AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു’; ബിഎപിഎസ്

BAPS Extends New Year Wishes: സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നുവെന്നാണ് ബിഎപിഎസ് ആശംസിക്കുന്നത്.

‘സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു’; ബിഎപിഎസ്
Swami Maharaj
Sarika KP
Sarika KP | Updated On: 01 Jan 2026 | 08:02 PM

ലോകം പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ നേർന്ന് നിരവധി പേർ മുന്നോട്ട് വരുകയാണ്. ഇപ്പോഴിതാ ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബിഎപിഎസ്)യും പുതുവർഷ ആശംസകൾ നേർന്നിരിക്കുകയാണ്. സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നുവെന്നാണ് ബിഎപിഎസ് ആശംസിക്കുന്നത്.

2026 എന്ന പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും സമൃദ്ധിയും നല്ല ആരോഗ്യവും ആത്മീയ വളർച്ചയും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ബിഎപിഎസ് പറഞ്ഞു.

Also Read:പുതുവർഷം ശുഭകരമാകുവാൻ ഈ 4 ശക്തിമന്ത്രങ്ങൾ പതിവാക്കൂ

ഭഗവാൻ സ്വാമിനാരായണന്റെ പരിശുദ്ധ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടും, മഹന്ത് സ്വാമി മഹാരാജിന്റെ സ്നേഹപൂർവ്വമായ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിച്ചുകൊണ്ടും, ഈ പുതുവർഷം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് ദൈവീക അനുഗ്രഹങ്ങളും ആന്തരിക ശക്തിയും സന്തോഷവും കൊണ്ടുവരണമെന്നു ആശംസിക്കുന്നുവെന്നും ഇവർ പറഞ്ഞു.