Water Purifier Cleaning: വാട്ടർ പ്യൂരിഫയർ സർവീസിന് ഇനി പണം കളയേണ്ട! വീട്ടിൽ തന്നെ വൃത്തിയാക്കാം; ഇതാ വഴികൾ
Water Purifier Cleaning Tips: സാധാരണയായി ഇത്തരം പ്യൂരിഫയറുകൾ വൃത്തിയാക്കാൻ പുറത്തുനിന്നാണ് നമ്മളെ ആളുകളെ വിളിക്കുന്നത്. ഇതിന് വലിയൊരു തുക നൽകേണ്ടിയും വരാറുണ്ട്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും പ്യൂരിഫയറുകൾ ക്ലീൻ ചെയ്യേണ്ടതാണ്. ഈ ഇടവേളയിൽ പുറത്തുനിന്നുള്ളവർക്ക് വലിയൊരു തുക നൽകി വിളിക്കുന്നത് എല്ലാവർക്കും താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് തന്നെ വാട്ടർ പ്യൂരിഫയറുകൾ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം
ഇന്ന് മിക്ക വീടുകളിലും വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നുണ്ട്. ശുദ്ധമായ വെള്ളം കുടിക്കുന്നതിനായാണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളിലും ബാക്ടീരിയകൾ അതിവസിക്കാൻ തുടങ്ങും. അതുകൊണ്ട് തന്നെ പ്യൂരിഫയർ വച്ചതുകൊണ്ട് മാത്രം ശുദ്ധമായ വെള്ളം കുടിക്കാൻ സാധിക്കണമെന്നില്ല. അത് ഇടയ്ക്കിടെ നന്നായി വൃത്തിയാക്കുകയും വേണം. ഇല്ലെങ്കിൽ വെള്ളത്തിന്റെ ഗുണനിലവാരത്തെയും നമ്മുടെ ആരോഗ്യത്തെയും അത് ഗുരുതരമായി ബാധിക്കും.
സാധാരണയായി ഇത്തരം പ്യൂരിഫയറുകൾ വൃത്തിയാക്കാൻ പുറത്തുനിന്നാണ് നമ്മളെ ആളുകളെ വിളിക്കുന്നത്. ഇതിന് വലിയൊരു തുക നൽകേണ്ടിയും വരാറുണ്ട്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും പ്യൂരിഫയറുകൾ ക്ലീൻ ചെയ്യേണ്ടതാണ്. ഈ ഇടവേളയിൽ പുറത്തുനിന്നുള്ളവർക്ക് വലിയൊരു തുക നൽകി വിളിക്കുന്നത് എല്ലാവർക്കും താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് തന്നെ വാട്ടർ പ്യൂരിഫയറുകൾ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ALSO READ: ഹൃദ്രോഗ സാധ്യതകളും, പ്രതിരോധ മാർഗങ്ങളും: പുരുഷന്മാർ അറിയേണ്ടണ്ടതെല്ലാം!
പ്യൂരിഫയർ വൃത്തിയാക്കുമ്പോൾ അറിയേണ്ടത്
വാട്ടർ പ്യൂരിഫയർ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം.
മൈൽഡ് ഡിറ്റർജന്റും വെള്ളവും ഉപയോഗിച്ച് പുറംഭാഗം വൃത്തിയാക്കാം.
പ്യൂരിഫയറിലേക്കുള്ള ജലവിതരണം അവ വൃത്തിയാക്കുന്നതിന് മുമ്പ് തന്നെ വിച്ഛേദിക്കണം.
അതുപോലെ തന്നെ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റിൽ നിന്ന് അതിൻ്റെ പ്ലഗ് ഓഫ് ചെയ്യണം.
മൃദുവായ നനഞ്ഞ തുണി ഉപയോഗിച്ച് വേണം എപ്പോഴും പുറംഭാഗം തുടയ്ക്കാൻ.
പ്ലൂരിഫയറിൻ്റെ ടാങ്ക് വൃത്തിയാക്കേണ്ട വിധം
വൃത്തിയാക്കുന്നതിന് മുൻപായി പ്യൂരിഫയറിന്റെ പവർ കണക്ഷൻ പൂർണ്ണമായും വിച്ഛേദിച്ച് വാട്ടർ സപ്ലൈ വാൽവും ഓഫാക്കുക. ടാങ്കിലുള്ള വെള്ളം പൂർണ്ണമായി കളഞ്ഞ ശേഷം മൈൽഡ് ലിക്വിഡ് സോപ്പോ വിനിഗറോ ഉപയോഗിച്ച് മൃദുവായി ഒരു തുണി ഉപയോഗിച്ച് തുടച്ചു കഴുകുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് വീണ്ടും കഴുകി ഉണക്കുക. പ്യൂരിഫയറിന് പുറത്തുള്ള സെഡിമെന്റ് ഫിൽട്ടർ (Pre-filter Bowl) ഊരിയെടുത്ത് അതിലെ അഴുക്ക് വെള്ളത്തിൽ കഴുകിക്കളയാം. ഓരോ പ്യൂരിഫയറിനും ഫിൽട്ടറുകൾ മാറ്റേണ്ട കാലാവതിയുണ്ട്. അതിനനുസരിച്ച്, ഫിൽട്ടർ കാട്രിഡ്ജുകൾ പുതിയത് മാറ്റിസ്ഥാപിക്കുക. വൃത്തിയാക്കിയ ടാങ്കി നല്ല വെയിലത്ത് വച്ച് ഉണിക്കിയെടുത്ത് വേണം വീണ്ടും വയ്ക്കാൻ.
പ്യൂരിഫയർ വൃത്തിയാക്കിയില്ലെങ്കിൽ
- വൃത്തിയാക്കാത്ത പ്യൂരിഫയർ ടാങ്കുകളിലും ഫിൽട്ടറുകളിലും ബാക്ടീരിയകളും വൈറസുകളും പെരുകാൻ സാധ്യതയേറെയാണ്. ഇത് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.
- വെള്ളത്തിലെ ചെളിയും മണ്ണും ഫിൽട്ടർ കാട്രിഡ്ജുകളിൽ അടിഞ്ഞുകൂടുന്നത് പ്യൂരിഫയറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യും.
- ഫിൽട്ടറും ടാങ്കും വൃത്തികേടായാൽ ശുദ്ധീകരിച്ചു വരുന്ന വെള്ളത്തിന് ഒരു പ്രത്യേക ദുർഗന്ധമോ രുചി വ്യത്യാസമോ അനുഭവപ്പെടാം.
- കൃത്യമായി പരിപാലിച്ചാൽ പ്യൂരിഫയറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും.
- വൃത്തിയാക്കേണ്ട സമയത്ത് അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വിലകൂടിയ പ്യൂരിഫയറുകൾ പെട്ടെന്ന് കേടാകാൻ കാരണമായേക്കാം.
- ഇനി മുതൽ പ്യൂരിഫയർ സർവീസിന് പണം കളയാതെ ഈ എളുപ്പവഴികൾ വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാവുന്നതാണ്.
English Summary:
Learn how to clean and disinfect your water purifier at home using proven natural remedies like white vinegar and lemon juice. Easy, chemical-free DIY cleaning guide.