AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Drishyam 3: സഹദേവനില്ലാതെ എന്തോന്ന് ദൃശ്യം! ചോരകണ്ണും അടങ്ങാത്ത പകയും ഞെട്ടിച്ച് കലാഭവന്‍ ഷാജോണ്‍

Kalabhavan Shajon Drishyam 3 Role Breakdown and Character Development Explained: ദൃശ്യം രണ്ടാം ഭാഗത്തില്‍ സഹദേവന്‍ എന്ന കഥാപാത്രത്തെ നമുക്ക് കാണാനാകില്ല, സഹദേവന്റെ പ്രതികാരത്തിന് അപ്പുറത്തേക്ക് ഗീത പ്രഭാകറിന്റെയും പ്രഭാകറിന്റെയും സൈഡ് പിടിച്ചായിരുന്നു ചിത്രം മുന്നോട്ടുപോയത്. മൂന്നാം ഭാഗത്തിലെങ്കിലും സഹദേവനെ തിരികെ എത്തിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

Drishyam 3: സഹദേവനില്ലാതെ എന്തോന്ന് ദൃശ്യം! ചോരകണ്ണും അടങ്ങാത്ത പകയും ഞെട്ടിച്ച് കലാഭവന്‍ ഷാജോണ്‍
മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍ Image Credit source: Mohanlal and Kalabhavan Shajohn Instagram Page
Shiji M K
Shiji M K | Updated On: 22 May 2026 | 03:01 PM

ദൃശ്യം മൂന്ന് റിലീസ് ചെയ്യാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, മൂന്നാം ഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ ഉണ്ടാകില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളെല്ലാം സ്ഥിരീകരിക്കും പോലെ ഷാജോണ്‍ നടത്തിയ പ്രതികരണവും ആരാധകരെ നിരാശരാക്കി. മൂന്നാം ഭാഗത്തില്‍ താനുണ്ടാകില്ലെന്നായിരുന്നു അന്ന് ഷാജോണ്‍ പറഞ്ഞത്. സിനിമ തുടങ്ങി പകുതിയായിട്ടും ഷാജോണിനെ കാണാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തി.

എന്നാല്‍ ഇന്റര്‍വെലിന് മുമ്പുള്ള ഷാജോണിന്റെ ആ വരവ്, ആ ലുക്ക് എന്റമ്മോ കണ്ടുനിന്നവരുടെയെല്ലാം ചങ്കില്‍ തീകോരിയിടുകയായിരുന്നു. ജോര്‍ജുകുട്ടി അത്രയും കാലം പേടിച്ചതെല്ലാം സംഭവിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു ഷാജോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ സഹദേവന്റെ വരവ്.

ദൃശ്യം ഒന്ന് മുതല്‍ മൂന്ന് വരെ

ദൃശ്യം ഒന്നാം ഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ എന്ന പ്രതിഭ നടത്തിയ പ്രകടനത്തിന്റെ ഞെട്ടല്‍ ഇന്നും പ്രേക്ഷകരില്‍ നിന്ന് പോയിട്ടില്ല. ജോര്‍ജുകുട്ടിയെയും കുടുംബത്തെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും വേണ്ടി മാത്രമായിരുന്നു സഹദേവന്റെ ശ്രമം. അതിക്രൂരമായി ആ കുടുംബത്തെ മര്‍ദിക്കുകയും ചെയ്തിരുന്നു സഹദേവന്‍. ജോര്‍ജുകുട്ടിയുടെ ഇളയ മകളായ അനുവിനെ ക്രൂരമായി മര്‍ദിച്ചത് സഹദേവന് ജോലി വരെ നഷ്ടപ്പെടുന്നതിന് കാരണമായി.

എന്നാല്‍ ദൃശ്യം രണ്ടാം ഭാഗത്തില്‍ സഹദേവന്‍ എന്ന കഥാപാത്രത്തെ നമുക്ക് കാണാനാകില്ല, സഹദേവന്റെ പ്രതികാരത്തിന് അപ്പുറത്തേക്ക് ഗീത പ്രഭാകറിന്റെയും പ്രഭാകറിന്റെയും സൈഡ് പിടിച്ചായിരുന്നു ചിത്രം മുന്നോട്ടുപോയത്. മൂന്നാം ഭാഗത്തിലെങ്കിലും സഹദേവനെ തിരികെ എത്തിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമാപ്രേമികളുടെ എല്ലാ സങ്കടങ്ങളും തീര്‍ത്ത്, ദൃശ്യം മൂന്നില്‍ സഹദേവന്റെ ആറാട്ട് തീര്‍ത്തിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്.

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ തുടക്കത്തില്‍ സഹദേവന്‍ എന്ന കഥാപാത്രം വെളിച്ചത്തേക്ക് എത്തുന്നില്ലെങ്കിലും ഇന്റര്‍വെലിന് തൊട്ടുമുമ്പായുള്ള വരവ്, കാഴ്ചക്കാരുടെ വായ അടപ്പിച്ചുകൊണ്ടായിരുന്നു. ആദ്യഭാഗത്തില്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന സഹദേവന്‍, മൂന്നാം ഭാഗത്തില്‍ ചോരകണ്ണും, ചുണ്ടില്‍ എപ്പോഴും സിഗരറ്റും കടിച്ചുപിടിച്ചുള്ള രൂപമാണ്. കാണുമ്പോള്‍ തന്നെ പേടി തോന്നുമെന്ന കാര്യം ഉറപ്പ്.

Also Read: Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ

ദൃശ്യം മൂന്നില്‍ ഷാജോണ്‍ അവതരിപ്പിക്കുന്നത് പൂര്‍ണമായും വില്ലന്‍ വേഷമാണെന്ന് പറയാനാകില്ല, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും ലക്ഷ്യം വെച്ചെത്തിയ ആളെ സഹായിക്കുകയാണ് സഹദേവന്‍. മാത്രമല്ല, ജോര്‍ജുകുട്ടിയോടും കുടുംബത്തോടുമുള്ള പക തീര്‍ക്കാനുള്ള അവസരമായും സഹദേവന്‍ അതിനെ കണക്കാക്കി പ്രവര്‍ത്തിക്കുകയാണ്.

സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച് ഷാജോണില്‍ സംഭവിച്ച ഭാവപകര്‍ച്ച ദൃശ്യത്തെ മറ്റൊരുതലത്തിലേക്ക് കൂടി എത്തിക്കുന്നുണ്ട്. പകയും പോരാട്ടവും ഉടന്‍ അവസാനിക്കില്ലെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. നാലാം ഭാഗവും പ്രതീക്ഷിക്കാവുന്നതാണ്.

ഏറെ വൈകാരികമാകുന്ന ദൃശ്യം മൂന്ന്

ദൃശ്യം മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം കൂടുതല്‍ വൈകാരികമാകുകയാണ്. ആദ്യ രണ്ടുഭാഗങ്ങളില്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ജോര്‍ജുകുട്ടിയുടെ ജീവിതം മൂന്നാം ഭാഗത്തില്‍ ഏറെ മാറിയിരിക്കുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ വേളയില്‍ ജീത്തു ജോസഫും മോഹന്‍ലാലും പറഞ്ഞതുപോലെ ഇതൊരു ഇമോഷണല്‍ ചിത്രമാണ്. ഒരു കുടുംബത്തിന്റെ ഉള്ളുതൊടുന്ന ചിത്രം.

English Summary

This article explores the transformation of Kalabhavan Shajohn’s character across the Drishyam trilogy, highlighting the emotional changes, hidden details, character evolution, and his impact on the story from Part One to Part Three.

Follow Us