Luggage Missing In Train: നിങ്ങൾ കയറുംമുമ്പ് ലഗേജുമായി ട്രെയിൻ പോയോ… ഇനി എന്തു ചെയ്യും; ടെൻഷൻ വേണ്ട വഴിയുണ്ട്

What Happens When You Miss Luggage In Train: ജീവൻപോലും പണയംവച്ച് ഓടിചാടി ട്രെയിനിൽ കയറി വലിയ അപകടങ്ങളും ക്ഷണിച്ചുവരുത്തും മുമ്പ്, ആദ്യം നിങ്ങൾ റെയിൽവേ അധികതരെ സമീപിക്കുക. നഷ്ടപ്പെട്ട നിങ്ങളുടെ വസ്തുവകകൾ തിരികെ ലഭിക്കുന്നതിന് റെയിൽവേ കൈക്കൊള്ളുന്ന നടപടികൾ എന്തെല്ലാമെന്ന് നോക്കാം.

Luggage Missing In Train: നിങ്ങൾ കയറുംമുമ്പ് ലഗേജുമായി ട്രെയിൻ പോയോ... ഇനി എന്തു ചെയ്യും; ടെൻഷൻ വേണ്ട വഴിയുണ്ട്

പ്രതീകാത്മക ചിത്രം

Published: 

09 Nov 2025 17:49 PM

യാത്ര ചെയ്യുമ്പോൾ കൂടെ വലിയ ബാ​ഗും അതിൽ നിറയെ സാധനങ്ങളും കൊണ്ടുപോകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഒരു ദീർഘദൂര യാത്രയാണെങ്കിൽ. നമുക്ക് അത്ര അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമാണ് യാത്രയിൽ കൂടെകരുതുകയുള്ളു. എന്നാൽ ഇത് നഷ്ടമായാലോ, എന്ത് ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് കരുതുക. ഇടയ്ക്ക് എവിടെയെങ്കിലും സ്റ്റേഷനിൽ വെള്ളം വാങ്ങാനോ ഭക്ഷണം വാങ്ങനോ പുറത്തിറങ്ങേണ്ടി വന്നു. പക്ഷേ നിങ്ങൾ കയറുന്നതിന് മുമ്പ് ട്രെയിൻ വിട്ടുപോവുകയും ചെയ്തു. എന്താണ് ചെയ്യുക.

ഈ സമയം ഉള്ളിൽ പല ചിന്തകൾ വന്നുപോകും. ല​ഗേജ് തിരികെ കിട്ടുമോ ആരെങ്കിലും എടുത്തുകൊണ്ട് പോകുമോ തുടങ്ങി ടെൻഷൻ കൂടും. ചിലരാകട്ടെ ജീവൻപോലും പണയംവച്ച് ഓടിചാടി ട്രെയിനിൽ കയറി വലിയ അപകടങ്ങളും ക്ഷണിച്ചുവരുത്തും. എന്നാൽ ഇനി ഇത്തര സാഹസങ്ങൾക്ക് എടുത്തുചാടും മുമ്പ്, ആദ്യം നിങ്ങൾ റെയിൽവേ അധികതരെ സമീപിക്കുക. നഷ്ടപ്പെട്ട നിങ്ങളുടെ വസ്തുവകകൾ തിരികെ ലഭിക്കുന്നതിന് റെയിൽവേ കൈക്കൊള്ളുന്ന നടപടികൾ എന്തെല്ലാമെന്ന് നോക്കാം.

ലഗേജ് ‘അൺഅക്കമ്പനീഡ്’ എന്ന് രേഖപ്പെടുത്തുന്നു

ട്രെയിനിൽ ല​ഗേജ് നഷ്ടമായാൽ റെയിൽവേ ജീവനക്കാർ അതിനെ ഔദ്യോഗികമായി ഉടമസ്ഥനില്ലാത്ത (അൺഅക്കമ്പനീഡ് ല​ഗേജ്) ലഗേജ് എന്ന് ആദ്യം തന്നെ രേഖപ്പെടുത്തുന്നു. തുടർന്ന് ആ ട്രെയിൻ യാത്ര അവസാനിക്കുന്നിടത്ത് അത് ഇറക്കുകയും ചെയ്യും. ഇതെല്ലാം ഗാർഡിന്റെ മേൽനോട്ടത്തിലായിരിക്കുകയും ചെയ്യുക. ശേഷം അവിടെ നിന്ന് ഈ ല​ഗേജ് പാഴ്‌സൽ അല്ലെങ്കിൽ ലഗേജ് ഓഫീസിലേക്ക് അയയ്ക്കും. അതിൻ്റെ അവകാശികൾ എത്തുംവരെ ല​ഗേജ് അവിടെ സുരക്ഷിതമായി തുടരും. ഉടമസ്ഥനില്ലാത്ത ഓരോ ലഗേജിന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. നിങ്ങളുടെ ല​ഗേജ് തിരികെ ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയും യാത്ര ചെയ്ത ദിവസത്തെ ടിക്കറ്റും നൽകേണ്ടതുണ്ട്.

സംഭവം ഉടൻ റിപ്പോർട്ട് ചെയ്യുക

നിങ്ങൾ കയറും മുമ്പ് ട്രെയിൻ നഷ്ടപ്പെട്ടാൽ അതിനുള്ള ല​ഗേജ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി അത് റിപ്പോർട്ട് ചെയ്യുക. ഇറങ്ങിയ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ പോയി പിഎൻആർ നമ്പർ, ട്രെയിനിന്റെ പേര്, കോച്ച് നമ്പർ, ല​ഗേജ് വിവരങ്ങൾ തുടങ്ങിയവ നൽകുക. അധികൃതർ വിവരങ്ങൾ രേഖപ്പെടുത്തി അടുത്ത സ്റ്റേഷനിലോ ട്രെയിനിലെ ഗാർഡിനെയോ അറിയിക്കുന്നതാണ്. ഇത് കൂടാതെ നിങ്ങൾക്ക് 139 എന്ന നമ്പറിൽ വിളിക്കുകയോ റെയിൽ മദദ് ആപ്പ് വഴി പരാതി രേഖപ്പെടുത്തുകയോ ചെയ്യാം. എത്രയും വേ​ഗം റിപ്പോർട്ട് ചെയ്യുന്നോ അത്രയും വേ​ഗം ല​ഗേജ് സുരക്ഷിതമാകും.

ALSO READ: ഇതൊക്കെയാണ് കണ്ട് പഠിക്കേണ്ടത്… 86കാരിയായ ഭാര്യയുമായി 90കാരൻ്റെ യാത്ര; അതും വാനിൽ

ലഗേജ് കണ്ടെത്തി സുരക്ഷിതമാക്കും

നിങ്ങളുടെ പരാതി ലഭിച്ചുകഴിഞ്ഞാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) വാണിജ്യവിഭാഗം ജീവനക്കാരും തുടർ നടപടികൾ സ്വീകരിച്ചു തുടങ്ങും. ലഗേജ് കണ്ടെത്തിയാൽ അത് ട്രെയിനിൽനിന്ന് സുരക്ഷിതമായി എടുത്ത് പാഴ്‌സൽ ഓഫീസിൽ സിൽചെയ്ത് സൂക്ഷിക്കും. ഉടമ വന്ന് കൈപ്പറ്റുന്നതുവരെ അത് വളരെ സുരക്ഷിതമായി അവിടെ തുടരും.

റെയിൽവേ തന്നെ ലഗേജ് തിരികെയെത്തിക്കുമോ?

ചില സാഹചര്യങ്ങളിൽ ലഗേജ് തിരികെ എത്തിക്കാനുള്ള സംവിധാനവും ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നതാണ്. ഇതിനായി നിങ്ങൾ സാഹചര്യം വിശദീകരിച്ച് പാഴ്‌സൽ അല്ലെങ്കിൽ ലഗേജ് ഓഫീസിൽ രേഖാമൂലം അപേക്ഷ നൽകുക. രേഖകളിലൂടെ ഉടമസ്ഥാവകാശം പരിശോധിച്ച് ഉറപ്പിച്ച ശേഷം ഉദ്യോഗസ്ഥർ നിങ്ങളുടെ സ്ഥലത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ പാഴ്‌സലാക്കി ലഗേജായി അയയ്ക്കുന്നു. ഇതിന് ചെറിയൊരു തുക ഫീസായോ ചരക്കുകൂലിയായോ നൽകേണ്ടിവരുന്നതാണ്.

ലഗേജ് ട്രാക്ക് ചെയ്യാനാകുമോ?

നിലവിൽ തത്സമയ ട്രാക്കിംഗ് സംവിധാനം റെയിൽവേയിലില്ല. എന്നാൽ റെയിൽവേ പാഴ്‌സൽ മാനേജ്മെന്റ് സിസ്റ്റത്തിൽ ലഗേജിന്റെ വിശദമായ രേഖകൾ സൂക്ഷിക്കുന്നുണ്ട്. ല​ഗേജ് നഷ്ടമായതായി നിങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ അധികൃതർക്ക് ഇവ കണ്ടെത്താൻ സാധിക്കും. നിങ്ങൾ റെയിൽ മദദ് ആപ്പ് വഴിയാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് തുടർനടപടികൾ സ്വീകരിക്കാം.

ല​ഗേജിന് കേടുപാടുകൾ ഉണ്ടായാൽ നഷ്ടപരിഹാരം കിട്ടുമോ?

നിങ്ങൾ നഷ്ടമായ ല​ഗേജിന് ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അതിന് നഷ്ടുപരിഹാരം ക്ലെയിം ചെയ്യാൻ സാധിക്കുന്നു. നോർത്ത് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ലഗേജിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടുണ്ടോ, ബുക്കിംഗ് സമയത്ത് അതിന് ബാധകമായ ചാർജുകൾ അടച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് തുക ലഭിക്കുക. ബുക്കിംഗ് തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ക്ലെയിം ചെയ്താൽ മാത്രമെ ഇതിന് സാധ്യതയുണ്ടാകു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും