AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Munnar Neelakurinji: മൂന്നാറിൽ പൂത്തത് നീലക്കുറിഞ്ഞിയോ? വൈറലാകുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്

Munnar Neelakurinji Blooming Fact: 12 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി (Neelakurinji), മൂന്നാറിന്റെ മലനിരകളെ അതിശയിപ്പിക്കുന്ന കാഴ്ച്ച വസന്തമാണ് ഒരുക്കുന്നത്. ഈ അത്ഭുതക്കാഴ്ച കാണാൻ കാത്തിരിക്കുന്ന സഞ്ചാരികൾ കൃത്യമായി ഇവ പൂക്കുന്ന സമയം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, യഥാർത്ഥ നീലക്കുറിഞ്ഞി വിരിഞ്ഞുനിൽക്കുന്ന പീക്ക് സീസൺ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ്.

Munnar Neelakurinji: മൂന്നാറിൽ പൂത്തത് നീലക്കുറിഞ്ഞിയോ? വൈറലാകുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്
NeelakurinjiImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 31 Jul 2026 | 09:46 PM

മൂന്നാറിലെ മൂടൽമഞ്ഞും അതിൻ്റെ ഭം​ഗിയിൽ നീലപുതപ്പ് വിരിച്ചപോലെയുള്ള കുന്നുകളുമാകും നിങ്ങളുടെയെല്ലാം റീലുകളിൽ. മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതുകണ്ട് ധാരാളം ആളുകളാണ് ദിവസേന ഇവിടേക്ക് എത്തുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞ് ദാ ഇപ്പോ പൂവിട്ടിരിക്കുന്ന എന്ന വാർത്ത കേട്ടപാടെ ആളുകളെല്ലാം മൂന്നാറിലേക്ക് വച്ചുപിടിച്ചു. എന്നാൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന ആ മനോഹരമായ പർപ്പിൾ പൂക്കൾ യഥാർത്ഥ നീലക്കുറിഞ്ഞിയാണോ?

ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ സമൂഹ മാധ്യമങ്ങളിലാകെ ചർച്ചാവിഷയവും ഇതുതന്നെയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഭൂരിഭാഗവും നീലക്കുറിഞ്ഞിയല്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പകരം നീലക്കുറിഞ്ഞിപോലെ തോന്നിക്കുന്ന മെട്ടുകുറിഞ്ഞി (Mettu Kurinji) എന്നറിയപ്പെടുന്ന പ്രാദേശിക ഇനത്തിൽപ്പെട്ട പൂക്കളാണെന്നാണ് വിവരം. വ്യാജ തലക്കെട്ടുകളോടെ റീലുകളും വീഡിയോകളും പ്രചരിച്ചതോടെ വൻ തോതിലാണ് സഞ്ചാരികൾ നീലക്കുറിഞ്ഞി കാണാനായി മൂന്നാറിലേക്ക് എത്തുന്നത്.

ALSO READ: മനംമയക്കുന്ന നീലവസന്തം! മൂന്നാറിൽ മാത്രമല്ല ദാ ഇവിടെയുമുണ്ട് നീലക്കുറിഞ്ഞി പൂക്കൾ

എന്നാൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിച്ചതോടെ, യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകാനും നിലവിലുള്ള ആശയക്കുഴപ്പം മാറ്റാനുമായി കേരള ടൂറിസം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന അതിമനോഹരമായ പൂക്കളാണ് നീലക്കുറിഞ്ഞി. അവസാനമായി 2018-ലാണ് ഇവ മൂന്നാറിൽ വ്യാപകമായി പൂത്തത്. കുറിഞ്ഞി കുടുംബത്തിൽപ്പെട്ടവ തന്നെയാണെങ്കിലും, മെട്ടുകുറിഞ്ഞി ചെറിയ കാലയളവിനുള്ളിൽ തന്നെ പൂക്കുന്നവയാണ്.

നീലക്കുറിഞ്ഞി എപ്പോഴാണ് പൂക്കുന്നത്?

12 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി (Neelakurinji), മൂന്നാറിന്റെ മലനിരകളെ അതിശയിപ്പിക്കുന്ന കാഴ്ച്ച വസന്തമാണ് ഒരുക്കുന്നത്. ഈ അത്ഭുതക്കാഴ്ച കാണാൻ കാത്തിരിക്കുന്ന സഞ്ചാരികൾ കൃത്യമായി ഇവ പൂക്കുന്ന സമയം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, യഥാർത്ഥ നീലക്കുറിഞ്ഞി വിരിഞ്ഞുനിൽക്കുന്ന പീക്ക് സീസൺ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ്.

അതിനാൽ നീലക്കുറിഞ്ഞി വസന്തം കാണാൻ ആഗ്രഹിക്കുന്നവർ, ഇത് പൂക്കുന്ന വർഷത്തിലെ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിൽ മൂന്നാർ യാത്ര പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. മഴ മാറി കാലാവസ്ഥ തെളിയുന്ന ഈ സമയത്താണ് കുന്നിൻചരിവുകൾ പൂർണ്ണമായും നീല നിറത്തിൽ കാണപ്പെടുന്ത്. അതിനാൽ സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ വിശ്വസിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നീലഗിരി മലനിരകളിലെ നീലക്കുറിഞ്ഞി

തമിഴ്നാട് ഗൂഡല്ലൂരിനടുത്ത് മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. വനംവകുപ്പിന്റെ ഗൂഡല്ലൂർ ഡിവിഷൻ പരിധിയിൽ വരുന്ന നാടുകാണി, ജീൻപൂൾ ഉദ്യാനം, സൂചിമല, ചന്ദനമല, പള്ളിപ്പടി, പെരിയ ഷോല, ഓവേലി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. പൂക്കൾ കാണാനും ആസ്വദിക്കാനും മാത്രമാണ് അനുമതിയുള്ളത്. പൂക്കൾ പറിച്ചാൽ 25,000 രൂപ പിഴയീടാക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി വനപാലകർ എല്ലാഭാഗങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

English Summary:

Neelakurinji flowers bloom only once in 12 years. According to Kerala Tourism, the peak season for the real Neelakurinji bloom typically occurs between September and October.

Follow Us