AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിലെ കഥ അറിയുമോ? ഐതീഹ്യം അറിഞ്ഞാകാം അനുഷ്ടാനം

Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ പ്രധാനപ്പെട്ടത്...

Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിലെ കഥ അറിയുമോ? ഐതീഹ്യം അറിഞ്ഞാകാം അനുഷ്ടാനം
Thiruvathira 2026 (1)Image Credit source: Tv9 Network
ashli
Ashli C | Updated On: 23 Dec 2025 21:44 PM

കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് തിരുവാതിര. ധനുമാസത്തിൽ വരുന്ന ഒരു വിശിഷ്ട വ്രതം ആണിത്. ഭഗവാൻ ശിവന് ആരാധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ ദിവസം. പ്രധാനമായും സ്ത്രീകളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് പാർവതി ദേവിയുടെ കഠിനതപവുമായി ബന്ധപ്പെട്ടതാണ്.

പരമശിവനിൽ ആകൃഷ്ടയായ പാർവതി ദേവി അദ്ദേഹത്തെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി കഠിനമായ വ്രതവും തപസ്സും അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ദേവിയുടെ ഈ ഭക്തിയിൽ പ്രീതനായ ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയെ പത്നിയായി സ്വീകരിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് തിരുവാതിര ആചരിക്കുന്നത്. മറ്റൊന്ന് കാമദേവന്റെ പുനർജന്മവുമായി ബന്ധപ്പെട്ടാണ്. നരകാസുരനെ വധിക്കുന്നതിന് ശേഷിയുള്ള ഒരു പുത്രൻ ശിവഭഗവാന് ജനിക്കണം എന്നത് ദേവന്മാരുടെ ആവശ്യമായിരുന്നു.

ALSO READ:തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം

എന്നാൽ അപ്പോൾ ശിവൻ കഠിനമായ ധ്യാനത്തിൽ ആയിരുന്നു. ശിവ ഭഗവാന്റെ ധ്യാനം മാറ്റുന്നതിന് വേണ്ടി എത്തിയ കാമദേവൻ തന്റെ പുഷ്പ പാടം കൊടുത്തു. ഇതിൽ ഗോപിതനായ ശിവൻ തൃക്കണ്ണ് തുറക്കുകയും കാമദേവനെ ഭസ്മം ആക്കുകയും ചെയ്തു. ഈ വാർത്ത അറിഞ്ഞ കാമദേവന്റെ പത്നി രതീദേവി ഭഗവാൻ ശിവനെ പ്രാർത്ഥിച്ചു. രതിയുടെ അപേക്ഷപ്രകാരം ദയാലുവായ ഭഗവാൻ കാമദേവന് ജന്മം നൽകി. അതൊരു തിരുവാതിര നാളിലാണെന്നാണ് കരുതപ്പെടുന്നത്.

മറ്റൊന്ന് പാലാഴി മഥനവും കാളകൂട വിഷവുമായി ബന്ധപ്പെട്ടതാണ്. പാലാഴി കടഞ്ഞെടുത്തപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം ലോകത്തെ നശിപ്പിക്കാതിരിക്കുവാൻ വേണ്ടി ശിവൻ അത് പാനം ചെയ്തു. ഭഗവാനെ അപകടം സംഭവിക്കാതിരിക്കാൻ പാർവതി ദേവി ശിവന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുകയും ഭഗവാൻ ഉറങ്ങാതെ പ്രാർത്ഥിക്കുകയും ചെയ്തു. ഈ സമയത്ത് മറ്റു ദേവ സ്ത്രീകളും പാട്ടുപാടിയും ഉറങ്ങാതെയും ദേവിക്കൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു ഇതിന്റെ സ്മരണയ്ക്കായും തിരുവാതിര ആഘോഷിക്കുന്നു എന്നാണ് വിശ്വാസം.