Santa Claus: ഒന്നോ അതിലധികമോ പാപ്പമാരുണ്ടോ? അതോ സാന്റാ ക്ലോസ് ഒരു മിത്തോ?
The Truth Behind Saint Nicholas: ദരിദ്രരായ മൂന്ന് സഹോദരിമാരെ സഹായിക്കാൻ അവരുടെ വീടിന്റെ ജനലിലൂടെയോ ചിമ്മിനിയിലൂടെയോ അദ്ദേഹം സ്വർണ്ണക്കിഴികൾ ഇട്ടുകൊടുത്തു എന്ന കഥ പ്രശസ്തമാണ്.

Santa Claus
മണികിലുക്കി റെയിൻ ഡീറുകളെ പൂട്ടിയ വണ്ടിയിൽ സഞ്ചി നിറയെ സമ്മാനങ്ങളുമായി എത്തുന്ന ചുവപ്പ് ഉടുപ്പിട്ട ക്രിസ്മസ് അപ്പൂപ്പൻ കൂട്ടികളുടെ എല്ലാം സ്വപ്നത്തിലെ ഹീറോയാണ്. ഇത് സത്യത്തിൽ ജീവിച്ചിരുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയാണോ അതോ സങ്കൽപമാണോ എന്നു ഇന്നും പലർക്കും വ്യക്തമല്ല. യഥാർത്ഥ ചരിത്രവും പുരാതന ഐതിഹ്യങ്ങളും ഒത്തുചേർന്ന ഒരു രൂപമാണ് സാന്റാ ക്ലോസ്. ഒരു സാധാരണ വികാരിയിൽ നിന്നും ഇന്നത്തെ ക്രിസ്മസ് പാപ്പയിലേക്കുള്ള അദ്ദേഹത്തിന്റെ 1,700 വർഷത്തെ പരിണാമം ഇങ്ങനെയാണ്.
യഥാർത്ഥ വ്യക്തി: സെന്റ് നിക്കോളാസ്
തുർക്കിയിലെ മൈറയിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ബിഷപ്പായിരുന്നു സെന്റ് നിക്കോളാസ്. രഹസ്യമായി സമ്മാനങ്ങൾ നൽകുന്നതിനു അദ്ദേഹം പ്രശസ്തനായിരുന്നു. ദരിദ്രരായ മൂന്ന് സഹോദരിമാരെ സഹായിക്കാൻ അവരുടെ വീടിന്റെ ജനലിലൂടെയോ ചിമ്മിനിയിലൂടെയോ അദ്ദേഹം സ്വർണ്ണക്കിഴികൾ ഇട്ടുകൊടുത്തു എന്ന കഥ പ്രശസ്തമാണ്. കുട്ടികളോടുള്ള സ്നേഹം കാരണം അദ്ദേഹം കുട്ടികളുടെ സംരക്ഷകനായി അറിയപ്പെട്ടു. ഡിസംബർ 6 അദ്ദേഹത്തിന്റെ തിരുനാൾ ദിനമായി ആഘോഷിക്കുന്നു.
‘സിന്റർക്ലാസിൽ’ നിന്ന് ‘സാന്റാ ക്ലോസിലേക്ക്’
പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ മതപരമായ മാറ്റങ്ങൾക്കിടയിലും ഹോളണ്ടിൽ സെന്റ് നിക്കോളാസ് ജനപ്രിയനായി തുടർന്നു. ഡച്ചുകാർ അദ്ദേഹത്തെ ‘സിന്റർക്ലാസ്’ എന്ന് വിളിച്ചു. 1700-കളിൽ ഡച്ച് കുടിയേറ്റക്കാർ ന്യൂയോർക്കിലേക്ക് മാറിയപ്പോൾ ഈ ആചാരവും കൂടെക്കൊണ്ടുപോയി. അമേരിക്കക്കാർ ആ പേര് വേഗത്തിൽ ഉച്ചരിച്ചപ്പോൾ അത് ‘സാന്റാ ക്ലോസ്’ ആയി മാറി.
Also read – ക്രിസ്മസിനും വെജിറ്റേറിയനോ? അതിശയിക്കേണ്ട… നോൺവെജ് മാറ്റി വെച്ചു കഴിക്കുന്ന കിടിലൻ വിഭവങ്ങൾ ഇതാ…
ഇംഗ്ലണ്ടിൽ ‘ഫാദർ ക്രിസ്മസ്’ എന്ന പേരിൽ മറ്റൊരു കഥാപാത്രം ഉണ്ടായിരുന്നു. അദ്ദേഹം കുട്ടികൾക്ക് സമ്മാനം നൽകുന്ന ആളായിരുന്നില്ല. പച്ച വസ്ത്രം ധരിച്ച ഒരാളായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരുന്നത്. 1800-കളിൽ ഇംഗ്ലീഷ് ‘ഫാദർ ക്രിസ്മസും’ ഡച്ച്-അമേരിക്കൻ ‘സാന്റാ ക്ലോസും’ ഒരാളായി മാറി. അതുകൊണ്ടാണ് കേരളത്തിലടക്കം പലയിടത്തും അദ്ദേഹത്തെ ‘ക്രിസ്മസ് പാപ്പ’ എന്ന് വിളിക്കുന്നത്.
ചുവന്ന വസ്ത്രവും റെയിൻഡിയറുകളും
ഇന്ന് നമ്മൾ കാണുന്ന സാന്റായുടെ രൂപം പ്രധാനമായും മൂന്ന് ഘടകങ്ങളിലൂടെയാണ് ഉണ്ടായത്. Twas the Night Before Christmas’ എന്ന കവിതയാണ് സാന്റാക്ക് മഞ്ഞുവണ്ടി, എട്ട് റെയിൻഡിയറുകൾ, തമാശക്കാരനായ സ്വഭാവം എന്നിവ നൽകിയത്.
തോമസ് നാസ്റ്റ് എന്ന കലാകാരനാണ് സാന്റായെ വെളുത്ത താടിയും വണ്ണവുമുള്ള ഒരാളായും അദ്ദേഹത്തിന്റെ താമസം ഉത്തരാധ്രുവത്തിലാണെന്നും വരച്ചുചേർത്തത്.
കൊക്കക്കോള (Coca-Cola) തങ്ങളുടെ പരസ്യങ്ങൾക്കായി സാന്റായെ ചുവന്ന വസ്ത്രത്തിൽ വളരെ സ്നേഹമുള്ള ഒരു മുത്തശ്ശനായി ചിത്രീകരിച്ചു. ഇതാണ് ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള സാന്റായുടെ രൂപം.