Munnar Jacaranda: നീലക്കടലായി മൂന്നാർ! പരീക്ഷാ മരങ്ങൾ പൂവിട്ടു; നീലവാക പൂക്കൾക്കിടയിലൂടെ ഒരു യാത്ര പോകാം
Munnar Jacaranda Season: പരീക്ഷാക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടാണ് നീലക്കടൽ പോലെ മനോഹരമായ നീലവാക പൂക്കുന്നതെന്നാണ് അവിടെയുള്ളവർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ നീരവാക പൂക്കുമ്പോൾ പരീക്ഷാ മരങ്ങൾ പൂത്തുതുടങ്ങി എന്നൊരു അവിസ്മരണീയമായ വിശേഷണം സഞ്ചാരികൾ നൽകാറുണ്ട്. മൂന്നാറിലേക്ക് വേനലവധി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ്.
മൂന്നാറിൽ മഞ്ഞുകാലമായാലും വേനലായാലും അവിടുത്തെ മലനിരകൾക്ക് ഒരു പ്രത്യേക ചന്തമാണ്. മഞ്ഞുകാലം വിടപറയുമ്പോൾ മൂന്നാറിലാകെ നീലക്കടലായി നീലവാക (Jacaranda) മരങ്ങൾ പൂത്തുതുടങ്ങും. പരീക്ഷാക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടാണ് നീലക്കടൽ പോലെ മനോഹരമായ നീലവാക പൂക്കുന്നതെന്നാണ് അവിടെയുള്ളവർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ നീരവാക പൂക്കുമ്പോൾ പരീക്ഷാ മരങ്ങൾ പൂത്തുതുടങ്ങി എന്നൊരു അവിസ്മരണീയമായ വിശേഷണം സഞ്ചാരികൾ നൽകാറുണ്ട്.
സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന ഈ നീലവസന്തം ദാ പൂത്തുതുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ നഗരങ്ങളിൽ വേനൽ കടക്കുമ്പോൾ ആളുകൾ നേരെ മൂന്നാറിലേക്ക് വിടും. മറ്റ് ജില്ലകളിൽ എത്ര ചൂട് കടുത്താലും അതൊന്നും നമ്മമുടെ ഇടുക്കിയെയും മൂന്നാറുകാരെയും ബാധിക്കാറില്ല. ഈ കാലാവസ്ഥ അവരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. മൂന്നാറിലേക്ക് വേനലവധി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ്.
ALSO READ: വേനലവധിക്ക് ബംഗളൂരുവിലേക്ക് പോയാലോ; കുറഞ്ഞ ചിലവിൽ ഒരു കിടിലൻ സമ്മർ ട്രിപ്പ്
തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള വഴിയോരങ്ങളിൽ ഇരുവശങ്ങളിലും നിലപുതച്ചുനിൽക്കുന്ന ഈ മരങ്ങൾ കാണുന്നത് തന്നെ കണ്ണിന് കുളിർമയാണ്. സാധാരണയായി ഫെബ്രുവരി അവസാനം മുതൽ മാർച്ച് വരെയാണ് മൂന്നാറിൽ ഈ നീലവാകകൾ പൂത്തൂതുടങ്ങുന്നത്. പരീക്ഷകൾ തുടങ്ങുന്ന സമയത്ത് ഇവ പൂക്കുന്നതുകൊണ്ടാണ് പരീക്ഷാപൂക്കൾ എന്നിവയെ വിശേഷിപ്പിക്കുന്നത്. നീലയും വയലറ്റും കലർന്ന പൂക്കൾ കൊഴിഞ്ഞുവീണ് കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്രയും മനോഹരമാണ്. ഇപ്പോൾ മൂന്നാറിലേക്ക് പോയാൽ വിദേശ രാജ്യങ്ങളിൽ പോയ ഫീലാണ്.
നീലവസന്തം കാണാൻ എവിടെ പോകണം?
പഴയ മൂന്നാർ; ടൗണിനോട് ചേർന്നുള്ള പഴയ മൂന്നാർ റോഡുകളിൽ മാർച്ച് മാസങ്ങളിൽ നീലവാക നിറയെ പൂത്തുനിൽക്കുന്നത് കാണാം. കൂട്ടത്തോടെ ഇവ പൂക്കുന്നത് ഏറ്റവും കൂടുതൽ കാണമെങ്കിൽ ഇവിടേക്ക് പോകാവുന്നതാണ്.
മാട്ടുപ്പെട്ടി റോഡ്: മാട്ടുപ്പെട്ടി ഡാമിലേക്കുള്ള യാത്രയിൽ വഴിയോരങ്ങളിലെ ഇരുവശവും നീലപ്പൂക്കൾ വിടർന്നു നിൽക്കുന്ന മരങ്ങളാണ്. തിരക്കൊഴിഞ്ഞ് ഫോട്ടോ എടുക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമിതാണ്.
മറയൂർ പാത: മറയൂരിലേക്കുള്ള യാത്രയിലും അങ്ങിങ്ങായി ജക്രാന്ത മരങ്ങൾ പൂവിട്ടുനിൽക്കുന്നുണ്ട്. നീലപ്പൂക്കൾക്കിടയിലൂടെ കോടമഞ്ഞ് ഒഴുകിനീങ്ങുന്ന കാഴ്ച കാണാൻ അതിരാവിലെ പോകുന്നതാണ് നല്ലത്.
ദേവികുളം: ഈ പ്രദേശത്തും ജക്രാന്ത മരങ്ങളിലെ നീലവസന്തം കാണാനാകും. രാവിലെ വൈകുന്നേരമോ പോയാൽ നല്ല ചിത്രങ്ങൾ പകർത്താൻ സാധിക്കും.