Gavi Monsoon Travel 2026: മഴയത്ത് ഗവി കാണാൻ പോയാലോ?; ഇപ്പോൾ പോയാൽ കാണാം ഈ കാഴ്ച്ചകൾ

Monsoon Travel To Gavi: മഴക്കാലത്ത് ചിലവ് കുറഞ്ഞ ഒരു യാത്രയ്ക്കായി ഗവിയിലേക്ക് പോയാലോ. പത്തനംതിട്ട ജില്ലയിലെ പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ ഈ സുന്ദരമായ പ്രകൃതിയെ കാണാൻ ഏറ്റവും ഭം​ഗി മഴക്കാലത്താണ്. പക്ഷേ നിങ്ങൾ യാത്ര പോകുന്നതിന് മുമ്പ് അറിയേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും വിശദമായി പരിശോധിക്കാം. മഴക്കാലത്ത് വെള്ളത്താൽ നിറഞ്ഞുനിൽക്കുന്ന ആ അതിമനോഹരമായ ദൃശ്യം ഏതൊരാൾക്കും മറക്കാനാകാത്ത അനുഭവമാണ്.

Gavi Monsoon Travel 2026: മഴയത്ത് ഗവി കാണാൻ പോയാലോ?; ഇപ്പോൾ പോയാൽ കാണാം ഈ കാഴ്ച്ചകൾ

Gavi

Published: 

28 May 2026 | 09:45 PM

മഴത്തുള്ളികൾ ഇലകളിലും പുൽത്തരികളിലും വീഴുന്ന മനോഹരമായ കാഴ്ച്ചയാണ് മൺസൂൺ കാലം നമുക്ക് സമ്മാനിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പച്ചപ്പരവതാനി വിരിച്ച കാനനഭംഗി, ജനൽപ്പാളികളിലേക്ക് അരിച്ചുകയറുന്ന തണുത്ത കോടമഞ്ഞ് ഇതെല്ലാം ആസ്വദിക്കാൻ മലയോരമേഖലകൾ തന്നെയാണ് നല്ലത്. ഈ മഴക്കാലത്ത് ചിലവ് കുറഞ്ഞ ഒരു യാത്രയ്ക്കായി ഗവിയിലേക്ക് പോയാലോ. പത്തനംതിട്ട ജില്ലയിലെ പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ ഈ സുന്ദരമായ പ്രകൃതിയെ കാണാൻ ഏറ്റവും ഭം​ഗി മഴക്കാലത്താണ്. പക്ഷേ നിങ്ങൾ യാത്ര പോകുന്നതിന് മുമ്പ് അറിയേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും വിശദമായി പരിശോധിക്കാം.

ALSO READ: നല്ല മഴയും മഞ്ഞും… ഇഡുക്കി ഡാം കാണാൻ പോയാലോ; സമയവും, ടിക്കറ്റ് നിരക്കും അറിയാം

​ഗവിയിൽ കാണേണ്ട കാഴ്ച്ചകൾ

ഡാമുകളും മൂഴിയാർ വനപാതയും: പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴി വഴി കാടുകയറുമ്പോൾ കക്കി, ആനത്തോട്, മൂഴിയാർ, പമ്പ, ഗവി തുടങ്ങിയ ഡാമുകളുടെ സംഭരണ പ്രദേശങ്ങൾ നമുക്ക് കാണാനാകും. മഴക്കാലത്ത് വെള്ളത്താൽ നിറഞ്ഞുനിൽക്കുന്ന ആ അതിമനോഹരമായ ദൃശ്യം ഏതൊരാൾക്കും മറക്കാനാകാത്ത അനുഭവമാണ്.

വെള്ളച്ചാട്ടങ്ങൾ: വേനലിൽ വറ്റി വരണ്ട കാട്ടരുവികളെല്ലാം മഴ പെയ്യുന്നതോടെ പതഞ്ഞൊഴുകാൻ തുടങ്ങും. വനപാതയിലുടനീളം നിരവധി ചെറുതും വലുതുമായി വെള്ളച്ചാട്ടങ്ങൾ കാണാനാകും. വാഹനങ്ങൾ പോകുന്ന റോഡിലേക്ക് മലവെള്ളപ്പാച്ചിലായി പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ പ്രത്യേക ഭം​ഗിയാണ്.

കോടമഞ്ഞ് മൂടിയ ഏലത്തോട്ടങ്ങൾ: ഗവിയിലെത്തിയാൽ നിങ്ങളെ സ്വീകരിക്കുക ഏക്കറുകളോളം പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാണ്. മഴപെയ്തു തോരുമ്പോൾ ഇതിനിടയിലൂടെ കോടമഞ്ഞ് അരിച്ചെറങ്ങുന്ന കാഴ്ച കണ്ണുകൾക്ക് വലിയൊരു വിസ്മയമാണ്.

വന്യമൃഗങ്ങളെ കാണാം: മഴക്കാലത്ത് വനത്തിനുള്ളിലെ തടാകങ്ങളിലും മറ്റും വെള്ളം കുടിക്കാനായി ആനക്കൂട്ടങ്ങൾ, കാട്ടുപോത്തുകൾ, അപൂർവ്വ ഇനത്തിൽപ്പെട്ട സിംഹവാലൻ കുരങ്ങുകൾ, മലയണ്ണാൻ എന്നിവ എത്തിപ്പെടാറുണ്ട്. ഇവ പാതയോരങ്ങളിലേക്ക് ഇറങ്ങിവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗവിയിലേക്ക് എങ്ങനെ എത്തിച്ചേരാം?

യഥാർത്ഥ വന്യത ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർ ആങ്ങമൂഴി – ഗവി റൂട്ടിലൂടെ പോകണം. പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴി വഴി മൂഴിയാർ കാനനപാതയിലൂടെ ഗവിയിലെത്തിച്ചേരാം. പൂർണ്ണമായും വനത്തിലൂടെയുള്ള യാത്രയാണിത്. സ്വന്തം വാഹനങ്ങൾക്ക് വനംവകുപ്പിന്റെ കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇനി ഇടുക്കി ഭാഗത്ത് നിന്നും കുമിളിയിൽ നിന്നും വരുന്നവർക്ക് വണ്ടിപ്പെരിയാർ വഴി വള്ളക്കടവ് ചെക്ക്‌പോസ്റ്റ് കടന്ന് എളുപ്പത്തിൽ ഗവിയിലെത്താം. റോഡ് സൗകര്യം താരതമ്യേന മെച്ചപ്പെട്ടത് ഈ റൂട്ടിലാണ്.

പ്രവേശനവും നിയന്ത്രണവും

ഗവി ഒരു സംരക്ഷിത വനമേഖലയായതിനാൽ പാസ് എടുത്ത് വേണം പ്രവേശിക്കാൻ. വനം വകുപ്പിൻ്റെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്. പത്തനംതിട്ട, കുമിലി ഡിപ്പോകളിൽ നിന്ന് ദിവസേന ഗവി വഴി കെഎസ്ആർടിസി സർവീസുകളുണ്ട്. ഇതിൽ പോകുന്നവർക്ക് പ്രത്യേക വനംവകുപ്പിൻ്റെ അനുമതി ആവശ്യമില്ല. ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ​ഗവിയിലെത്താനുള്ള മാർ​ഗമാണിത്. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ, കേരള വനംവകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പാസ്സ് സ്വന്തമാക്കണം. ദിവസേന പരിമിതമായ വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.

മഴക്കാല യാത്രയിൽ ശ്രദ്ധിക്കേണ്ടത്

  • മഴക്കാലത്ത് ഗവിയിൽ അട്ടകളുടെ ശല്യം കൂടുതലായിരിക്കും. ട്രെക്കിംഗിന് ഇറങ്ങുമ്പോൾ ഇവയെ അകറ്റാനുള്ളത് കൈയ്യിൽ കരുതണം.
  • വനത്തിനുള്ളിൽ കടകളോ ഹോട്ടലുകളോ ഉണ്ടാവണമെന്നില്ല. കൗണ്ടറിലോ കെഎഫ്ഡിസി സെന്ററിലോ മാത്രമേ ഭക്ഷണം ലഭിക്കൂ.
  • പ്ലാസ്റ്റിക് വിമുക്ത മേഖലയാണ് ഗവി. പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാട്ടിൽ വലിച്ചെറിയുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണ്.

English Summary:

Pathanamthitta district of Kerala, Gavi is part of the Periyar Tiger Reserve. In this Gavi travel guide, we talk about the best spot and time to visit this place. Here is the complete travel guide and precuations before rainy trip.

Follow Us
ചായയിൽ പഞ്ചസാര ഇടേണ്ടത് എപ്പോൾ?
മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്