Luggage Security Tips: യാത്ര ചെയ്താൽ മാത്രം പോരാ! ബാ​ഗുകൾ മോഷണം പോകാതെ സൂക്ഷിക്കാം; ഇതാ ചില വഴികൾ

Luggage Security Tips For Travellers: ഏത് യാത്രയിലും നമ്മുടെ കൈകളിൽ ബാ​ഗുകൾ ഉണ്ടാകും. അതിൽ ആവശ്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി സാധനങ്ങളും ഉണ്ടാകും. എന്നാൽ യാത്രയ്ക്കിടയിൽ അവ മോഷണം പോയാലോ? എന്താണ് നിങ്ങൾ ചെയ്യുക. പക്ഷേ മോഷണം പോകാതെ സൂക്ഷിക്കാനും ചില വഴികളുണ്ട്.

Luggage Security Tips: യാത്ര ചെയ്താൽ മാത്രം പോരാ! ബാ​ഗുകൾ മോഷണം പോകാതെ സൂക്ഷിക്കാം; ഇതാ ചില വഴികൾ

Luggage

Published: 

25 Aug 2025 | 09:51 PM

പലവിധമാണ് ആളുകൾ യാത്ര പോകുന്നത്. സന്തോഷത്തന് വേണ്ടി യാത്ര ചെയ്യുന്നവർ, പഠിക്കാൻ പോകുന്നവർ, ജോലിക്കായി പോകുന്നവർ എന്നിങ്ങനെ ദിവസേന എത്ര ആളുകളാണ് നമ്മുടെ കൺമുന്നിലൂടെ യാത്ര ചെയ്യുന്നത്. ഏത് യാത്രയിലും നമ്മുടെ കൈകളിൽ ബാ​ഗുകൾ ഉണ്ടാകും. അതിൽ ആവശ്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി സാധനങ്ങളും ഉണ്ടാകും. എന്നാൽ യാത്രയ്ക്കിടയിൽ അവ മോഷണം പോയാലോ? എന്താണ് നിങ്ങൾ ചെയ്യുക. പക്ഷേ മോഷണം പോകാതെ സൂക്ഷിക്കാനും ചില വഴികളുണ്ട്. അത് എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ജിപിഎസ് ലഗേജ് ട്രാക്കറുകൾ ഉപയോഗിക്കുക

നിങ്ങളുടെ ബാഗിനുള്ളിൽ ഒരു ജിപിഎസ് അല്ലെങ്കിൽ ബ്ലൂടൂത്ത് ട്രാക്കർ ഘടിപ്പിക്കുക. ഈ ഉപകരണങ്ങൾ ഒരു ആപ്പ് വഴി നിങ്ങളുടെ ഫോണുമായി കണക്റ്റുചെയ്യുക. ഇത് നിങ്ങളുടെ ലഗേജ് എവിടെയാണെങ്കിലും ഉടനടി കണ്ടെത്താൻ വളരെയധികം ഉപകാരപ്രദമാകും. ബാഗ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ, നിങ്ങൾക്ക് അതിന്റെ ലൊക്കേഷൻ വേ​ഗം കണ്ടെത്തി അധികാരികളെ അറിയിക്കാനും കഴിയും.

കട്ടിയുള്ള ബാ​ഗുകൾ

സോഫ്റ്റ് ഫാബ്രിക് ബാഗുകൾക്ക് പകരം പോളികാർബണേറ്റ് അല്ലെങ്കിൽ അലുമിനിയം കൊണ്ട് നിർമ്മിച്ച ഹാർഡ്-ഷെൽ സ്യൂട്ട്കേസുകൾ വാങ്ങിക്കുക. കാരണം മോഷ്ടാക്കൾക്ക് പെട്ടെന്ന് കീറിമുറിച്ച് അതിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട സാധനങ്ങൾ കടത്താൻ സാധിക്കില്ല.

വിലപിടിപ്പുള്ള വസ്തുക്കൾ പുറത്ത് കാണിക്കരുത്

ബോർഡിംഗ് ഗേറ്റുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ആഭരണങ്ങൾ തുടങ്ങിയ വിലകൂടിയ വസ്തുക്കൾ ഒരിക്കലും മറ്റുള്ളവർ കാണുന്ന വിധത്തിൽ സൂക്ഷിക്കരുത്. വിലപിടിപ്പുള്ള വസ്തുക്കൾ മറ്റുള്ളവരുടെ കൺവെട്ടത്തു നിന്ന് മാറ്റി വയ്ക്കുക. പാസ്‌പോർട്ടുകൾ അല്ലെങ്കിൽ ബോർഡിംഗ് പാസുകൾ പോലുള്ള നിങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ ചെറിയ ബാ​ഗുകളിലാക്കി കൈവശം സൂക്ഷിക്കുക.

പ്രധാനപ്പെട്ട വസ്തുക്കൾ

വാലറ്റുകൾ, പാസ്‌പോർട്ട്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നിങ്ങളുടെ സ്യൂട്ട്‌കേസിനുള്ളിലോ അല്ലെങ്കിൽ ബാ​ഗിനുള്ളിലുള്ള അറകളിലോ സൂക്ഷിക്കുക.

ബാഗിന്റെ ഫോട്ടോ എടുക്കുക

യാത്ര ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ലഗേജിന്റെ പുറംഭാഗത്തിന്റെയും അതിൻ്റെ ഉള്ളിലെയും ഫോട്ടോ എടുത്ത് സൂക്ഷിക്കുക. കാരണം ഉടമസ്ഥാവകാശത്തിന്റെ തെളിവായി ഈ ചിത്രങ്ങൾ നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ഉപയോ​ഗിക്കാം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ