Jasmin Gabri: ഗബ്രിയെ അൺഫോളോ ചെയ്ത് ജാസ്മിൻ; ഒന്നര വർഷത്തെ സൗഹൃദം അവസാനിപ്പിച്ചോ? ഇവർക്കിടയിൽ സംഭവിച്ചത് എന്ത്?
Jasmin Unfollows Gabri: ജാസ്മിനുമായി കോളാബ്രേറ്റ് ചെയ്ത് ഇട്ടിരുന്നതടക്കമുള്ള നിരവധി പോസ്റ്റുകൾ ഗബ്രി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ വെറും പതിനേഴ് പോസ്റ്റുകൾ മാത്രമാണ് ഗബ്രിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉള്ളത്.
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിൻ ജാഫറും ഗബ്രി ജോസും. ബിബി ഹൗസിൽ വന്നശേഷമാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതി പിന്നീട് സൗഹൃദമായി മാറി. പുറത്തിറങ്ങിയതിനു ശേഷമുള്ള എന്തിനും ഏതിനും ഇരുവരും ഒരുമിച്ചായിരുന്നു. ഇരുവരുടെയും സൗഹൃദം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
മാത്രമല്ല ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള സംശയവും പ്രേക്ഷകർക്കും ഉണ്ടായിരുന്നു. എന്നാൽ വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. പിന്നീടുള്ള ഒന്നര വർഷത്തോളമായി ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ജാസ്മിനൊപ്പം ഇന്ത്യയ്ക്ക് അകത്തും വിദേശത്തും യാത്രകൾ ചെയ്തു, ഒരുമിച്ച് പ്രമോഷൻ വീഡിയോകളും വർക്കുകളും ചെയ്തു.അടുത്തിടെ ഗബ്രിയുടെ സഹോദരി വിവാഹിതയായപ്പോൾ ജാസ്മിനും നിറസാന്നിധ്യമായി ഉണ്ടായിരുന്നു. എന്നാൽ ഡിസംബറിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രത്യക്ഷപ്പെട്ടില്ല.
ഇതിനു പുറമെ ഗബ്രിയെ ഇൻസ്റ്റഗ്രാമിൽ ജാസ്മിൻ അൺഫോളോയും ചെയ്തു. മാത്രമല്ല ജാസ്മിനുമായി കോളാബ്രേറ്റ് ചെയ്ത് ഇട്ടിരുന്നതടക്കമുള്ള നിരവധി പോസ്റ്റുകൾ ഗബ്രി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഇപ്പോൾ വെറും പതിനേഴ് പോസ്റ്റുകൾ മാത്രമാണ് ഗബ്രിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉള്ളത്. അവയെല്ലാം ഗബ്രിയുടെ പുതിയ വർക്കളുമായും ആദ്യം ചെയ്ത സിനിമ പ്രണയ മീനുകളുടെ കടലുമായും ബന്ധപ്പെട്ടുള്ളതാണ്. ഇതോടെ ഇരുവരുടേയും സൗഹൃദത്തിന് എന്ത് സംഭവിച്ചുവെന്നതുമായി ബന്ധപ്പെട്ട് ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ഇത്രയും നാളും സംഭവിക്കാത്ത എന്ത് പ്രശ്നമാണ് ഇപ്പോൾ സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.