Australia Biosecurity Measures: മുല്ലപ്പൂവും പണി തരും, വിദേശയാത്രയ്ക്ക് മുമ്പ് ഇക്കാര്യങ്ങൾ അറിയണം

Navya Nair, Australia Biosecurity Measures: ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

Australia Biosecurity Measures: മുല്ലപ്പൂവും പണി തരും, വിദേശയാത്രയ്ക്ക് മുമ്പ് ഇക്കാര്യങ്ങൾ അറിയണം

പ്രതീകാത്മക ചിത്രം

Updated On: 

07 Sep 2025 15:43 PM

മുല്ലപ്പൂവ് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം നടി നവ്യ നായർക്ക് പിഴ ഈടാക്കിയിരുന്നു. 1,980 ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപ) ആണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.  15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂ കൈവശം വച്ചതിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് പിഴ ഈടാക്കിയത്.

ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് താരത്തിന് തിരിച്ചടിയായത്.  ഇത്തരത്തിൽ ഓസ്ട്രേലിയയിൽ പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചേക്കാവുന്ന സൂക്ഷ്മജീവികളുടേയോ രോ​ഗങ്ങളുടേയോ കടന്നുവരവിന് കാരണമായേക്കാം എന്നതിനാലാണ് ഈ നിയമം വന്നത്. ഇത്തരത്തിൽ നിരവധി പണികൾ ഓസ്ട്രേലിയക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്. 1859ൽ മുയലുകളെ വിനോദത്തിനായി യൂറോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ രാജ്യത്ത് മുയലുകൾക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാൽ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികൾ വൻതോതിൽ നശിപ്പിക്കുകയും ചെയ്തത്, അതിനൊരു ഉദാഹരണം മാത്രം.

ALSO READ: ‘ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം’; വീഡിയോയുമായി നവ്യ നായർ, പിന്നാലെ പിഷാരടിയുടെ ട്രോളും

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

ഓസ്ട്രേലിയയിൽ വരുന്നവർ കൊണ്ടുവരുന്ന സാധനങ്ങൾ സംബന്ധിച്ച് ഇൻകമിങ് പാസഞ്ചർ കാർഡിൽ രേഖപ്പെടുത്തിയിരിക്കണം. ഇല്ലെങ്കിൽ പിഴ ഈടാക്കും. ഭക്ഷണ സാധനങ്ങൾ, ചെടികൾ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാം ഐപിസിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ ലഗേജ് പരിശോധിക്കും. ചിലത് പരിശോധനയ്ക്ക് ശേഷം തിരികെ തരും. എന്നാൽ  ആയുധങ്ങൾ, മരുന്ന്, പണം (10,000-ൽ കൂടുതൽ ഓസ്ട്രേലിയൻ ഡോളർ), വന്യജീവി ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരാൻ അനുമതിയില്ല.

മരുന്ന് കൊണ്ടുവരികയാണെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ഭാഗം, ഉൽപന്നം, പവിഴപ്പുറ്റ് തുടങ്ങിയ സംരക്ഷിത വന്യജീവികൾ, മരം, വിത്ത്, ആനക്കൊമ്പ്, ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ചവ, മൃഗങ്ങളുടെ അവയവങ്ങൾ, പല്ലുകൾ അല്ലെങ്കിൽ ശരീരഭാഗങ്ങൾ തുടങ്ങിയവ അടങ്ങിയ പരമ്പരാഗത മരുന്നുകൾ, പൂക്കൾ തുടങ്ങിയവയ്ക്കെല്ലാം ഓസ്ട്രേലിയയിൽ നിയന്ത്രണമുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും