: കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി സർവീസുകളും രം​ഗത്തുണ്ട്. നീലക്കുറിഞ്ഞി കാണാനെത്തുന്ന യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് രാവിലെ അഞ്ച് മണി മുതൽ തന്നെ പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കും. ബജറ്റ് ടൂറിസം പാക്കേജിൻ്റെ ഭാ​ഗമായാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

Munnar KSRTC Travel: കുറഞ്ഞ ചെലവിൽ നീലക്കുറിഞ്ഞി കണ്ടുമടങ്ങാം: കെഎസ്ആർടിസി ബസുകൾ ഈ സമയത്ത്

പ്രതീകാത്മക ചിത്രം

Published: 

20 Sep 2026 | 01:03 PM

മൂന്നാറിലെ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തം പൂത്തുലഞ്ഞതോടെ സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള ഒഴുക്കാണ് അനുഭവപ്പെടുന്നത്. നീലപ്പട്ടുടുത്ത് നിൽക്കുന്ന മലയുടെ ദൃശ്യഭം​ഗിയും ഒപ്പം അതിരാവിലെയുള്ള കോടയുമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി സർവീസുകളും രം​ഗത്തുണ്ട്. നീലക്കുറിഞ്ഞി കാണാനെത്തുന്ന യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് രാവിലെ അഞ്ച് മണി മുതൽ തന്നെ പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കും. ബജറ്റ് ടൂറിസം പാക്കേജിൻ്റെ ഭാ​ഗമായാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന പ്രധാന സ്പോട്ടാണ് മൂന്നാറിലെ ചൊക്രാമുടി. ഇവിടേക്ക് ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും ദിവസവും രാവിലെ അഞ്ച് മുതൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ ഈ യാത്രയോടൊപ്പം ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ വാഹനത്തിൽ മൂന്നാറിലെത്തുന്നവർക്കും കെഎസ്ആർടിസി യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.

ALSO READ: ചുളുവിലയിൽ കെഎസ്ആർടിസിയിൽ ഹൈദരാബാദിലേക്ക് പോകാം!; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിൽ വിരിഞ്ഞിരിക്കുന്ന ഈ നീലവസന്തം നേരിൽ കാണാൻ അധികൃതരുടെ ഭാ​ഗത്തു നിന്നും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെ അതായത് ഈ മാസം മുഴുവനും അടുത്ത മാസം ആദ്യവും ഈ അപൂർവ പ്രതിഭാസം മലനിരകളിൽ കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടൽ.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തിൽപ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് മൂന്നാറിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന് കാരണമായിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ അമിത പാർക്കിംഗ് നിരക്കുകളും മറ്റ് യാത്രാബുദ്ധിമുട്ടുകളും ഒഴിവാക്കി വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മലമുകളിലേക്ക് യാത്ര ചെയ്യാമെന്നതാണ് കെഎസ്ആർടിസി യാത്ര തിരഞ്ഞെടുക്കുന്നതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

സ്വന്തം വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് നിർദ്ദിഷ്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാം. ഡിപ്പോകൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്. ചോക്രാമുടിയിലേക്കുള്ള പ്രവേശനം വനം വകുപ്പാണ് നിയന്ത്രിക്കുന്നത്. രാവിലെ 7:00 മുതൽ വൈകുന്നേരം 4:00 വരെ സന്ദർശകരെ അനുവദിക്കുന്നു. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

അതുപോലെ തന്നെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് വരും ദിവസങ്ങളിലും അവസരമുണ്ടാകും.

English Summary:

KSRTC Budget Tourism Cell introduced a special, affordable tour package for travelers eager to witness the breathtaking Neelakurinji bloom in the hills of Munnar. Check the travel packages, timings and ticket booking details.

Loading...
Unable to load recommendations.
Follow Us
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്