AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aranmula Vallasadhya 2026: ആറന്മുള വള്ളസദ്യ എന്ന് മുതൽ? തീയതി അടുത്തേ…; സദ്യ കഴിക്കാൻ പോയാലോ

Aranmula Vallasadhya 2026 Date: അറിഞ്ഞും കേട്ടും നിരവധി ആളുകൾ വന്നെത്തുന്ന ഈ മഹാസങ്കമത്തിന് ജൂലൈ 19 മുതൽ തുടക്കമാകുകയാണ്. ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് 64 പാരമ്പര്യ വിഭവങ്ങളാണ് ഈ ഇലയിൽ വിളമ്പുന്നത്. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഉത്സവക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വള്ളസദ്യ നടക്കുന്നത് ഉതൃട്ടാതി വള്ളംകളി ദിവസമാണ്.

Aranmula Vallasadhya 2026: ആറന്മുള വള്ളസദ്യ എന്ന് മുതൽ? തീയതി അടുത്തേ…; സദ്യ കഴിക്കാൻ പോയാലോ
VallasadhyaImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 17 Jul 2026 | 09:47 PM

പമ്പാനദിക്കരയിലെ ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ രുചിപ്പെരുമയുടെ വള്ളസദ്യ കാലത്തിന് കൊടിയേറുകയാണ്. കർക്കടക മാസം മുതൽ കന്നി മാസം വരെ നീണ്ടുനിൽക്കുന്ന ഈ മഹാസദ്യയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ഭക്തരും സഞ്ചാരികളുമാണ് ആറന്മുളയിലേക്ക് ഓരോ വർഷവും ഒഴുകിയെത്തുന്നത്. അറിഞ്ഞും കേട്ടും നിരവധി ആളുകൾ വന്നെത്തുന്ന ഈ മഹാസങ്കമത്തിന് ജൂലൈ 19 മുതൽ തുടക്കമാകുകയാണ്. ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് 64 പാരമ്പര്യ വിഭവങ്ങളാണ് ഈ ഇലയിൽ വിളമ്പുന്നത്. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഉത്സവക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വള്ളസദ്യ നടക്കുന്നത് ഉതൃട്ടാതി വള്ളംകളി ദിവസമാണ്.

പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19 മുതലാണ് ഇക്കൊല്ലത്തെ വള്ളസദ്യ വഴിപാടുകൾ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന സദ്യകളിൽ, ഇടക്കുളം മുതൽ ചെന്നിത്തലവരെയുള്ള 51 പള്ളിയോടങ്ങലാണ് പങ്കെടുക്കുന്നത്. 19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട്‌ നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്.

ALSO READ: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ

ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങും. 44 വിഭവമാണ് ഇലയിലുണ്ടാവുക. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വള്ളക്കാർക്ക് വിളമ്പിനൽകും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുൾപ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യകളാണ് ആറന്മുളയിൽ ബുക്കുചെയ്തിരിക്കുന്നത്. ഇത്തവണ ഓണം നേരത്തേയായതിനാൽ 56 ദിവസമേ വള്ളസ്സദ്യയ്ക്ക് ലഭിക്കുകയുള്ളൂ. അതിനാൽ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെയായി കൂടും. 20 സദ്യാലയമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

എത്തിച്ചേരാനുള്ള മാർ​ഗവും ബിക്കിങ്ങും

കെഎസ്ആർടിസി ബജറ്റ് ടൂറിസംവഴി ദിവസേന എട്ട് ബസുവീതം ആറന്മുളയിലേക്ക് എത്തിച്ചേരും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തിൽ 20മുതൽ ആരംഭിക്കും. 300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം നടക്കും. സെപ്റ്റംബർ നാലിനാണ് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കുക.‌

ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏക​ദേശം 10 കിലോമീറ്റർ മാത്രമാണ് ആറന്മുളയിലേക്കുള്ള ദൂരം. ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സുകളോ ടാക്സി/ഓട്ടോ സർവീസുകളോ വഴി 15-20 മിനിറ്റിനുള്ളിൽ ആറന്മുള ക്ഷേത്രത്തിലെത്താം. തൊട്ടടുത്ത് തന്നെ തിരുവല്ല സ്റ്റേഷനുമുണ്ട്. തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചെങ്ങന്നൂരിലോ തിരുവല്ലയിലോ ഇറങ്ങി പത്തനംതിട്ട/ആറന്മുള ബസ്സിൽ കയറാം. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി വഴി ആറന്മുളയിലേക്ക് നിരന്തരം ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. പ്രൈവറ്റ് ബസ് സർവീസുകളും ധാരാളമുണ്ട്.

English SUmmary:

Aranmula Vallasadya rituals commence on July 19, 2026, and conclude on September 16. A record-breaking 485 bookings already confirmed, with expectations reaching 550. Check the route and bus services to this destination.

Follow Us