Pregnancy Tourism: വിദേശവനിതകളുടെ പ്രിയപ്പെട്ട ഇടം, വരുന്നത് ഗർഭം ധരിക്കാൻ! ചർച്ചയായി ഇന്ത്യൻ ഗ്രാമത്തിലെ ‘പ്രഗ്നന്‍സി ടൂറിസം’

Pregnancy Tourism in Ladakh: ജർമ്മനി, യൂറോപ്പിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ചില വിദേശ വനിതകൾ, തങ്ങൾക്ക് ശുദ്ധ ആര്യൻ ജീനുകളുള്ള കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടി ഈ ഗ്രാമങ്ങളിൽ എത്തുന്നു എന്ന രീതിയിൽ കഥകൾ പ്രചരിക്കുന്നുണ്ട്. 

Pregnancy Tourism: വിദേശവനിതകളുടെ പ്രിയപ്പെട്ട ഇടം, വരുന്നത് ഗർഭം ധരിക്കാൻ! ചർച്ചയായി ഇന്ത്യൻ ഗ്രാമത്തിലെ പ്രഗ്നന്‍സി ടൂറിസം

Ladakh

Published: 

29 Oct 2025 14:01 PM

‘പ്രഗ്നൻസി ടൂറിസം’ എന്ന് കേൾക്കുമ്പോൾ എന്താണ് ഓർമ വരുന്നത്? സാധാരണയായി ഒരു രാജ്യത്തെ പൗരത്വം, ആരോഗ്യ പരിരക്ഷ എന്നിവ നേടുന്നതിനായി വിദേശികൾ നടത്തുന്ന യാത്രയെയാണ് ‘പ്രഗ്നൻസി ടൂറിസം’ എന്ന് വിളിക്കുന്നത്. എന്നാൽ, ലഡാക്കിലെ ‘ആര്യൻ വാലി’യിൽ ‘വംശീയ ശുദ്ധി’ എന്ന വിചിത്രമായ മറ്റൊരു അർത്ഥമാണുള്ളത്.

ബ്രോക്പ വംശജരും ‘അവസാനത്തെ ആര്യൻ’ ഇതിഹാസവും

ലഡാക്കിലെ ദാഹ്, ഹനു, ദാർച്ചിക്, ബിയാമ, ഗാർക്കോൺ തുടങ്ങിയ ഗ്രാമങ്ങളിൽ താമസിക്കുന്ന സമുദായമാണ് ബ്രോക്പ വംശജർ. തങ്ങളാണ് അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരിൽ നിന്ന് ഉത്ഭവിച്ച ആര്യന്മാരുടെ നേരിട്ടുള്ള പിൻഗാമികൾ എന്ന് ഇവർ അവകാശപ്പെടുന്നു. ബി.സി. 326-ല്‍ അലക്സാണ്ടര്‍ സിന്ധുനദീതടത്തില്‍ വെച്ച് പടയോട്ടം അവസാനിപ്പിച്ചു മടങ്ങിയപ്പോള്‍ പടയാളികളും അവരെ അനുഗമിച്ചവരും ഇവിടെ തങ്ങിയെന്നാണ് കഥ.

മറ്റ് ലഡാക്കി സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉയരം കൂടിയ ശരീരവും, തെളിഞ്ഞ ചർമ്മവും, ഇളം നിറമുള്ള കണ്ണുകളുമാണ് ബ്രോക്പക്കാർക്ക് ഉള്ളത്. ലോകത്തിലെ അവസാനത്തെ ശുദ്ധ ആര്യൻ ജീനുകൾ ഇവരാണെന്നാണ് പറയപ്പെടുന്നത്.

പ്രഗ്നൻസി ടൂറിസം

ജർമ്മനി, യൂറോപ്പിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ചില വിദേശ വനിതകൾ, തങ്ങൾക്ക് ശുദ്ധ ആര്യൻ ജീനുകളുള്ള കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടി ബ്രോക്പ പുരുഷന്മാരുമായി ബന്ധപ്പെടാനായി ഈ ഗ്രാമങ്ങളിൽ എത്തുന്നു എന്ന രീതിയിൽ കഥകൾ പ്രചരിക്കുന്നുണ്ട്.  ചില പ്രാദേശിക പുരുഷന്മാർക്ക് ഇതിനുവേണ്ടി സാമ്പത്തിക പ്രതിഫലം ലഭിക്കുന്നുണ്ടെന്നും, ഇത് ഗർഭധാരണത്തെ ഒരു വാണിജ്യപരമായ ഏർപ്പാടാക്കി മാറ്റുന്നുവെന്നും പറയപ്പെടുന്നു.

എന്നാൽ, ബ്രോക്പക്കാർ ‘നേരിട്ടുള്ള ആര്യൻ പിൻഗാമികളാണ്’ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ല. അതുപോലെ ഈ ‘ഗർഭധാരണ ടൂറിസം’ നടക്കുന്നു എന്നതിനും തെളിവുകളില്ല. എന്നിരുന്നാലും ലഡാക്കിൽ വിദേശവനിതകൾ വരുന്നതിന് പിന്നിൽ ഇത്തരമൊരു സംഗതി ഉണ്ടെന്ന് പറയുന്നവരുമുണ്ട. കഥകൾക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി ഇന്നും ഗവേഷണങ്ങൾ നടക്കുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും