Sprouts: മുളപ്പിച്ച ധാന്യങ്ങൾ രാവിലെ കഴിക്കാറുണ്ടോ? ശരീരത്തിന് സംഭവിക്കുന്നത് ഇതൊക്കെയാണ്

Health Benefits of Sprouts: കലോറി കുറവാണെങ്കിലും മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും അമിതഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Sprouts: മുളപ്പിച്ച ധാന്യങ്ങൾ രാവിലെ കഴിക്കാറുണ്ടോ? ശരീരത്തിന് സംഭവിക്കുന്നത് ഇതൊക്കെയാണ്

പ്രതീകാത്മക ചിത്രം

Published: 

01 Jan 2026 | 04:30 PM

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാതഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. പലരുടെയും പ്രഭാതഭക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആഹാരമാണ് മുളപ്പിച്ച ധാന്യങ്ങൾ. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുളപ്പിച്ച ധാന്യങ്ങൾ. ദിവസവും മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാലുണ്ടാകുന്ന പ്രധാന ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞാലോ…

 

മുളപ്പിച്ച ധാന്യങ്ങൾ – ആരോഗ്യഗുണങ്ങൾ

ധാന്യങ്ങൾ മുളയ്ക്കുമ്പോൾ അതിലെ നാരുകളുടെ അളവ് വർദ്ധിക്കുന്നു. ഇത് മലബന്ധം കുറയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

മുളപ്പിച്ച ധാന്യങ്ങളിൽ കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു.

കലോറി കുറവാണെങ്കിലും മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും അമിതഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: ഓഫീസ് സ്ട്രെസ്, കാപ്പികുടി, തെറ്റായ ഭക്ഷണശീലം… ഒടുവിൽ സൈലന്റ് അസിഡിറ്റി, എന്താണിത്

രക്തത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളമുണ്ട്. ഇവ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തെ രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യം തടയാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.

മുളപ്പിച്ച ധാന്യങ്ങളിലെ പോഷകങ്ങൾ മുടികൊഴിച്ചിൽ തടയാനും മുടി വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കും.

ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അതുവഴി ആരോഗ്യകരമായ രക്തചംക്രമണവും ശരീരത്തിലുടനീളം ഓക്സിജൻ വിതരണവും പ്രോത്സാഹിപ്പിക്കാനും കഴിയും.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്