AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Shampoo: വെറുതെ തേയ്ച്ചിട്ട് കാര്യമില്ല, ഷാംപൂ ഉപയോഗിക്കേണ്ടത് ഇങ്ങനെ…

Right way to shampoo hair: നല്ല കട്ടിയുള്ളതും തിളങ്ങുന്നതുമായ തലമുടി ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഇതിനായി വില കൂടിയ ഷാംപൂവും സിറങ്ങളും വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാൽ എന്തൊക്കെ ചെയ്തിട്ടും തല മുടി വരണ്ടാണോ ഇരിക്കുന്നത്? എന്നാൽ നിങ്ങൾ ഷാംപൂ ഉപയോ​ഗിക്കുന്നതിൽ എന്തോ തെറ്റുണ്ടെന്നാണ് അ‍‍ർത്ഥം.

Nithya Vinu
Nithya Vinu | Published: 22 May 2026 | 02:18 PM
മുടി നനച്ച് ഷാംപൂ തേച്ച് കഴുകി കളയുന്നതല്ല ശരിയായി രീതി. ഷാംപൂ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  ഷാംപൂ വാങ്ങുമ്പോൾ നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക. വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് തേങ്ങാ എണ്ണയോ ആർഗൻ എണ്ണയോ അടങ്ങിയ ജലാംശം ഉള്ള ഷാംപൂകൾ തിരഞ്ഞെടുക്കാം. (Image Credit source: Getty Images)

1 / 5
മുടി നനയ്ക്കാൻ ഒരിക്കലും ചൂട് വെള്ളം ഉപയോഗിക്കരുത്. അതേസമയം ഇളം ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. അമിതമായി മുടി കഴുകുന്നതും മുടി വരണ്ടതാക്കും. മുടി പൂർണ്ണമായും നനഞ്ഞാൽ മാത്രമേ ഷാംപൂ തേയ്ക്കാൻ പാടുള്ളൂ. ഇത് തലയോട്ടിയിൽ എളുപ്പത്തിൽ പതയുകയും അഴുക്കുകൾ ഇളകിപ്പോവാൻ സഹായിക്കുകയും ചെയ്യും.

2 / 5
ഷാംപൂ ഒരിക്കലും തലയിൽ നേരിട്ട് തേയ്ക്കരുത്. അല്പം വെള്ളം ചേർത്ത് നന്നായി പതപ്പിച്ച ശേഷം മാത്രം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. വിരലുകളുടെ അഗ്രം തലയോട്ടിയിൽ മാത്രം മൃദുവായി വട്ടത്തിൽ മസാജ് ചെയ്യാം. നഖങ്ങൾ കൊണ്ട് ഒരു കാരണവശാലും തലയോട്ടിയിൽ പോറലേൽപ്പിക്കരുത്.

3 / 5
അതുപോലെ ഷാംപൂ പ്രധാനമായും തലയോട്ടിയിലെ എണ്ണമയവും അഴുക്കും കളയാനാണ്. മുടിയുടെ അറ്റത്ത് ഷാംപൂവിട്ട് തിരുമ്മേണ്ട ആവശ്യമില്ല. തലയോട്ടിയിൽ നിന്നും ഷാംപൂവിന്റെ അംശം പൂർണ്ണമായും മാറുന്നത് വരെ വെള്ളമൊഴിച്ച് കഴുകുക. ഷാംപൂ കെട്ടിക്കിടന്നാൽ അത് താരനും തലയോട്ടിയിൽ ചൊറിച്ചിലിനും കാരണമാകും.

4 / 5
ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. ഷാംപൂ ചെയ്ത ശേഷം മുടിയിലെ വെള്ളം കൈകൊണ്ട് ചെറുതായി പിഴിഞ്ഞുകളയുക. അതിനുശേഷം മുടിയുടെ മധ്യഭാഗം മുതൽ താഴോട്ട് മാത്രം കണ്ടീഷണർ തേക്കുക. 2-3 മിനിറ്റിനു ശേഷം കഴുകിക്കളയാം. തലയോട്ടിയിൽ തേയ്ക്കരുത്.

5 / 5
Follow Us