AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Special Train Travel: പത്തല്ല 11 ദിവസം ഉല്ലസിക്കാം; ഓണാവധിക്ക് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര

Onam 2025 Railway Special Tour Package: കണ്ണൂരിൽ നിന്ന് തുടങ്ങുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹ, വിശാഖപട്ടണം, കൊണാർക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് പോകുന്നത്. 11 ദിവസത്തെ ടൂർ പാക്കേജാണിത്.

Onam Special Train Travel: പത്തല്ല 11 ദിവസം ഉല്ലസിക്കാം; ഓണാവധിക്ക് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര
TrainImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 11 Aug 2025 21:50 PM

തിരുവനന്തപുരം: ഇതാ ഇത്തവണത്തെ ഓണം ആഘോഷിക്കാൻ റെയിൽവേയുടെ കിടിലൻ (Onam Special Train Travel) പാക്കേജ്. റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസിലൂടെയാണ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 മുതലാണ് യാത്ര ആരംഭിക്കുന്നത്.

കണ്ണൂരിൽ നിന്ന് തുടങ്ങുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് പോകുന്നത്. 11 ദിവസത്തെ ടൂർ പാക്കേജാണിത്. താല്പലര്യമുള്ളവർക്ക് www. tourtimes.in വഴി ബുക്കിങ് നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7305858585 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

ഓണം സ്പെഷ്യൽ ട്രെയിൻ

ഓണം അവധിക്കാല യാത്രകളുടെ തിരക്ക് കുറയ്ക്കുന്നതിനായി, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലൂടെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ട്രെയിനുകളുടെ മുൻകൂർ ബുക്കിം​ഗ് ആരംഭിച്ചു. ചെന്നൈ, ബെംഗളൂരു, മംഗളൂരു, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിൻ സർവീസുകളാണ് ഇവ.

ട്രെയിൻ നമ്പർ 06119 – ചെന്നൈ സെൻട്രൽ – കൊല്ലം വീക്ക്‌ലി എക്‌സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, സെപ്റ്റംബർ 10)

ട്രെയിൻ നമ്പർ 06120 – കൊല്ലം – ചെന്നൈ സെൻട്രൽ വീക്ക്‌ലി എക്‌സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, സെപ്റ്റംബർ 11)

ട്രെയിൻ നമ്പർ 06041 – മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ്, 11, 13)

ട്രെയിൻ നമ്പർ 06042 – തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്ഷൻ എക്‌സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ അഞ്ച്, ഏഴ്, 12, 14)

ട്രെയിൻ നമ്പർ 06047 – മംഗളൂരു ജംഗ്ഷൻ – കൊല്ലം എക്‌സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട്)

ട്രെയിൻ നമ്പർ. 06048 – കൊല്ലം – മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് (സർവീസ്: ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത്)