Anti Venom: എന്താണ് ആന്റിവെനം? പാമ്പ് കടിയേറ്റാൽ ആദ്യം പോകേണ്ട ആശുപത്രികളുടെ പട്ടിക ഇതാ…
What is Anti-Venom: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ, ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ് ആശുപതിയിൽ എത്തിച്ചപ്പോൾ സെലീനയ്ക്ക് ആന്റിവെനം നൽകിയില്ലെന്നാണ് പരാതി ഉയർന്നത്. എന്താണ് ആന്റിവെനം, പാമ്പ് കടി ചികിത്സയ്ക്ക് ഇവ എന്തിന് ഉപയോഗിക്കുന്നു, കേരളത്തിൽ ആന്റിവെനം ചികിത്സയുള്ള ആശുപത്രികൾ ഏതെല്ലാം? പരിശോധിക്കാം....

പ്രതീകാത്മക ചിത്രം
വേനൽചൂട് കൂടിയതോടെ കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളും കൂടുകയാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചുരുക്കം ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ, ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ് ആശുപതിയിൽ എത്തിച്ചപ്പോൾ സെലീനയ്ക്ക് ആന്റിവെനം നൽകിയില്ലെന്നാണ് പരാതി ഉയർന്നത്. എന്താണ് ആന്റിവെനം, പാമ്പ് കടി ചികിത്സയ്ക്ക് ഇവ എന്തിന് ഉപയോഗിക്കുന്നു, കേരളത്തിൽ ആന്റിവെനം ചികിത്സയുള്ള ആശുപത്രികൾ ഏതെല്ലാം? പരിശോധിക്കാം….
എന്താണ് ആന്റിവെനം?
1800കളിൽ കണ്ടുപിടിച്ച, പാമ്പ് കടി ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് ASV അഥവാ, ആന്റി സ്നേക് വെനം. Albert Calamette എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഈ മരുന്ന് കണ്ടുപിടിച്ചത്. പാമ്പ് വിഷം ഒരു അന്യ വസ്തുവായി ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ അതിനെ നിർവീര്യമാക്കാനുള്ള പ്രതിരോധം ശരീരം സ്വയം ചെയ്യുമെന്ന തത്വമാണ് ആന്റി വെനം നിർമ്മാണത്തിന് പിന്നിൽ. മരുന്ന് നിർമ്മാണത്തിന്റെ ആദ്യ പടിയായി ചെറിയ അളവുകളിൽ പാമ്പ് വിഷം കുതിര, കുരങ്ങ, മുയൽ തുടങ്ങിയ മൃഗങ്ങളിൽ കുത്തിവയ്ക്കും. വിഷത്തെ ഒരു അന്യവസ്തുവായി പരിഗണിച്ച് അതിനെ സ്വയം നിർവീര്യമാക്കാനുള്ള പ്രതിരോധം അല്ലെങ്കിൽ ആന്റിബോഡി എന്ന പ്രോട്ടീൻ ഈ മൃഗങ്ങളുടെ രക്തത്തിൽ നിർമ്മിക്കപ്പെടും.
ഈ ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്തു ശുദ്ധീകരിച്ച് പൗഡർ രൂപത്തിലാക്കിയാണ് ASV ഉണ്ടാക്കുന്നത്. അതേസമയം, ആന്റിവെനം കൊടുത്തിട്ടും രോഗികൾ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനും വ്യക്തമായ കാരണമുണ്ട്. കടിയേറ്റ ഭാഗത്ത്നിന്ന് രക്തത്തിൽ പ്രവേശിച്ച് ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാനേ ഇവയ്ക്ക് കഴിയൂ. വിഷംയ ശരീരത്തിലെ വിവിധ അവയവങ്ങളിൽ പ്രവേശിച്ചാൽ അതിനെ നശിപ്പിക്കാനുള്ള കഴിവില്ല. അത്തരം മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല.
ALSO READ: വിറക് പുര മുതൽ ഷൂസ് വരെ… പാമ്പുകൾ എവിടെയും പതിയിരിക്കാം, സുരക്ഷാ നിർദ്ദേശങ്ങൾ ഇതാ
ആന്റിവെനം ചികിത്സയുള്ള ആശുപത്രികൾ
തിരുവനന്തപുരം – തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്, SAT, തിരുവനന്തപുരം ജനറൽ ആശുപത്രി, ജനറൽ ആശുപത്രി നെയ്യാറ്റിൻകര, പിആർഎസ്, കിള്ളിപ്പാലം, സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം, ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്, കിംസ്
കൊല്ലം – ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജ് പാരിപ്പള്ളി, ഐഡിയൽ ഹോസ്പിറ്റൽ കരുനാഗപ്പള്ളി, സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ അഞ്ചൽ, ഉപാസന ഹോസ്പിറ്റൽ, ട്രാവൻകൂർ മെഡിസിറ്റി, സർക്കാർ ജില്ലാ ആശുപത്രി, ഹോളിക്രോസ് ഹോസ്പിറ്റൽ കൊട്ടിയം.
പത്തനംതിട്ട – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, അടൂര്‍ ഹോളിക്രോസ് ആശുപത്രി, തിരുവല്ല മെഡിക്കല്‍ മിഷന്‍.
ആലപ്പുഴ – ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ്, മാവേലിക്കര ജില്ലാ ആശുപത്രി, ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി, നൂറനാട് കെസിഎം ആശുപത്രി.
കോട്ടയം – കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം,വൈക്കം താലൂക്ക് ആശുപത്രി, കാരിത്താസ് ഹോസ്പിറ്റല്‍, ഭാരത് ഹോസ്പിറ്റല്‍.
ഇടുക്കി: പൈനാവ് ജില്ലാ ആശുപത്രി, തൊടുപുഴ താലൂക്ക് ആശുപത്രി, നെടുങ്ക ണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി, പെരുവന്താനം താലൂക്ക് ആശുപത്രി.
ALSO READ: പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്…
എറണാകുളം- ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, അമൃത മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മെഡിസിറ്റി, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി, മൂവാറ്റുപുഴ ചാരിസ് ഹോസ്പിറ്റല്‍, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍, വാഴക്കുളം സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, പറവൂര്‍ താലൂക്ക് ആശുപത്രി.
തൃശൂര്‍ – തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ ജനറല്‍ ആശുപത്രി, അമല മെഡിക്കല്‍ കോളേജ്, ജൂബിലി മെഡിക്കല്‍ മിഷന്‍, ചാലക്കുടി താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി, പുതുക്കാട് താലൂക്ക് ആശുപത്രി, കൂര്‍ക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റല്‍, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, കുന്നംകുളം താലൂക്ക് ആശുപത്രി, കുന്നംകുളം മലങ്കര ആശുപത്രി,
പാലക്കാട്- പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് ഗവ. ജില്ലാ ആശുപത്രി, പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, പട്ടാമ്പി സേവന ഹോസ്പിറ്റല്‍, പാലന ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റല്‍, പുതൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍.
മലപ്പുറം – മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്, തിരൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, മൗലാന ഹോസ്പിറ്റല്‍, ഇ എം എസ് ഹോസ്പിറ്റല്‍ (മൂന്നും പെരിന്തല്‍മണ്ണ).
കോഴിക്കോട് – കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട് ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, വടകര ആശ ഹോസ്പിറ്റല്‍.
വയനാട് – മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി ജില്ലാ ആശുപത്രി, വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍, മേപ്പാടി ഡിഎം വിംസ് ഹോസ്പിറ്റല്‍.
കണ്ണൂര്‍ – പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, തലശേരി സഹകരണ ആശുപത്രി, എകെജി സ്മാരക ആശുപത്രി.
കാസര്‍ഗോഡ് – കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം ഹരിദാസ് ക്ലിനിക്ക്.