Onam Travel Fares: വേ​ഗം ബുക്ക് ചെയ്തോ! ആഡംബര ബസുകൾക്ക് 2,500, വിമാനത്തിന് 3000; ഓണാവധി നാട്ടിലാഘോഷിക്കാം

Onam Travel Ticket Fares: കഴിഞ്ഞ വർഷത്തെ അവധിക്കാല യാത്രാ നിരക്കുകളെ അപേക്ഷിച്ച്, ഇത്തവണ വിമാന, ബസ് ടിക്കറ്റ് നിരക്കുകൾ കൂടുതൽ താങ്ങാനാവുന്നതാണെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കൊല്ലത്തെ ഓണം അവധിക്ക് തുടക്കം കുറിക്കുന്നത് ഓഗസ്റ്റ് 29 മുതലാണ്. ഇപ്പോൾ ബുക്ക് ചെയ്താൽ ഏറെ ലാഭത്തിൽ ടിക്കറ്റുകൾ ലഭ്യമായേക്കും.

Onam Travel Fares: വേ​ഗം ബുക്ക് ചെയ്തോ! ആഡംബര ബസുകൾക്ക് 2,500, വിമാനത്തിന് 3000; ഓണാവധി നാട്ടിലാഘോഷിക്കാം

Onam Travel

Published: 

10 Aug 2025 14:00 PM

ഓണം എത്തിയതോടെ നാട്ടിലെത്താനുള്ള നെട്ടോട്ടത്തിലാണ് അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന മലയാളികൾ. എങ്ങനെയും ഓണാവധിക്ക് നാട്ടിലെത്തിപ്പെടുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ എല്ലാ വർഷത്തെയും പോലെ ഇത്തവണയും യാത്രാകൂലി താങ്ങാനാകുമോ എന്ന ആശങ്കയും മലയാളികൾക്കിടയിലുണ്ട്. സാധാരണയായി സീസൺ സമയങ്ങളിൽ ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ യാത്രകൾക്ക് നിരക്ക് വർദ്ധന പതിവാണ്. കാശ് കൊടുത്താലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടാകാറുണ്ട്.

എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം വിമാനങ്ങളുടെയും സ്വകാര്യ ബസുകളുടെയും നിരക്കുകളിൽ ​​ഗണ്യമായ കുറവ് കാണുന്നുണ്ട്. എന്നാൽ ഈ കുറവ് അധിക നാളത്തേക്ക് ഉണ്ടാകണമെന്നില്ല. ഓണത്തോട് അടുത്ത ദിവസങ്ങളിൽ ഇത് കുത്തനെ വർദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എങ്കിലും നിലവിലെ നിരക്ക് യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാണ്. ദീർഘദുര ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത കുറവും യാത്രക്കാർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എല്ലാ വർഷത്തെയും പോലെ തന്നെ ട്രെയിൻ ടിക്കറ്റ് കിട്ടാനില്ലെന്നുള്ള പരാതി ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അവധിക്കാല യാത്രാ നിരക്കുകളെ അപേക്ഷിച്ച്, ഇത്തവണ വിമാന, ബസ് ടിക്കറ്റ് നിരക്കുകൾ കൂടുതൽ താങ്ങാനാവുന്നതാണെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കൊല്ലത്തെ ഓണം അവധിക്ക് തുടക്കം കുറിക്കുന്നത് ഓഗസ്റ്റ് 29 മുതലാണ്. ഇപ്പോൾ ബുക്ക് ചെയ്താൽ ഏറെ ലാഭത്തിൽ ടിക്കറ്റുകൾ ലഭ്യമായേക്കും. ആഡംബര സ്വകാര്യ ബസ് നിരക്കുകൾ ഏകദേശം 2,500 രൂപയിൽ താഴെയാണെന്നാണ് ന്യൂ ഇന്ത്യൻ എക്സ്രപ്രസ് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,500 രൂപ മുതൽ 5,200 രൂപ വരെയായിരുന്നു നിരക്ക്. അതുപോലെ തന്നെ, പ്രത്യേക സർവീസുകളുടെ എണ്ണം കൂടുതലായതിനാൽ ഏകദേശം 3,000 രൂപയ്ക്ക് വിമാന ടിക്കറ്റുകളും ഇക്കൊല്ലം ലഭ്യമാണ്. ഇൻഡിഗോ മാത്രം കൊച്ചിയിൽ നിന്ന് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് 24 അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വക്താവ് പറയുന്നു. എന്നാൽ ഓണത്തോട് അടുക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഉയരാനും സാധ്യതയുണ്ട്.

സാധാരണക്കാർക്ക് ആശ്വാസമായി കൂടുതൽ താങ്ങാനാവുന്ന ഒരു ബദൽ മാർ​ഗമെന്ന നിലയിൽ, കേരള, കർണാടക സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ 950 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളിൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുഖസൗകര്യങ്ങൾ, സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവ കാരണം പലരും ട്രെയിൻ ​ഗതാ​ഗതമാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. അവധിക്കാല തിരക്ക് നേരിടാൻ 10 പ്രത്യേക ട്രെയിൻ സർവീസുകൾ (48 സർവീസുകൾ) പ്രഖ്യാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. ഇതിനകം 75,000-ത്തിലധികം ബുക്കിംഗുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും