Train Diversion: ചിങ്ങവനത്ത് അറ്റകുറ്റപ്പണികൾ; കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

Train Diversion In Kottayam: കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു. ചിങ്ങവനത്തെ അറ്റകുറ്റപ്പണികളാണ് കാരണം.

Train Diversion: ചിങ്ങവനത്ത് അറ്റകുറ്റപ്പണികൾ; കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

ട്രെയിൻ

Updated On: 

11 Sep 2025 | 10:43 AM

ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു. ചിങ്ങവനത്തെ 280ആം ബ്രിഡ്ജ്ൽ ഗിർഡർ മാറ്റിവെക്കൽ പണി നടക്കുന്നതിനാലാണ് കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള വിവിധ ട്രെയിനുകൾ വഴിതിരിച്ച് വിടുന്നത്. ഈ മാസം 19, 20 തീയതികളിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് വഴിതിരിച്ച് വിട്ടത്. ഇക്കാര്യം സതേൺ റെയിൽവേ അറിയിച്ചു.

20ആം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ-12624) ആലപ്പുഴ വഴി തിരിച്ചുവിടും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കിയാവും ഈ ട്രെയിൻ യാത്ര ചെയ്യുക. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം എന്നീ സ്റ്റോപ്പുകളിൽ നിർത്തും.

അതേ ദിവസം വൈകുന്നേരം 3.45ന് തിരുവനന്തപുരം നോർത്തിൽ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്കുള്ള എക്സ്പ്രസ് ട്രെയിനും (ട്രെയിൻ നമ്പർ-16312) ആലപ്പുഴ വഴിയാവും സഞ്ചരിക്കുക. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി ആലപ്പുഴ, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ നിർത്തും.

Also Read: Indian Railways: ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം ഈ ട്രെയിൻ യാത്രകൾ… ഇത്ര സുന്ദരമോ ഇന്ത്യ എന്നു തോന്നും

മധുരയിൽ നിന്ന് ഗുരുവായൂർ വരെയുള്ള മധുരൈ- ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ-16366) ചങ്ങനാശ്ശേരിയിലും സർവീസ് അവസാനിപ്പിക്കും. 19ന് ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്കുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ- 12695) കോട്ടയത്തും സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ ഒഴികെ ബാക്കിയെല്ലാ ട്രെയിനുകളും 20ആം തീയതിയാണ് സർവീസ് നടത്തുന്നത്.

വഴിതിരിച്ചുവിടുന്ന മറ്റ് ട്രെയിനുകൾ

ട്രെയിൻ നമ്പർ 22503- കന്യാകുമാരി – ദിബ്രുഗർ വിവേക് എക്സ്പ്രസ്, ട്രെയിൻ നമ്പർ 16343- തിരുവനന്തപുരം സെൻട്രൽ – മധുരൈ അമൃത എക്സ്പ്രസ്, ട്രെയിൻ നമ്പർ 16343- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ-16319- തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ്

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്