AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

vegetarian Christmas recipe: ക്രിസ്മസിനും വെജിറ്റേറിയനോ? അതിശയിക്കേണ്ട… നോൺവെജ് മാറ്റി വെച്ചു കഴിക്കുന്ന കിടിലൻ വിഭവങ്ങൾ ഇതാ…

Lip-smacking vegetarian Christmas recipe: നമ്മൾ അറിയാത്ത... നോൺവെജ് വിഭവങ്ങൾ മാറ്റിവെച്ച് കഴിക്കാവുന്ന വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ മേശപ്പുറത്ത് ആകർഷകമായി വിളമ്പാവുന്നതുമായ വിഭവങ്ങളാണ് ഇവ.

aswathy-balachandran
Aswathy Balachandran | Published: 23 Dec 2025 15:41 PM
ക്രിസ്മസ് എന്നു പറഞ്ഞാൽ തന്നെ ഒരു നൂറു രുചികളുടെ സമന്വയമാണ്. ഇതിനിടയിൽ ഒരിക്കൽ പോലും ഒരു വെജിറ്റേറിയൻ വിഭവത്തിന്റെ പേര് നാം കേൾക്കില്ല. എന്നാൽ നമ്മൾ അറിയാത്ത... നോൺവെജ് വിഭവങ്ങൾ മാറ്റിവെച്ച് കഴിക്കാവുന്ന വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ മേശപ്പുറത്ത് ആകർഷകമായി വിളമ്പാവുന്നതുമായ വിഭവങ്ങളാണ് ഇവ.

1 / 5
1. സ്റ്റഫ്ഡ് ബട്ടർനട്ട് സ്ക്വാഷ്- കാണാൻ മനോഹരവും രുചിയിൽ സമ്പന്നവുമായ ഈ വിഭവം ക്രിസ്മസ് ഡിന്നറിന് ഏറെ അനുയോജ്യമാണ്. മത്തങ്ങ പകുതിയായി മുറിച്ച് വിത്തുകൾ നീക്കം ചെയ്യുക. ഓയിൽ പുരട്ടി നന്നായി വേവുന്നതുവരെ റോസ്റ്റ് ചെയ്യുക. വേവിച്ച ക്വിനോവയിൽ നട്സ്, ക്രാൻബെറി, വെളുത്തുള്ളി, മസാലകൾ എന്നിവ ചേർത്ത് സ്ക്വാഷിനുള്ളിൽ നിറയ്ക്കുക. വീണ്ടും കുറച്ചുനേരം ബേക്ക് ചെയ്ത് ചൂടോടെ വിളമ്പുക.

2 / 5
2. ക്രീമി സ്പിനാച്ച് ആൻഡ് മഷ്റൂം വെല്ലിംഗ്ടൺ - ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പറ്റിയ ഒരു ലക്ഷ്വറി വിഭവമാണിത്. കൂൺ ബട്ടറിൽ നന്നായി വഴറ്റുക, ഇതിലേക്ക് ചീര ചേർത്ത് വേവിക്കുക. ഇതിൽ ക്രീം ചീസും കുരുമുളകും ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് പഫ് പേസ്ട്രിയിൽ വെച്ച് മടക്കി വശങ്ങൾ നന്നായി ഒട്ടിക്കുക. പേസ്ട്രി സ്വർണ്ണനിറമാകുന്നത് വരെ ബേക്ക് ചെയ്യുക.

3 / 5
3. റോസ്റ്റഡ് വെജിറ്റബിൾ ട്രേ ബേക്ക് - ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ ആരോഗ്യകരവുമായ വിഭവം. എല്ലാ പച്ചക്കറികളും ഒരേ വലുപ്പത്തിൽ മുറിക്കുക. ഇവ ഒലിവ് ഓയിൽ, റോസ്മേരി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ട്രേയിൽ നിരത്തി പച്ചക്കറികളുടെ വശങ്ങൾ മൊരിയുന്നതുവരെ റോസ്റ്റ് ചെയ്തെടുക്കുക.

4 / 5
4. ബ്രീ ആൻഡ് ക്രാൻബെറി ടാർട്ട്‌ലെറ്റ്സ് - പാർട്ടികൾക്കും മറ്റും വിളമ്പാൻ പറ്റിയ സ്വാദിഷ്ടമായ ചെറുകടിയാണിത്. പേസ്ട്രി ചെറിയ ചതുരങ്ങളോ വട്ടമോ ആയി മുറിക്കുക. നടുവിൽ ചീസ് കഷ്ണങ്ങളും കുറച്ച് ക്രാൻബെറി സോസും വെക്കുക. അല്പം കുരുമുളക് വിതറിയ ശേഷം ചീസ് ഉരുകുന്നത് വരെ ബേക്ക് ചെയ്യുക. തൈം ഇലകൾ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

5 / 5