AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇഡ്ഡലി ഇനി കൂടുതൽ ഹെൽത്തിയാക്കാം! രാഗി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Ragi Idli Recipe: അല്പം വെറൈറ്റി ആയാലോ... ദിവസവും രാവിലെ കഴിക്കുന്ന സാധാരണ അരി ഇഡ്ഡലിക്ക് പകരം വയ്ക്കാൻ പറ്റിയ പോഷകസമ്പന്നമായ ഒരു വിഭവമാണ് രാഗി ഇഡ്ഡലി. പഞ്ഞപ്പുല്ല് അഥവാ മുത്താറി എന്നറിയപ്പെടുന്ന രാഗിയിൽ ധാരാളം കാൽസ്യവും ഇരുമ്പും നാരുകളും അടങ്ങിയിട്ടുണ്ട്.

ഇഡ്ഡലി ഇനി കൂടുതൽ ഹെൽത്തിയാക്കാം! രാഗി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 28 Jul 2026 | 12:00 PM

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ഇഡ്ഡലി. സാമ്പാറിനൊപ്പവും ചമ്മന്തിക്കൊപ്പവുമെല്ലാം ഇഡ്ഡലി നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇനി അല്പം വെറൈറ്റി ആയാലോ… ദിവസവും രാവിലെ കഴിക്കുന്ന സാധാരണ അരി ഇഡ്ഡലിക്ക് പകരം വയ്ക്കാൻ പറ്റിയ പോഷകസമ്പന്നമായ ഒരു വിഭവമാണ് രാഗി ഇഡ്ഡലി. പഞ്ഞപ്പുല്ല് അഥവാ മുത്താറി എന്നറിയപ്പെടുന്ന രാഗിയിൽ ധാരാളം കാൽസ്യവും ഇരുമ്പും നാരുകളും അടങ്ങിയിട്ടുണ്ട്.

റാഗി ഇഡ്ഡലി ഉണ്ടാക്കുന്ന വിധം

ആവശ്യമായ ചേരുവകൾ

  • രാഗി പൊടി: 1 കപ്പ്
  • പച്ചരി: 1 കപ്പ്
  • ഉഴുന്ന്: 1/2 കപ്പ്
  • അവൽ: 1/4 കപ്പ്
  • ഉലുവ: 1/2 ടീസ്പൂൺ
  • ഉപ്പ്, വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  1. അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി വേറെ വേറെ പാത്രങ്ങളിൽ 4 മുതൽ 5 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുക.
  2. അരക്കുന്നതിന് 10 മിനിറ്റ് മുൻപ് അവൽ വെള്ളത്തിൽ കുതിർക്കുക
  3. കുതിർത്ത ഉഴുന്നും ഉലുവയും അവലും ചേർത്ത ശേഷം നന്നായി അരച്ചെടുക്കുക.
  4. തുടർന്ന് കുതിർത്ത അരിയും ചേര്ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക.
  5. അരച്ചുവെച്ച മാവിലേക്ക് 1 കപ്പ് രാഗി പൊടി ചേർത്ത് തട്ടുകളോ കട്ടകളോ ഇല്ലാതെ കൈകൊണ്ടോ തവി കൊണ്ടോ നന്നായി ഇളക്കി യോജിപ്പിക്കുക.
  6. ഈ മാവ് അടച്ചുുവെച്ച് 8 മുതൽ 10 മണിക്കൂർ വരെ നന്നായി പുളിക്കാൻ വയ്ക്കുക.
  7. രാവിലെ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് പതുക്കെ ഇളക്കുക.
  8. ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തടവി മാവ് ഒഴിച്ച് 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.
  9. ചൂടോടെ തേങ്ങ ചട്ണിയ്ക്കൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാം.

ALSO READ: ഓർമ്മക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? തലച്ചോറിൻ്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

റാഗിയുടെ ആരോഗ്യഗുണങ്ങൾ

റാഗി പോഷകങ്ങളുടെ ഒരു കലവറയാണ്. ദിവസവും ആഹാരത്തിൽ രാഗി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് രാഗിയിൽ കാൽസ്യംവളരെ ഉയർന്ന അളവിലുണ്ട്. കുട്ടികളുടെ എല്ലുകളുടെ വളർച്ചയ്ക്കും പ്രായമായവരിൽ ഉണ്ടാകുന്ന അസ്ഥിക്ഷയം തടയുന്നതിനും ഇത് വളരെ നല്ലതാണ്.

രാഗിയിൽ ഉയർന്ന അളവിൽ നാരുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. ഇതിന്റെ ലോ ഗ്ലൈസെമിക് ഇൻഡക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇൻസുലിൻ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, രാഗി ഇരുമ്പിന്റെ സാന്നിധ്യത്താൽ സമ്പന്നമാണ്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇത് സഹായിക്കുന്നു.

രാഗിയിൽ കലോറി കുറവും പ്രകൃതിദത്തമായ നാരുകൾ കൂടുതലുമാണ്. ഇത് കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞ അനുഭവം ഉണ്ടാകുകയും ദീർഘനേരം വിശപ്പു തോന്നാതിരിക്കുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്. ഉയർന്ന അളവിലുള്ള നാരുകൾ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും രാഗി കഴിക്കുന്നത് സഹായിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ തടയുകയും ചെയ്യും.

English Summary:

Ragi is a powerhouse of nutrition, and including it in your daily diet offers several health benefits. It contains significantly higher levels of calcium than most other grains, making it excellent for strengthening bones. Regular consumption of ragi supports healthy bone development in children and helps prevent bone loss and osteoporosis in older adults.

Follow Us