AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Weight Loss Tips: തടി കുറയ്ക്കണോ?; എങ്കിൽ നിങ്ങളുടെ ഫ്രിഡ്ജിൽ ഈ സാധനങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം

Weight Loss Diet Tips: ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോഴോ, രാത്രിയിൽ പെട്ടെന്ന് വിശപ്പ് തോന്നുമ്പോഴോ നമ്മൾ നേരെ പോയി തുറക്കുന്നത് ഫ്രിഡ്ജാണ്. വിശപ്പ് തോന്നുമ്പോൾ പെട്ടെന്ന് എടുത്തു കഴിക്കാൻ പാകത്തിൽ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ കരുതിയാൽ ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഫ്രിഡ്ജിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

Weight Loss Tips: തടി കുറയ്ക്കണോ?; എങ്കിൽ നിങ്ങളുടെ ഫ്രിഡ്ജിൽ ഈ സാധനങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 22 May 2026 | 01:50 PM

ശരീരഭാരം കുറയ്ക്കാൻ (Weight Loss) ആഗ്രഹിക്കുന്ന ആദ്യം ചെയ്യാനൊരുങ്ങുന്നത് വ്യായാമമാണ്. എന്നാൽ കൃത്യമായ ഡയറ്റ് പ്ലാനില്ലാതെ ഒരിക്കലും നിങ്ങൾക്ക് ആ​ഗ്രഹിക്കുന്ന പോലെ ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ല. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോഴോ, രാത്രിയിൽ പെട്ടെന്ന് വിശപ്പ് തോന്നുമ്പോഴോ നമ്മൾ നേരെ പോയി തുറക്കുന്നത് ഫ്രിഡ്ജാണ്. ആ സമയം ഫ്രിഡ്ജിൽ ഇരിക്കുന്നത് ബേക്കറി പലഹാരങ്ങളോ, മധുരമുള്ള ഐസ്ക്രീമോ, സോഡയോ ആണെങ്കിൽ നമ്മുടെ വെയിറ്റ് ലോസ് പ്ലാൻ അവിടെ തീരും.

എന്നാൽ, വിശപ്പ് തോന്നുമ്പോൾ പെട്ടെന്ന് എടുത്തു കഴിക്കാൻ പാകത്തിൽ ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ കരുതിയാൽ ശരീരഭാരം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഫ്രിഡ്ജിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

ALSO READ: മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ

ഫ്രിഡ്ജിൽ കരുതേണ്ട ഭക്ഷണങ്ങൾ

മുട്ട: വെയിറ്റ് ലോസ് ഡയറ്റിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാൽ നിങ്ങളുടെ ഫ്രിഡ്ജിൽ എപ്പോഴും മുട്ട ഉണ്ടായിരിക്കണം. മുട്ട കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഇത് ദഹനപ്രക്രിയ പതുക്കെയാക്കുകയും ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കുകയും ചെയ്യും. മുട്ട പുഴുങ്ങി ഫ്രിഡ്ജിൽ വെച്ചാൽ വിശപ്പ് തോന്നുമ്പോൾ പെട്ടെന്ന് രണ്ട് മുട്ടയുടെ വെള്ള എടുത്തു കഴിക്കാം. ഇത് അനാവശ്യമായ ജങ്ക് ഫുഡ് കഴിക്കാനുള്ള ആവേശം കുറയ്ക്കുന്നു.

കട്ടിത്തൈര്: ഫ്രിഡ്ജിൽ എപ്പോഴും സൂക്ഷിക്കാൻ പറ്റിയ ഒരു വെയിറ്റ് ലോസ് ഭക്ഷണമാണ് തൈര്. അനാവശ്യമായ മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തടയാൻ ഇത് വളരെ നല്ലതാണ്. തൈരിലെ പ്രോബയോട്ടിക്സ് ദഹനപ്രക്രിയയും മെറ്റബോളിസവും മികച്ചതാക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ തൈര് സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിശപ്പ് തോന്നുമ്പോൾ കുറച്ച് തൈരിലേക്ക് വെള്ളരിക്കയോ കാരറ്റോ അരിഞ്ഞിട്ട് ‘ കഴിക്കുന്നത് വയർ നിറയ്ക്കുകയും കലോറി കൂട്ടാതിരിക്കുകയും ചെയ്യും.

പച്ചക്കറികൾ: വെള്ളരിക്ക, കാരറ്റ്, ബ്രോക്കോളി, തക്കാളി, ക്യാബേജ്, ചീര തുടങ്ങിയവ എപ്പോഴും നിങ്ങളുടെ ഫ്രിഡ്ജിൽ ഉണ്ടായിരിക്കണം. ഇവയിൽ കലോറി വളരെ കുറവായണ് അതുപോലെ ഫൈബറും (Fiber) വെള്ളത്തിന്റെ അംശവും വളരെ കൂടുതലാണ്. എത്ര കഴിച്ചാലും തടി കൂടില്ല എന്ന് മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ‌സഹായിക്കും. പച്ചക്കറികൾ നന്നായി കഴുകി സലാഡ് രൂപത്തിൽ അരിഞ്ഞ് ഫ്രിഡ്ജിൽ ബോക്സുകളിലാക്കി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സലാഡ് കഴിച്ചാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം.

പനീർ: ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റിയ മറ്റൊരു മികച്ച ഹൈ-പ്രോട്ടീൻ ഓപ്ഷനാണ് പനീർ. പനീറിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവും പ്രോട്ടീനും ഹെൽത്തി ഫാറ്റും കൂടുതലുമാണ്. ഇത് കഴിച്ചാൽ പെട്ടെന്ന് വിശക്കില്ല. രാത്രിയിൽ അമിതമായ വിശപ്പ് തോന്നിയാൽ കുറച്ച് പനീർ കഷ്ണങ്ങൾ എടുത്ത് നേരിയ രീതിയിൽ തവയിൽ ടോസ്റ്റ് ചെയ്ത് കുരുമുളക് പൊടി ഇട്ട് കഴിക്കാം. ഇത് മികച്ചൊരു ലേറ്റ് നൈറ്റ് ഹെൽത്തി സ്നാക്കാണ്. ഇത് സാലഡാക്കിയും കഴിക്കാവുന്നതാണ്.

English Summary:

Weight loss becomes easier when your fridge is stocked with the right foods. From protein-packed eggs and paneer to crunchy vegetables and fruits, these healthy staples help control cravings naturally.

Follow Us