AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Vacation Trip: ഏത് മൂഡ് ഓണ മൂഡ്… ഓണാവധി അടിച്ചുപൊളിക്കാം; പോന്നോളൂ കുടുംബത്തോടൊപ്പം ഇവിടേക്ക്

Onam Vacation Trip Destination: ഇത്തവണത്തെ ഓണത്തിന് കുട്ടികളെയും കൂട്ടി അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം എവിടേക്ക് പോകുമെന്ന് ആലോചിച്ച് ഇരിക്കുകയാണോ നിങ്ങൾ. എങ്കിൽ വിഷമിക്കണ്ട ഓണം കളറാക്കാൻ പോകേണ്ട ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

Onam Vacation Trip: ഏത് മൂഡ് ഓണ മൂഡ്… ഓണാവധി അടിച്ചുപൊളിക്കാം; പോന്നോളൂ കുടുംബത്തോടൊപ്പം ഇവിടേക്ക്
Onam Vacation Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 09 Aug 2025 13:29 PM

ഓണാവധി ദാ ഇങ്ങെത്തിയിരിക്കുന്നു. ഇനി എല്ലാവർക്കും അവധിയുടെ ആഘോഷമാണ്. പ്രത്യേകിച്ച് കുട്ടികൾ. സ്കൂൾ തുറന്നിട്ട് ആദ്യമായി കിട്ടുന്ന നീണ്ട അവധിയാണ് ഓണം. പുത്തൻ കോടിയും ഓണത്തെ വരവേൽക്കാനുള്ള തിരക്കും ഒപ്പം അടിച്ചുപൊളിക്കാൻ അവധിക്കാല ട്രിപ്പും എല്ലാംകൂടെ ആകെയൊരു ത്രില്ലിലാണ് എല്ലാവരും. ഇത്തവണത്തെ ഓണത്തിന് കുട്ടികളെയും കൂട്ടി അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം എവിടേക്ക് പോകുമെന്ന് ആലോചിച്ച് ഇരിക്കുകയാണോ നിങ്ങൾ. എങ്കിൽ വിഷമിക്കണ്ട ഓണം കളറാക്കാൻ പോകേണ്ട ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

വയാനാടൻ യാത്ര ആ​ഗ്രഹിക്കുന്നവർക്ക് കുറുവാദ്വീപ്: വയനാട്ടിലേക്കാണ് നിങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്യുന്നതെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് കുറുവാ ദ്വീപ്. കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ കബനി നദിയുടെ പോഷകനദിയിലാണ് ഈ ദ്വീപ് നിൽക്കുന്നത്. ഏറെ കൗതുകം തോന്നുന്ന കാഴ്ച്ചകളാണ് ഇവിടെയുള്ളത്. മാനന്തവാടിയിൽ നിന്നും 15 കിലോമീറ്ററും പുൽപ്പള്ളിയിൽ നിന്നും 12 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടേക്ക് എത്താം.

അസുരൻകുണ്ട് അണക്കെട്ട്: ഇനി നിങ്ങൾ തൃശൂരിലേക്കാണ് പോകുന്നതെങ്കിൽ അധികമാർക്കും പരിചയമില്ലാത്ത ഒരിടമാണ് അസുരൻകുണ്ട് ഡാം. പ്രകൃതിയുടെ വശ്യതയിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അസുരൻകുണ്ട് ഡാം. വളരെ ശാന്തമായ അന്തരീക്ഷമായതിനാൽ കാഴ്ചകൾ കാണാൻ അതിമനോഹരമാണ്. തൃശൂർ ചേലക്കര റൂട്ടിൽ ആറ്റൂരിൽ നിന്നും 2.5 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ ഇവിടേക്ക് എത്തിച്ചേരാം.

തിരുവനന്ത‌പുരം വർക്കല ബീച്ച്; ഇനി നിങ്ങളുടെ കുട്ടികൾക്ക് ബീച്ച് വൈബാണ് ഇഷ്ടമെങ്കിൽ നേരെ വർക്കലയിലേക്ക് വിട്ടോളൂ. സൺ ബാത്തിനും നീന്തലിനും അനുയോജ്യമായ ബീച്ചാണ് വർക്കല. പാപനാശം ബീച്ചെന്നും ഇത് അറിയപ്പെടാറുണ്ട്. കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടെ. സഞ്ചാരികളെ കാത്ത് നിരവധി റെസ്റ്റോറെന്റുകളും റിസോർട്ടുകളും ഇവിടെയുണ്ട്.

മൺറോ തുരുത്ത്; വർക്കലയിൽ നേരെ മൺറോ തുരുത്തിലേക്ക് പോകാം. കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു യാത്രയായിരിക്കും ഇത്. കാരണം വെള്ളത്തിൽ ഇറങ്ങാനും വള്ളത്തിൽ കയറാനും ഏറ്റവും നല്ല സ്ഥലമാണിത്. എട്ടു ചെറിയ ദ്വീപുകളുടെ തുരുത്തായ മൺറോ തുരുത്ത് തോടിന്റെ കൈവഴികളിലൂടെയുള്ള യാത്രയും വെള്ളത്തിലൂടെയുള്ള യാത്രയും അതിമനോഹരമാണ്.