AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chembra Peak: പോവാണേൽ ചെമ്പ്രയിലേക്ക് വിട്ടോളൂ; കാണാനുണ്ട് കാഴ്ച്ചകളേറെ

Wayanad Chembra Peak Trip: പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ഈ മേഖല. മഴക്കാലമായാൽ ഈ കൊടുമുടിയിൽ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗിലൂടെ മുകളിലേയ്ക്ക് കയറുന്നത് അതുല്യമായ ഒരു അനുഭവമാണ്.

Chembra Peak: പോവാണേൽ ചെമ്പ്രയിലേക്ക് വിട്ടോളൂ; കാണാനുണ്ട് കാഴ്ച്ചകളേറെ
Chembra PeakImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 26 Jul 2025 21:42 PM

വയനാടെന്ന് പറഞ്ഞാൽ തന്നെ കോടയും മലയും കാടും പച്ചപ്പും എന്നിങ്ങനെ മനസ്സിലേക്ക് നിരവധി കാര്യങ്ങൾ ഓടിയെത്തും. അങ്ങനെ വയനാടെത്തിയാൽ കാണേണ്ട ഒരു സ്ഥലമാണ് ചെമ്പ്ര.സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. മനം മയക്കുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ ഏറ്റവും വലിയ ആകർഷണം. അപൂർവ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദി കൂടിയാണിവിടം. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ചെമ്പ്ര കൊടുമുടി.

ചെമ്പ്രയുടെ മടിത്തട്ടിലായി സഞ്ചാരികളെ ആകർഷിക്കുന്ന തടാകവും വെള്ളച്ചാട്ടവും ഉണ്ട്. സാഹസിക സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രദേശമാണ് ചെമ്പ്ര. അതേസമയം ഇതിനായി മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഗൈഡുകൾ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത.

പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ഈ മേഖല. മഴക്കാലമായാൽ ഈ കൊടുമുടിയിൽ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗിലൂടെ മുകളിലേയ്ക്ക് കയറുന്നത് അതുല്യമായ ഒരു അനുഭവമാണ്. ക്ഷീണിച്ച് മുകളിലെത്തുന്നവർക്ക് ഹൃദയാകൃതിയിലുള്ള തടാകം കാണാം. ഹൃദയ തടാകം എന്നു തന്നെയാണ് ഇത് അറിയപ്പെടുന്നത്.

പച്ചപ്പ് നിറഞ്ഞ പുൽമേടുകളും, ഇടതൂർന്ന വനങ്ങളും, ചുറ്റുമുള്ള താഴ്‌വരകളും അടങ്ങുന്ന മനോഹരമായ കാഴ്ച്ചകൾ ഏവരുടെയും കണ്ണുകൾ കുളിരണിയിക്കുന്നതാണ്. വർഷന്തോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ച ഈ കൊടുമുടിയിലെത്തിയാൽ നിങ്ങൾക്ക് കാണാം. തെളിഞ്ഞ ദിവസമാണെങ്കിൽ തമിഴ്‌നാടും കർണാടകയും ഇവിടെ നിന്നാൽ കാണാൻ കഴിയും.