Jamun Juice: ഇത്തവണ ഞാവൽ പഴത്തിൻ്റെ ജ്യൂസ് തൂക്കി…; തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഇങ്ങനെ
Viral Jamun Juice Preparation: ഇന്ത്യൻ ബ്ലാക്ക്‌ബെറി എന്നും അറിയപ്പെടുന്ന ഞാവൽ ജ്യൂസ് ചർമ്മത്തിന് ആവശ്യമായ എല്ലാ ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.
പലർക്കും ഞാവൽ പഴം എന്നാൽ ഓർമ്മകളുടെ ഒരു ഏടാണ്. സീസണായാൽ വിപണികളിൽ ഇന്ന് സുലഭമായി ലഭിക്കുന്ന ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. പ്രധാനമായും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നായി തന്നെയാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ബ്ലാക്ക്‌ബെറി എന്നും അറിയപ്പെടുന്ന ഞാവൽ ജ്യൂസ് ചർമ്മത്തിന് ആവശ്യമായ എല്ലാ ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ.
തിളക്കം വർദ്ധിപ്പിക്കുന്നത് എങ്ങനെ?
ഞാവലിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഫലങ്ങളുമുള്ള ഇവ നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ സി കൊളാജന് അത്യാവശ്യമാണ്, ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ ഘടന, തിളക്കം, ഉറപ്പ് എന്നിവ നൽകുന്ന പ്രോട്ടീൻ കൂടിയാണ്.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു: മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, സമ്മർദ്ദം എന്നിവ ഇല്ലാതാക്കാൻ ഞാവലിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു: നിങ്ങൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ ഞാവലിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഇവ ശമിപ്പിക്കാനും സഹായിക്കും. ഉള്ളിൽ നിന്ന് ജലാംശം നൽകുകയും ചെയ്യുന്നു. മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഞാവൽ പഴം ഉന്മേഷദായകവും, ജലാംശം നൽകുന്നതും, പോഷകസമൃദ്ധവുമാണ്.
ശരീരത്തിനുള്ള ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാര: ചില പഠനങ്ങൾ അനുസരിച്ച്, ഞാവൽ പഴം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആ സ്ഥിരത ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും ചർമ്മം മെച്ചപ്പെടുത്തുകയും ചെയ്യും.
ദഹനത്തിന്: ഞാവൽ കഴിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കാനും, വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി: വിറ്റാമിൻ സി അടങ്ങിയ ഇവ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും ഉചിതമായ മാർഗമാണ്.
ജാമുൻ ജ്യൂസ് എങ്ങനെ തയ്യാറാക്കാം?
ആദ്യം ഞാവൽ പഴമെടുത്ത് കഴുകി വൃത്തിയാക്കി അതിൻ്റെ കുരു നീക്കം ചെയ്യുക. രണ്ട് കപ്പ് ഞാവൽ ഒരു കപ്പ് വെള്ളുവുമായി ചേർക്കുക. ശേഷം നന്നായി അരച്ചെടുക്കുക. മധുരം ആവശ്യമെങ്കിൽ അല്പം തേൻ ചേർക്കാം. പഞ്ചസാര അരുത്. ഇത് രാവലെയോ ഭക്ഷണത്തോടൊപ്പമോ കഴിക്കാവുന്നതാണ്.