Onam 2025: ഓണമടുത്താൽ പോകേണ്ടത് ഈ ക്ഷേത്രങ്ങളിൽ? യാത്രയെക്കുറിച്ച് കൂടുതലറിയാം
Must Visit Temples In Onam: ഓണക്കാലത്ത് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും പ്രാർത്ഥനകൾ നടത്തുന്നതും ഏറെ ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും കാണുപ്പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ ഈ സമയം സന്ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ചിങ്ങം ഇങ്ങെത്തി… ഇനി മലയാളികൾക്ക് തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്. മഹാബലി തമ്പുരാനെ വരവേൽക്കാൻ ഓരോ വീടും നഗരവും ഒരുക്കത്തിലാണ്. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണത്തിനുള്ള തയ്യാറെടുപ്പുമുണ്ട്. അത്തം തുടങ്ങുന്നത് മുതൽ ഓരോ ദിവസനും പൂക്കളമിട്ടും മോടിപിടിപ്പിച്ചും ഓണത്തിൻ്റെ വരവറിയിച്ച് തുടങ്ങും. ഓണപ്പാട്ടും, പുത്തൻകോടിയും, സദ്യവട്ടങ്ങളും എന്നുവേണ്ട നാടാകെ ഉത്സവമേളമാണ്.
അതുപോലെ തന്നെ ഏറെ പ്രാധാന്യമുള്ള കാര്യമാണ് ഓണക്കാലത്തെ ക്ഷേത്ര സന്ദർശനം. ഓണക്കാലത്ത് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും പ്രാർത്ഥനകൾ നടത്തുന്നതും ഏറെ ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും കാണുപ്പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ ഈ സമയം സന്ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
ഗാംഭീര്യത്തിനും വിശ്വാസത്തിനും പേരുകേട്ട ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഭഗവാൻ വിഷ്ണുവിനെയാണ് പത്മനാഭനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഓണക്കാലത്ത് ഇവിടെ പ്രത്യേക പൂജകൾ, ആചാരങ്ങൾ, വഴിപാടുകൾ എന്നിവ അരങ്ങേറുന്നു. കാരണം വിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായാണ് വിഷ്ണുവിനെ കാണപ്പെടുന്നത്. അതിനാൽ ആരോഗ്യത്തിനും ഭാഗ്യത്തിനും വേണ്ടി ഇവിടെ സന്ദർശനം നടത്താം. അത്തം നാളിൽ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചാൽ ഓണാഘോഷങ്ങളുടെ ആരംഭം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയും നിങ്ങൾക്ക് കാണാം.
തൃക്കര വാമനമൂർത്തി ക്ഷേത്രം, എറണാകുളം
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരമാണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. ഓണാഘോഷങ്ങളുടെ കേന്ദ്രമായി ഈ ക്ഷേത്രം അറിയപ്പെടുന്നു. മഹാബലി തമ്പുരാനെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഈ ക്ഷേത്രം നിന്ന സ്ഥലത്തുനിന്നാണെന്നാണ് വിശ്വാസം. ഓണക്കാലത്ത് ഇവിടെയെത്തിയാൽ വിപുലമായ ഓണസദ്യയും കഴിക്കാവുന്നതാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുവായൂർ
ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഓണാഘോഷ വേളയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രം കൂടിയാണിത്.
ശ്രീ പൂർണത്രയീശ ക്ഷേത്രം, തൃപ്പൂണിത്തുറ
സന്താനഗോപാല മൂർത്തിയുടെ രൂപത്തിൽ ആരാധിക്കപ്പെടുന്ന മഹാവിഷ്ണുവിനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഓണക്കാലത്ത് ക്ഷേത്രത്തിൽ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ വൃശ്ചികോത്സവത്തിനും പേരുകേട്ടതാണ് ഈ ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്താണ് ഈ ക്ഷേത്രെ സ്ഥിതി ചെയ്യുന്നത്.