Mallikarjuna Shiva Temple: മനസറിഞ്ഞ് പ്രാർഥിച്ചാൽ കൂടെയുണ്ടാവും…; മല്ലികാർജ്ജുന ക്ഷേത്രത്തിലേക്ക് ഒരു യാത്ര പോകാം
Kasaragod Mallikarjuna Shiva Temple: കാസർഗോട്ടെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ് മല്ലികാർജ്ജുന ക്ഷേത്രം. മല്ലികാർജ്ജുനൻ എന്നറിയപ്പെടുന്നത് ശിവ ഭഗവാനെയാണ്. കാസർഗോഡ് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിലായാലും ഏതൊരു ആരാധനാലയത്തിൽ ആയാലും ഇടയ്ക്കൊന്ന് പോകുന്നത് പലർക്കും ഒരാശ്വാസമാണ്. നമ്മുടെ നാട്ടിൽ വളരെയധികം പഴക്കമുള്ള നിരവധി ആരാധാനാലയങ്ങൾ ആണുള്ളത്. ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളും ചരിത്രവുമുണ്ട്. അത്തരത്തിൽ കേരളത്തിൻ്റെ വടക്കൻ ജില്ലയായ കാസർകോട് സ്ഥിതി ചെയ്യുന്ന മല്ലികാർജ്ജുന ക്ഷേത്രത്തെക്കുറിച്ച് വായിച്ചറിയാം. പുരാതന കാലത്തിൻ്റെ ഓർമ്മയും സംസ്കാരവും പേറുന്ന മല്ലികാർജ്ജുന ക്ഷേത്രത്തിലൂടെയാവാം ഇന്നത്തെ യാത്ര.
കാസർഗോട്ടെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളിലൊന്നാണ് മല്ലികാർജ്ജുന ക്ഷേത്രം. മല്ലികാർജ്ജുനൻ എന്നറിയപ്പെടുന്നത് ശിവ ഭഗവാനെയാണ്. കാസർഗോഡ് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് കൂടിയാണ് കുമ്പള നദി ഒഴുകുന്നത്. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്ന യക്ഷഗാന എന്ന ഉത്സവത്തിനും സംഗീത നാടകത്തിനും പേരുകേട്ട ക്ഷേത്രമാണിത്.
എല്ലാ വർഷവും മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിലാണ് ഇവിടെ ക്ഷേത്രോത്സവം കൊണ്ടാടുന്നത്. അഞ്ച് ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് നിരവധി പൈതൃക കലാപരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. ഉത്സവത്തിൻ്റെ അവസാന ദിവസമാണ് യക്ഷഗാനം നടത്തുന്നത്. ഉത്സവത്തിൻ്റെ പ്രധാന ആകർഷണം തന്നെ യക്ഷഗാനമാണ്. ആകർഷകമായ ആചാരാനുഷ്ഠാനങ്ങളാണ് ഈ ക്ഷേത്രത്തിലേക്ക് ആളുകളെ വിളിച്ചുവരുന്നതുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ അയ്യർ രാജാക്കന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. കാസർഗോഡിലെ ഏറ്റവും ആദരണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ആരും കാണാൻ കൊതിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും കൊത്തിയ ക്ഷേത്രത്തിൻ്റെ ഓരോ ചുവരുകളും വളരെ മനോഹരമാണ്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ മറ്റ് ക്ഷേത്രങ്ങളെപോലെ ഇവിടെയും പ്രധാന്യം ഏറെയാണ്.
കാസർകോട്ടെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ
ചന്ദ്രഗിരി കോട്ട
മാലിക് ദിനാർ പള്ളി
ബേക്കൽ കോട്ട
പള്ളിക്കര ബീച്ച്
കാപ്പിൽ ബീച്ച്
അനന്തപുരം തടാകക്ഷേത്രം