Idukki Dam Visit: നല്ല മഴയും മഞ്ഞും… ഇഡുക്കി ഡാം കാണാൻ പോയാലോ; സമയവും, ടിക്കറ്റ് നിരക്കും അറിയാം
Idukki Dam Visiting Time And Date: നാളെ മുതൽ മെയ് 31 വരെ നാല് ദിവസത്തേക്കാണഅ ഇടുക്കി, ചെറുതോണി അണക്കെട്ടുക്കൾ സന്ദർശിക്കാൻ അധികൃതർ അനുവാദം നൽകിയിരിക്കുന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബഗ്ഗി കാർ സൗകര്യമുണ്ടാവില്ല എന്നത് ശ്രദ്ധിക്കണം. അതിനാൽ അണക്കെട്ട് നടന്നു കാണാൻ മാത്രമെ അനുവാദമുണ്ടാകു. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് സന്ദർശകർക്ക് അണകെട്ടിലേക്ക് പ്രവേശനം.
മനസ്സിനെ കുളിരണിയിക്കുന്ന മഞ്ഞും തണുത്ത കാറ്റും പെയ്തു തോരാത്ത മഴച്ചാറ്റലും. ഈ ഭംഗി ആസ്വദിക്കാൻ മലയോര മേഖലകൾ തന്നെയാണ് എപ്പോഴും നല്ലത്. എന്നാൽ ഈ മഴക്കാലത്ത് ഇടുക്കിയിലെ മലനിരകളിലൂടെ ഒരു യാത്ര പോകുമ്പോൾ ഡാം കൂടി ഒന്ന് കണ്ടാലോ. പ്രകൃതിഭംഗി തുളുമ്പുന്ന ഇടുക്കിയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാഴ്ച്ചകളിലൊന്നാണ് ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി ഡാം.
സാധാരണയായി വർഷത്തിൽ ചില പ്രത്യേക സീസണുകളിൽ മാത്രമാണ് ഇടുക്കി ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറുള്ളത്. എന്നാൽ മൺസൂൺ സമയത്ത് പച്ചപ്പണിഞ്ഞ് നിൽക്കുന്ന ഈ സുന്ദരമായ ഡാം സന്ദർശിക്കാൻ നിങ്ങൾക്ക് ഒരു അവസരം ലഭിച്ചാൽ അത് മിസ്സാക്കരുത്. ഈ വരുന്ന ദിവസങ്ങളിൽ ഇഡുക്കി ഡാം കാണാൻ നിങ്ങൾക്ക് പൂർണമായും അനുവാദം ലഭിച്ചിരിക്കുകയാണ്. യാത്രയ്ക്ക് മുമ്പായി അറിഞ്ഞിരിക്കേണ്ട സമയക്രമം, ടിക്കറ്റ് നിരക്കുകൾ, യാത്രാ വിവരങ്ങൾ എന്നിവ നോക്കാം.
ALSO READ: ആനവണ്ടിയിൽ ഒരു ‘മഴയാത്ര’; 14 ജില്ലകളിലെയും വിസ്മയങ്ങൾ കാണാം കെഎസ്ആർടിസിയിൽ
നാളെ മുതൽ മെയ് 31 വരെ നാല് ദിവസത്തേക്കാണഅ ഇടുക്കി, ചെറുതോണി അണക്കെട്ടുക്കൾ സന്ദർശിക്കാൻ അധികൃതർ അനുവാദം നൽകിയിരിക്കുന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബഗ്ഗി കാർ സൗകര്യമുണ്ടാവില്ല എന്നത് ശ്രദ്ധിക്കണം. അതിനാൽ അണക്കെട്ട് നടന്നു കാണാൻ മാത്രമെ അനുവാദമുണ്ടാകു. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് സന്ദർശകർക്ക് അണകെട്ടിലേക്ക് പ്രവേശനം.
പാറേമാവിൽ കൊലുമ്പൻ സമാധിക്ക് മുന്നിലൂടെയുള്ള വഴിയിലൂടെയാണ് അണകെട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ചെറുതോണി അണക്കെട്ടിൻ്റെ കവാടത്തിനു സമീപമുള്ള പാർക്കിങ് ഏരിയയിൽ സ്വകാര്യ വാഹനങ്ങളുമായി എത്തുന്നവർ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ മണിക്കൂറിൽ പരമാവധി 500 പേരെ മാത്രമേ അണക്കെട്ടിലേക്ക് കടത്തിവിടുകയുള്ളൂ. ഒരു ദിവസം 3000 പേർക്ക് അവസരമുണ്ടാകും.
ഇനി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അതിനുള്ള അവസരവുമുണ്ട്. ഓൺലൈനായി https://www.keralahydeltourism.com attractions/link/5/16 എന്ന ഓൺലൈൻ സൈറ്റിലൂടെ പ്രവേശനത്തിനുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ട്. മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികൾക്ക് 25ഉം. ക്യാമറകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും അണക്കെട്ടിലേക്കു കൊണ്ടുപോകാൻ അനുവാദം ഉണ്ടാവില്ല. ഇവ സൂക്ഷിക്കാൻ അണക്കെട്ടിന്റെ കവാടത്തിൽ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡാം സന്ദർശകർക്കായി സുരക്ഷാ നിർദ്ദേശങ്ങൾ
- ഡാമിന് മുകളിലേക്ക് മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഒന്നുംതന്നെ കൊണ്ടുപോകാൻ സാധിക്കില്ല. ഇവ കൗണ്ടറുകളിൽ സൂക്ഷിക്കുക.
- രണ്ട് ഡാമുകളും കണ്ട് തീർക്കാൻ ഏകദേശം 2 മുതൽ 3 കിലോമീറ്റർ വരെ നടക്കേണ്ടി വരും. മഴയായതിനാൽ കുടയോ റെയിൻ കോട്ടുകളും കൈയ്യിൽ കരുതണം.
- ഡാം പരിസരം പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ ഉള്ളിലേക്ക് കൊണ്ടുപോകാതിരിക്കുക.
- സുരക്ഷാ കാരണങ്ങളും മഴ മുന്നറിയിപ്പും പരിശോധിച്ച ശേഷം മാത്രമെ യാത്ര തിരിക്കാവൂ. ഇടുക്കി ഡാമിലേക്ക് പോകുന്നതിന് മുൻപ് നിലവിൽ ഡാം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.
- കാലാവസ്ഥ പ്രവചനങ്ങളും ഡാം തുറന്നുവിട്ടിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
English Summary:
Authorities allowed travellers to visit Idukki Dam From Tomorrow on May 28 to 31st. Here is the safety precaution tips and restricts in Idukki Dam area. Also check weather update before your trip.