AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Curry Leaves: കറിവേപ്പില ഇനി കാടുപോലെ വളരും! വേരുകൾ ചീയാതിരിക്കാനും പുതിയ ഇലകൾ വരാനും ഇങ്ങനെ ചെയ്യൂ

How to Grow Curry Leaves at Home: ശുദ്ധമായ കറിവേപ്പിലയ്ക്ക് വേണ്ടി ഇന്ന് പലരും തങ്ങളുടെ അടുക്കളത്തോട്ടത്തിൽ അവ വളർത്തുന്നുണ്ട്. എന്നാൽ മഴക്കാലമാകുന്നതോടെ പലരുടെയും വീട്ടിലെ കറിവേപ്പ് ചെടിയുടെ ഇലകൾ കൊഴിയാനോ, വേരുകൾ അഴുകി ചെടി നശിച്ചുപോകാനോ സാധ്യത കൂടുതലാണ്. എന്താണിതിന് പരിഹാരം?

Curry Leaves: കറിവേപ്പില ഇനി കാടുപോലെ വളരും! വേരുകൾ ചീയാതിരിക്കാനും പുതിയ ഇലകൾ വരാനും ഇങ്ങനെ ചെയ്യൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 28 Jul 2026 | 12:45 PM

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ അവ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. അവയിൽ പലതിലും കീടനാശിനികളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ശുദ്ധമായ കറിവേപ്പിലയ്ക്ക് വേണ്ടി ഇന്ന് പലരും തങ്ങളുടെ അടുക്കളത്തോട്ടത്തിൽ അവ വളർത്തുന്നുണ്ട്. എന്നാൽ മഴക്കാലമാകുന്നതോടെ പലരുടെയും വീട്ടിലെ കറിവേപ്പ് ചെടിയുടെ ഇലകൾ കൊഴിയാനോ, വേരുകൾ അഴുകി ചെടി നശിച്ചുപോകാനോ സാധ്യത കൂടുതലാണ്. എന്താണിതിന് പരിഹാരം?

കറിവേപ്പില വളർത്താം

വീട്ടുമുറ്റത്തോ ഗ്രോബാഗിലോ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് കറിവേപ്പില കൃഷി. ശരിയായ പരിപാലനം നൽകിയാൽ വർഷം മുഴുവൻ വിഷരഹിതമായ നല്ല പച്ചപ്പുള്ള കറിവേപ്പില അടുക്കളയിലേക്ക് ലഭിക്കും.  വേരിൽ നിന്നും മുളച്ചുവരുന്ന തൈകൾ നടുന്നതാണ് കമ്പു കുത്തി മുളപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ തഴച്ചുവളരാൻ നല്ലത്. നല്ല ഇനം കറിവേപ്പ് തൈകൾ നഴ്സറികളിൽ നിന്നും വാങ്ങാം.

കുഴിയെടുത്ത് അതിൽ ഉണങ്ങിയ ചാണകപ്പൊടിയും മേൽമണ്ണും വേപ്പിൻപിണ്ണാക്കും കലർത്തി നിറച്ച് തൈ നടാം. ഗ്രോബാഗിലോ ചട്ടിയിലോ നടുകയാണെങ്കിൽ മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തി വേപ്പിൻപിണ്ണാക്കും ചേർത്ത മിശ്രിതം ഉപയോഗിക്കേണ്ടതാണ്. കറിവേപ്പ് നല്ലതുപോലെ തഴച്ചുവളരാൻ ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം വേണം.

ALSO READ: ചീര നടുമ്പോൾ ഈ അടിവളം നൽകൂ, കേടുപാടുകൾ ഇല്ലാത്ത ഇലകൾ ലഭിക്കും

നനയും വളവും

കറിവേപ്പില നന്നായി വളരാൻ മണ്ണിൽ ഈർപ്പം വേണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. ഗ്രോബാഗിലെ മുകൾഭാഗത്തെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക. കറിവേപ്പ് പച്ചപ്പോടെ തഴച്ചുവളരാൻ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കൽ ജൈവ വളങ്ങൾ കൊടുക്കാം.

കറിവേപ്പ് ചെടിയുടെ മുകൾഭാഗം പതിവായി നുള്ളിക്കൊടുക്കേണ്ടതാണ്. ഇലകൾ പറിക്കുമ്പോൾ ഇല മാത്രമായി പറിച്ചെടുക്കാതെ, ചെറിയ തണ്ടോടു കൂടി മുറിച്ചെടുക്കുക. വളർച്ച കുറഞ്ഞ കമ്പുകൾ വെട്ടിമാറ്റുമ്പോൾ പുതിയ ശാഖകൾ ധാരാളമായി പൊട്ടിവരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. കറിവേപ്പിലയുടെ നല്ല വളർച്ചയ്ക്ക് ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി വളർത്താൻ ശ്രദ്ധിക്കുക.
  2. ആഴ്ചയിലൊരിക്കൽ പുളിച്ച മോര് വെള്ളത്തിൽ നന്നായി നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് കറിവേപ്പിലയ്ക്ക് ഏറ്റവും മികച്ച വളമാണ്.
  3. അരി കഴുകിയ വെള്ളം ഒഴിക്കുന്നതും ചെടിയുടെ വളർച്ച വേഗത്തിലാക്കും.
  4. ഇലകളിൽ കറുത്ത പുള്ളികളോ പുഴുക്കളോ കണ്ടാൽ വേപ്പെണ്ണ-സോപ്പ് ലായനി തളിച്ചു കൊടുക്കുക.
  5. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വെള്ളത്തിൽ പുളിപ്പിച്ച് തടത്തിൽ ഒഴിക്കുന്നത് ചെടിയുടെ പ്രതിരോധശേഷി കൂട്ടും.
  6. ഇലകളിൽ വെള്ളപ്പൊടി പോലെ കാണുന്ന കീടങ്ങളെ അകറ്റാൻ 1 ലിറ്റർ വെള്ളത്തിൽ 5 മില്ലി വേപ്പെണ്ണയും അല്പം സോപ്പ് ലായനിയും ചേർത്ത് തളിക്കുക.
  7. ചെടിയുടെ ചുവട്ടിലും ഇലകളിലും അല്പം മരച്ചാരം തൂവുന്നത് പുഴുക്കളെ അകറ്റാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

English Summary:

Growing curry leaves is easier because the cool weather and natural moisture encourage healthy growth, but proper care is essential to prevent root rot. Use a pot with good drainage and plant the sapling in loose, well-draining soil enriched with organic compost.

Follow Us